സുരക്ഷ കൂട്ടി, വില കുറച്ച് റെനോ ക്യാപ്ച്ചര്‍

ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയില്‍ അവതരിപ്പിച്ച എസ്‌യുവിയാണ് ക്യാപ്ച്ചര്‍. വിപണിയില്‍ മികച്ച വില്‍പ്പനയുള്ള ക്യാപ്ച്ചര്‍ എസ്‌യുവിയ്ക്കിപ്പോള്‍ വിലക്കിഴിവുമായി എത്തിയിരിക്കുകയാണ് റെനോ. കൂടാതെ പുതിയ BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്സ്‌മെന്റ് പ്രോഗ്രാം) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി സുരക്ഷ സജ്ജീകരണങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട് 2019 ക്യാപ്ച്ചര്‍. 9.5 ലക്ഷം രൂപയാണ് പുത്തന്‍ ക്യാപ്ച്ചറിന്റെ പ്രാരംഭ RxE പെട്രോള്‍ മോഡലിന്റെ വില.

സുരക്ഷ കൂട്ടി, വില കുറച്ച് റെനോ ക്യാപ്ച്ചര്‍

ഈ മോഡലിന് 50,000 രൂപയുടെ വിലക്കിഴിവാണ് ഇപ്പോഴുള്ളത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലായി ആകെ നാല് വകഭേദങ്ങളിലാണ് എസ്‌യുവി ലഭ്യമാവുന്നത്. ക്യാപ്ച്ചറിന്റെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ മോഡലിന് 12 ലക്ഷം രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം വില.

സുരക്ഷ കൂട്ടി, വില കുറച്ച് റെനോ ക്യാപ്ച്ചര്‍

മറുഭാഗത്ത് പ്രാരംഭ ഡീസല്‍ മോഡലിന് 10.5 ലക്ഷം രൂപയും ഉയര്‍ന്ന ഡീസല്‍ മോഡലിന് 13 ലക്ഷം രൂപയുമാണ് വില. അതായത് ഹ്യ,ുണ്ടായി ക്രെറ്റയെക്കാളും വില കുറവാണ് റെനോ ക്യാപ്ച്ചറിനെന്ന് സാരം.

Most Read:മാരുതി ബ്രെസ്സയ്ക്ക് എതിരെ കച്ചമുറുക്കി ഹ്യുണ്ടായി വെന്യു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

സുരക്ഷ കൂട്ടി, വില കുറച്ച് റെനോ ക്യാപ്ച്ചര്‍

വിലയില്‍ ഏകദേശം ഒരു ലക്ഷം രൂപയുടെ അന്തരമാണ് ക്രെറ്റയും ക്യാപ്ച്ചറും തമ്മിലുള്ളത്. എങ്കിലും റെനോ ക്യാപ്ച്ചര്‍ സ്വന്തമാക്കുന്ന ഇന്ത്യക്കാര്‍ കുറവായത് കൊണ്ടാണ് എസ്‌യുവിയ്ക്ക് ഡിസ്‌കൗണ്ടുകള്‍ നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്ന ഘടകം.

സുരക്ഷ കൂട്ടി, വില കുറച്ച് റെനോ ക്യാപ്ച്ചര്‍

വിപണിയില്‍ ക്യാപ്ച്ചറിനെക്കാളും സ്വാധീനം റെനോയുടെ തന്നെ ഡസ്റ്റര്‍ എസ്‌യുവി ചെലുത്തുന്നുണ്ട് എന്നുള്ളത് മറ്റൊരു വസ്തുത. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനാണ് പെട്രോള്‍ വകഭേദങ്ങളിലുള്ളത്. ഇത് 104 bhp കരുത്തും 142 Nm torque ഉം സൃഷ്ടിക്കും.

സുരക്ഷ കൂട്ടി, വില കുറച്ച് റെനോ ക്യാപ്ച്ചര്‍

ഡീസല്‍ പതിപ്പുകളിലാവട്ടെ 1.5 ലിറ്റര്‍ K9K ടര്‍ബോചാര്‍ജിംഗ് മോട്ടോറാണുള്ളത്. ഇത് 108 bhp കരുത്തും 240 Nm torque ഉം കുറിക്കുന്നതാണ്. ക്യാപ്ച്ചര്‍ വാങ്ങുന്നവരില്‍ മിക്കവരും തിരഞ്ഞെടുക്കുക ഡീസല്‍ മോട്ടോറായിരിക്കും.

സുരക്ഷ കൂട്ടി, വില കുറച്ച് റെനോ ക്യാപ്ച്ചര്‍

ഇരു എഞ്ചിന്‍ പതിപ്പുകളിലുമുള്ളത് മാനുവല്‍ ഗിയര്‍ബോക്‌സാണ്. പെട്രോള്‍ പതിപ്പില്‍ അഞ്ച് സ്പീഡ് മാനുവലും ഡീസലില്‍ ആറ് സ്പീഡ് മാനുവലുമാണ് ഗിയര്‍ബോക്‌സ്. കൂടാതെ ഫ്രണ്ട് വീല്‍ ഡ്രൈവാണ് എസ്‌യുവി ഓഫര്‍ ചെയ്യുന്നത്.

സുരക്ഷ കൂട്ടി, വില കുറച്ച് റെനോ ക്യാപ്ച്ചര്‍

ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡ്രൈവര്‍ & കോ - ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, സ്പീഡ് അലര്‍ട്ട് സംവിധാനം എന്നിവയാണ് പുത്തന്‍ ക്യാപ്ച്ചറിലെ സുരക്ഷ സജ്ജീകരണങ്ങള്‍.

Most Read:ആശങ്ക വേണ്ട, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ മാറ്റമില്ല

സുരക്ഷ കൂട്ടി, വില കുറച്ച് റെനോ ക്യാപ്ച്ചര്‍

17.4 സെന്റിമീറ്റര്‍ ടച്ച്‌സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, വോയ്‌സ് റെക്കഗ്നിഷന്‍ & നാവിഗേഷന്‍ എന്നീ ഫീച്ചറുകളും ക്യാപ്ച്ചറില്‍ റെനോ ഒരുക്കിയിരിക്കുന്നു.

സുരക്ഷ കൂട്ടി, വില കുറച്ച് റെനോ ക്യാപ്ച്ചര്‍

ഉടന്‍ തന്നെ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സോടെ ക്യാപ്ച്ചര്‍ പെട്രോള്‍ പതിപ്പ് വിപണിയിലെത്താനാണ് സാധ്യത. എങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം റെനോ നടത്തിയിട്ടില്ല.

Source: Cartoq

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
renault captur price decreased by rs.50,000: read in malayalam
Story first published: Tuesday, April 2, 2019, 11:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X