സ്കോഡ കാമിക്ക് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമ്മാതാക്കളായ സ്കോഡ തങ്ങളുടെ ഏറ്റവും ചെറിയ എസ്‌യുവിയായ കാമിക്കിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

വാഹനത്തെ 2021-ൽ രാജ്യത്ത് വിൽപ്പനക്കെത്തിക്കാനാണ് സ്കോഡ ശ്രമിക്കുന്നത്. എന്നാൽ അതിനു മുന്നോടിയായി അടുത്ത വർഷം നടക്കുന്ന ഓട്ടോ എക്സ്പോയിൽ കാമിക്കിനെ കമ്പനി പ്രദർശിപ്പിക്കും. ഇതിന്റെ ഭാഗമായി വാഹനത്തിന്റെ ഇന്ത്യയിലെ പരീക്ഷണ ചിത്രങ്ങൾ പുറത്തു വന്നു. ആദ്യമായാണ് ഇന്ത്യൻ നിരത്തുകളിൽ കാമിക്ക് എസ്‌യുവിയുടെ പരീക്ഷണം കമ്പനി നടത്തുന്നത്.

കമ്പനിയുടെ MQB-A0 പ്ലാറ്റ്ഫോമിലൊരുങ്ങുന്ന കോംപാക്ട് എസ്‌യുവിയാവും കാമിക്ക്. ഫോക്‌സ്‌വാഗണ്‍ പരമ്പരയുമായിട്ടാവും കാമിക്ക് പ്ലാറ്റഫോം ഘടകങ്ങള്‍ പങ്കുവയ്ക്കുന്നത്. വലിപ്പത്തിൽ, എസ്‌യുവിയുടെ നീളം 4.2-4.3 മീറ്റർ ആയിരിക്കും. കൂടാതെ പിന്നിലെ സീറ്റ് ഇടത്തിന്റെ താൽപ്പര്യത്തിൽ അന്താരാഷ്ട്ര പതിപ്പുകളേക്കാൾ അൽപ്പം നീളമുള്ള വീൽബേസും വാഹനത്തിന് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

മൊത്തത്തിലുള്ള രൂപകൽപ്പന അന്തർദ്ദേശീയ കാമിക്കിന്റെ രൂപകൽപ്പനയുമായി വളരെ സാമ്യമുള്ളതായിരിക്കുമെങ്കിലും, ഇന്ത്യൻ പതിപ്പിന് പ്രാദേശിക അഭിരുചിക്കനുസരിച്ച് ഫ്ലാഷിയർ സ്റ്റൈലിംഗ് ലഭിക്കും.

അകത്തളത്തിൽ സ്കോഡയുടെ ഏറ്റവും പുതിയ ഡിസൈൻ കാണാൻ സാധിച്ചേക്കും. വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സ്ക്രീൻ ഡാഷ്‌ബോർഡിന്റെ കേന്ദ്രഭാഗമാണ്. ടെസ്റ്റ് മോഡലിന് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് ഉണ്ട്. പനോരമിക് സൺറൂഫ് പോലുള്ള ഘടകങ്ങൾ ഇന്ത്യൻ പതിപ്പ് മോഡലിന്റെ സവിശേഷതകളിൽ കമ്പനി ഉൾപ്പെടുത്തിയേക്കുമെന്നാണ് പ്രതീക്ഷ.

സ്പൈ ചിത്രങ്ങളിൽ കാണുന്ന കാമിക്കിന്റെ എഞ്ചിൻ വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും, ടർബോ-പെട്രോൾ എഞ്ചിനുകൾക്കൊപ്പം വാഹനം ഇന്ത്യൻ വിപണിയിലെത്തിയേക്കും. കൂടാതെ ഫാക്ടറി ഫിറ്റ് സിഎൻജി ഓപ്ഷനുകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്തായാലും സ്കോഡ ഇന്ത്യയ്ക്ക് ഡീസൽ യൂണിറ്റ് ഉണ്ടായിരിക്കില്ല.
Most Read: കുഞ്ഞൻ എസ്‌യുവി റൈസിനെ ടൊയോട്ട ജപ്പാനിൽ അവതരിപ്പിച്ചു

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോഗ്രാമിൽ നിന്ന് വരുന്ന ആദ്യത്തെ ഉൽപ്പന്നമായിരിക്കും ഈ സ്‌കോഡ എസ്‌യുവി. എന്നിരുന്നാലും ഇടത്തരം എസ്‌യുവിയുടെ സ്വന്തം പതിപ്പും ഫോക്‌സ്‌വാഗന് ഉണ്ടാകും. താമസിയാതെ തന്നെ MQB A0 IN പ്ലാറ്റ്ഫോം രണ്ട് ബ്രാൻഡുകൾക്കും സെഡാൻ മോഡലുകളും സൃഷ്ടിക്കും.
Most Read: ബിഎസ്-VI ഹോണ്ട സിറ്റിയുടെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ട്

സ്കോഡ, ഫോക്‌സ്‌വാഗൺ എസ്‌യുവികൾക്ക് ഇന്ത്യയിൽ എളുപ്പത്തിലുള്ള വിജയം കൈവരിക്കാൻ പ്രയാസകരമായിരിക്കും. കാമിക്ക് ഇന്ത്യൻ വിപണിയിൽ എത്തുന്നതിനു മുന്നോടിയായി ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും ആധിപത്യം പുലർത്തുന്ന ഇടത്തരം എസ്‌യുവി വിഭാഗത്തിൽ ടൊയോട്ട-മാരുതി സംയുക്ത സംരഭത്തിൽ വികസിപ്പിച്ച മോഡലുകൾ അവതരിപ്പിക്കും.
Most Read: രാജ്യത്തെ മികച്ച അഞ്ച് വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ കിയ മോട്ടോർസും

ഇന്ത്യ 2.0 പദ്ധതി പ്രകാരം 2025 -ഓടെ പ്രതി വര്‍ഷം ഇന്ത്യയില്‍ ഒരു ലക്ഷം വാഹനങ്ങള്‍ വില്‍ക്കാമെന്ന പ്രതീക്ഷയിലാണ് ചെക്ക് റിപ്പബ്ളിക്കൻ നിർമ്മാതാക്കൾ. ഈ പദ്ധതി പ്രകാരം നിലവില്‍ കമ്പനിയുടെ രാജ്യത്തെ വാഹന നിര മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രാദേശികമായി നിര്‍മ്മാണം ആരംഭിക്കാനും ആലോചനയുള്ളതായി സ്കോഡ ഇന്ത്യ ഡയറക്ടർ സാക്ക് ഹോളിസ് മുമ്പ് വ്യക്തമാക്കിയിരുന്നു.
Source: Autocarindia


Click it and Unblock the Notifications








