രാജ്യത്തെ മികച്ച അഞ്ച് വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ കിയ മോട്ടോർസും

കിയ മോട്ടോർസിന് ഇന്ത്യയിൽ സെൽറ്റോസ് എന്ന ഒരേയൊരു മോഡൽ മാത്രമേയുള്ളൂ, എന്നിരുന്നാലും, ഈ ഏക എസ്‌യുവി ഉപയോഗിച്ചാണ് കമ്പനിക്ക് കഴിഞ്ഞ മാസത്തിൽ വിൽപ്പന ചാർട്ടുകളിൽ തലപ്പത്ത് എത്താൻ കഴിഞ്ഞത്. 2019 ഓഗസ്റ്റ് 22 നാണ് കിയ ഇന്ത്യയിൽ തങ്ങളുടെ ആദ്യ കാർ പുറത്തിറക്കിയത് എന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്.

രാജ്യത്തെ മികച്ച അഞ്ച് വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ കിയ മോട്ടോർസും

വിപണിയിലെത്തി മൂന്ന് മാസത്തിനുള്ളിൽ കമ്പനി ഇപ്പോൾ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമാതാക്കളായിരിക്കുകയാണ്.

രാജ്യത്തെ മികച്ച അഞ്ച് വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ കിയ മോട്ടോർസും

ഹോണ്ട, ടൊയോട്ട, റെനോ, ഫോർഡ്, ഫോക്‌സ്‌വാഗൺ തുടങ്ങിയവയെ മറികടന്നാണ് കിയ മോട്ടോർസ് ഈ സ്ഥാനം കൈയ്യടക്കിയത്. 2019 ഒക്ടോബറിൽ കിയ സെൽറ്റോസിന്റെ വിൽപ്പന 12,850 യൂണിറ്റായിരുന്നു.

രാജ്യത്തെ മികച്ച അഞ്ച് വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ കിയ മോട്ടോർസും

ഇതുമൂലം കിയ മോട്ടോർസ് നിലവിൽ ഇന്ത്യൻ പാസഞ്ചർ കാർ വ്യവസായത്തിൽ 4.52 ശതമാനം വിപണി വിഹിതം വഹിക്കുന്നു. അഞ്ചാം സ്ഥാനത്തുള്ള കിയ മോട്ടോഴ്‌സിനെ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവ മറികടന്നു. 2019 ഒക്ടോബറിലെ വിശദമായ വിൽപ്പന പട്ടിക ചുവടെയുണ്ട്.

രാജ്യത്തെ മികച്ച അഞ്ച് വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ കിയ മോട്ടോർസും

കിയ സെൽറ്റോസ് അതിന്റെ ശ്രേണിയിലെ ഏറ്റവുമധികം വിൽക്കപ്പെടുന്ന എസ്‌യുവിയാണ്. 9.69 മുതൽ Rs. 16.99 ലക്ഷം രൂപ വില വരുന്ന വാഹനം, ഒരു കാലത്ത് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവിയായിരുന്ന ഹ്യുണ്ടായി ക്രെറ്റയെ മറികടക്കുക മാത്രമല്ല, ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയർ എന്നിവയുടെ മുൻകാല വിൽപ്പനയും പിൻതള്ളി.

Rank Brand Oct-19 Oct-18 Market Share (%)

1 Maruti 1,39,121 1,35,948 48.90
2 Hyundai 50,010 52,001 17.58
3 Mahindra 18,460 24,066 6.49
4 Tata 13,169 18,290 4.63
5 Kia 12,850 0 4.52
6 Toyota 11,866 12,606 4.17
7 Renault 11,500 7,066 4.04
8 Honda 10,010 14,187 3.52
9 Ford 7,017 9,044 2.47
10 MG Motor 3,536 0 1.24
രാജ്യത്തെ മികച്ച അഞ്ച് വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ കിയ മോട്ടോർസും

കിയ സെൽറ്റോസിന്റെ വിൽപ്പന ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റിൽ മൊത്തം 6,236 യൂണിറ്റുകളാണ് വിറ്റത്. സെപ്റ്റംബറിൽ ഇത് 7,754 യൂണിറ്റായി ഉയർന്നു.

