സ്കോഡ കാമിക്ക് എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

സ്കോഡ അടുത്തതായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനിരിക്കുന്ന മിഡ് സൈസ് എസ്‌യുവിയാണ് കാമിക്ക്. വാഹനം വിപണിയിൽ എത്തിക്കുന്നതിനു മുന്നോടിയായി ഇന്ത്യൻ നിരത്തിലെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി.

സ്കോഡ കാമിക്ക് എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

കാമിക്കിന്റെ ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നു. സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ ‘ഇന്ത്യ 2.0' പദ്ധതിയുടെ ഭാഗമായി എത്തുന്ന ആദ്യ വാഹനമാണിത്. മാത്രമല്ല വില കുറയ്ക്കുന്നതിന് അത് പ്രാദേശികവൽക്കരിക്കപ്പെടുകയും ചെയ്യും.

സ്കോഡ കാമിക്ക് എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

കമ്പനിയുടെ MQB-A0 പ്ലാറ്റ്ഫോമിലൊരുങ്ങുന്ന കോംപാക്ട് എസ്‌യുവിയാവും കാമിക്ക്. ഇത് കമ്പനിയുടെ ഏറ്റവും പുതിയ രൂപകൽപ്പനയും സാങ്കേതികവിദ്യയും അവതരിപ്പിക്കും. ഫോക്‌സ്‌വാഗണ്‍ പരമ്പരയുമായിട്ടാവും കാമിക്ക് പ്ലാറ്റഫോം ഘടകങ്ങള്‍ പങ്കുവയ്ക്കുന്നത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ വാഹനം അരങ്ങേറുമെന്നാണ് പ്രതീക്ഷ.

സ്കോഡ കാമിക്ക് എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

സ്കോഡ കാമിക്ക് ഇതിനകം വിദേശ വിപണികളിൽ ലഭ്യമാണ്. എങ്കിലും ഇന്ത്യൻ സവിശേഷതകളിലേക്ക് പരിഷ്ക്കരിച്ചായിരിക്കും വാഹനത്തെ അവതരിപ്പിക്കുക. എങ്കിലും മറ്റ് ആധുനിക സ്കോഡ ഉൽ‌പ്പന്നങ്ങളുമായി പൊരുത്തപ്പെടുന്നതായിരിക്കും വാഹനത്തിന്റെ ഡിസൈൻ.

സ്കോഡ കാമിക്ക് എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്റീരിയറുകൾ ഒരു വെർച്വൽ കോക്ക്പിറ്റ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 9.2 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റവും സ്കോഡ കാമിക്കിൽ ഇടംപിടിക്കും. വലിയ സ്‌കോഡ കൊഡിയാക് സെവൻ സീറ്റർ എസ്‌യുവിയെപ്പോലെ, ഡോർ-എഡ്ജ് പ്രൊട്ടക്റ്ററുകളും അംബർലാ ഹോൾഡറുകളും പോലുള്ള ചില ഉൾപ്പെടുത്തലുകളും വാഹനത്തിൽ ഉൾപ്പെടുത്തിയേക്കും.

സ്കോഡ കാമിക്ക് എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

യൂറോപ്യൻ വിപണികളിൽ, കാമിക്കിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.6 ലിറ്റർ ഡീസൽ എന്നിവയാണ് ഓപ്ഷനുകൾ. എന്നാൽ ഇന്ത്യയിൽ വ്യത്യസ്തമായ യൂണിറ്റുകളായിരിക്കും അവതരിപ്പിക്കുക. താങ്ങാനാവുന്ന സ്കോഡ അല്ലെങ്കിൽ ഫോക്‌സ്‌വാഗണ്‍ ഉൽ‌പ്പന്നങ്ങളായ റാപ്പിഡ്, വെന്റോ എന്നിവയ്‌ക്ക് സമാനമായിരിക്കും ഇത്.

സ്കോഡ കാമിക്ക് എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

എൻട്രി ലെവൽ സ്കോഡ റാപ്പിഡ് സെഡാനിൽ 1.6 MPi പെട്രോൾ, 1.5 TD ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് യൂണിറ്റുമായി ജോടിയാക്കുന്നു.

Most Read: രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കാൻ സ്കോഡ

സ്കോഡ കാമിക്ക് എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

1.6 MPi പെട്രോൾ വകഭേദം 104 bhp കരുത്തിൽ 153 Nm torque ഉത്പാദിപ്പിക്കുന്നു. 1.5 TD ഡീസൽ യൂണിറ്റ് 109 bhp പവറും 250 Nm torque ഉം സൃഷ്ടിക്കുന്നു. ഡീസൽ എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DSG ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

Most Read: ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

സ്കോഡ കാമിക്ക് എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഫ്രണ്ട് വീൽ ഡ്രൈവ് സ്‌കോഡ കാമിക്ക് ഈ എഞ്ചിൻ ഓപ്ഷനുകൾ മുന്നോട്ടുകൊണ്ടു പോവുകയാണെങ്കിൽ ഔട്ട്പുട്ടിൽ വ്യത്യാസം വന്നേക്കാം. 12 ലക്ഷം രൂപ മുതൽ 13 ലക്ഷം രൂപ വരെയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

Most Read: 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

സ്കോഡ കാമിക്ക് എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇത് ഹ്യുണ്ടായി ക്രെറ്റ അല്ലെങ്കിൽ കിയ സെൽറ്റോസ് പോലുള്ള മോഡലുകൾക്ക് ബദലാകുന്നു. കൂടാതെ ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ് എന്നീ മോഡലുകൾക്കും എതിരാളിയാണ് സ്കോഡ കാമിക്ക് എസ്‌യുവി.

സ്കോഡ കാമിക്ക് എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

കമ്പനിയുടെ ശ്രദ്ധ എസ്‌യുവികളിലാണെന്ന് സ്‌കോഡ ഓട്ടോ CEO ബെർ‌ണാർഡ് മെയർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ വിപണിയിൽ എസ്‌യുവികൾക്ക് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച ഗ്രൗണ്ട് ക്ലിയറൻസാണ് എസ്‌യുവികൾക്ക് കൂടുതൽ പ്രചാരം നേടാനുള്ള പ്രധാന കാരണങ്ങളിലൊന്നും.

Source: Overdrive

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
2020 Skoda Kamiq SUV spied. Read more Malayalam
Story first published: Monday, December 2, 2019, 18:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more