രാജ്യത്തെ മികച്ച അഞ്ച് വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ കിയ മോട്ടോർസും

കഴിഞ്ഞ മാസം ഇത് 12,850 യൂണിറ്റായി. 2019 സെപ്റ്റംബറുമായി ഈ മാസത്തെ വിൽപ്പനയെ താരതമ്യപ്പെടുത്തുമ്പോൾ, 65.72 ശതമാനം വർധനയുണ്ടായി എന്നത് ശ്രദ്ധിക്കേണ്ടതാണ്. കമ്പനി രാജ്യത്ത് സാന്നിധ്യം അറിയിച്ചിതിന് തൊട്ടു പിന്നാലെയാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ പ്രത്യേകിച്ചും ശ്രദ്ധേയമാണ്.

രാജ്യത്തെ മികച്ച അഞ്ച് വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ കിയ മോട്ടോർസും

ടെക് ലൈൻ, GT ലൈൻ എന്നിങ്ങനെ രണ്ട് വകഭേതങ്ങളിൽ മൂന്ന് എഞ്ചിൻ, നാല് ഗിയർബോക്സ് ഓപ്ഷനുകളിലും വാഗ്ദാനം ചെയ്യുന്ന കിയ സെൽറ്റോസ് വിഭാഗത്തിൽ ആദ്യമായി എത്തുന്ന നിരവധി സവിശേഷതകളും UVO കണക്റ്റ് സാങ്കേതികവിദ്യയും 37 സ്മാർട്ട് സവിശേഷതകളും രാജ്യത്തേ ഉപഭോക്താക്കളുടെ ശ്രദ്ധ നേടുന്നു.

Most Read: ആദ്യ ഡിജിറ്റൽ ഷോറൂം ബാംഗ്ലൂരിൽ ആരംഭിച്ച് എംജി മോട്ടോർ

രാജ്യത്തെ മികച്ച അഞ്ച് വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ കിയ മോട്ടോർസും

ആന്ധ്രാപ്രദേശിലെ അനന്തപുരിലെ കിയ പ്ലാന്റിൽ നിന്നാണ് സെൽറ്റോസിന്റെ ഉത്പാദിപ്പിക്കുന്നത്. കമ്പനി ഒരു ബില്യൺ ഡോളർ നിക്ഷേപിച്ചാണ് ഈ നിർമ്മാണശാല ഇവിടെ ഒരുക്കിയിരിക്കുന്നത്. ദക്ഷിണമേരിക്ക, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ചെന്നൈ തുറമുഖം വഴി നടത്താനുള്ള ധാരണാപത്രം കിയ ഒപ്പിട്ടു.

Most Read: ശ്രേണിയിലെ ഏറ്റവും മികച്ച വിൽപ്പനയുമായി കിയ സെൽറ്റോസ്

രാജ്യത്തെ മികച്ച അഞ്ച് വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ കിയ മോട്ടോർസും

കിയ സെൽറ്റോസിനോട് ഇത്രയും മികച്ച പ്രതികരണം കണ്ട കമ്പനി ഇപ്പോൾ 2020 -ൽ രണ്ട് പുതിയ മോഡലുകൾ കൂടെ പുറത്തിറക്കാൻ ആസൂത്രണം ചെയ്യുന്നു.

Most Read: ഒക്ടോബറിൽ മികച്ച വിൽപ്പന കരസ്ഥമാക്കി എംജി ഹെക്ടർ

രാജ്യത്തെ മികച്ച അഞ്ച് വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ കിയ മോട്ടോർസും

QYi കോംപാക്റ്റ് എസ്‌യുവി, കിയ ഗ്രാൻഡ് കാർണിവൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. രാജ്യത്ത് പുറത്തിക്കുന്നതിന് മുമ്പ് 2020 ഓട്ടോ എക്‌സ്‌പോയിൽ ഇവ രണ്ടും പ്രദർശിപ്പിക്കും.

Most Read Articles

Malayalam
English summary
Kia Motors Becomes The Fifth Largest Car Maker In India: Overtakes Toyota, Ford, Volkswagen & Others. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X