സ്കോഡ സൂപ്പർബ്, കോഡിയാക് കോർപ്പറേറ്റ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

സൂപ്പർബ്, കൊഡിയാക് മോഡലുകളുടെ കോർപ്പറേറ്റ് എഡിഷൻ വിപണിയിൽ അവതരിപ്പിച്ച് സ്കോഡ ഇന്ത്യ. സ്കോഡ സൂപ്പർബ് കോർപ്പറേറ്റ് എഡിഷന് 25.99 ലക്ഷം രൂപയും കോഡിയാക് കോർപ്പറേറ്റ് എഡിഷന് 32.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

സ്കോഡ സൂപ്പർബ്, കോഡിയാക് കോർപ്പറേറ്റ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

സ്കോഡ സൂപ്പർബിന്റെയും കോഡിയാക്കിന്റെയും അടിസ്ഥാന മോഡലായ ‘സ്റ്റൈൽ' വകഭേദത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് കോർപ്പറേറ്റ് പതിപ്പുകൾ. സൂപ്പർബിന്റെയും കോഡിയാക്കിന്റെയും കോർപ്പറേറ്റ് പതിപ്പുകൾ സ്കോഡ നേരത്തെ വ്യത്യസ്ത സമയങ്ങളിൽ പുറത്തിറക്കിയിരുന്നു. എന്നിരുന്നാലും, അവ ബ്രാൻഡിന്റെ നിലവിലുള്ള ഉപഭോക്താക്കളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

സ്കോഡ സൂപ്പർബ്, കോഡിയാക് കോർപ്പറേറ്റ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

രണ്ട് കാറുകളുടെയും കോർപ്പറേറ്റ് എഡിഷൻ സ്കോഡ ഇപ്പോൾ പുതിയ ഉപഭോക്താക്കൾക്കായി തുറന്നു. 2.0 ലിറ്റർ TDI ഡീസൽ എഞ്ചിനാണ് സ്‌കോഡ കോഡിയാക് കോർപ്പറേറ്റ് പതിപ്പിന് കരുത്ത് പകരുന്നത്. ഇത് 150 bhp കരുത്തും, 340 Nm torque ഉം ഉൽ‌പാദിപ്പിക്കും. സ്റ്റാൻ‌ഡേർഡായി ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നത്.

സ്കോഡ സൂപ്പർബ്, കോഡിയാക് കോർപ്പറേറ്റ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

സ്കോഡ സൂപ്പർബ് കോർപ്പറേറ്റ് പതിപ്പിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. 1.8 ലിറ്റർ TSI പെട്രോൾ എഞ്ചിൻ 180 bhp കരുത്തും 250 Nm tprque സൃഷ്ടിക്കുമ്പോൾ 2.0 ലിറ്റർ TDI ഡീസൽ യൂണിറ്റ് 177 bhp, 350 Nm torque ഉം പുറന്തള്ളുന്നു. രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഒരു സ്റ്റാൻ‌ഡേർഡ് സെവൻ‌-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സുമായി യോജിക്കുന്നു.

സ്കോഡ സൂപ്പർബ്, കോഡിയാക് കോർപ്പറേറ്റ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ഫീച്ചറുകളുടെ കാര്യത്തിൽ, സ്കോഡ സൂപ്പർബും കോഡിയാക് കോർപ്പറേറ്റ് പതിപ്പുകളും അതത് ‘സ്റ്റൈൽ' വകഭേദങ്ങളിൽ ഉള്ള അതേ ഉപകരണങ്ങൾ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മിറർലിങ്ക്, പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ESC, ഒന്നിലധികം എയർബാഗുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സ്കോഡ സൂപ്പർബ്, കോഡിയാക് കോർപ്പറേറ്റ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

അതത് മോഡലുകളുടെ സ്റ്റൈൽ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്കോഡ സൂപ്പർബ് കോർപ്പറേറ്റ് പതിപ്പിന് 1.80 ലക്ഷം രൂപ കുറവാണ്. സ്കോഡ കോഡിയാക് കോർപ്പറേറ്റ് പതിപ്പിന്റെ സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്ന് 2.38 ലക്ഷം രൂപ കുറവാണ്. സ്റ്റാൻഡേർഡ് മോഡലിന് 35.36 ലക്ഷം രൂപയാണ് വില.

Most Read: ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

സ്കോഡ സൂപ്പർബ്, കോഡിയാക് കോർപ്പറേറ്റ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ഇന്ത്യയിലെ തെരഞ്ഞെടുത്ത മോഡലുകളുടെ സ്റ്റാൻഡേർഡ് വകഭേകളിൽ സ്‌കോഡ പ്രത്യേക ഉത്സവ സീസൺ കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. കോഡിയാക്, സൂപ്പർബ്, റാപ്പിഡ് തുടങ്ങിയ മോഡലുകളുടെ അടിസ്ഥാന മോഡലുകളിൽ പ്രത്യേക കിഴിവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read: വീട്ടില്‍ വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ലീഫിനെ ആശ്രയിക്കാം

സ്കോഡ സൂപ്പർബ്, കോഡിയാക് കോർപ്പറേറ്റ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

സ്കോഡ സൂപ്പർബിന്റെയും കോഡിയാക്കിന്റെയും കോർപ്പറേറ്റ് എഡിഷൻ മോഡലുകൾ മുമ്പ് ബ്രാൻഡിന്റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് മാത്രമായി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ പുതിയ മോഡലുകൾ പുതിയ ഉപഭോക്താക്കളിലേക്കും വ്യാപിപ്പിച്ചു.

Most Read: മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

സ്കോഡ സൂപ്പർബ്, കോഡിയാക് കോർപ്പറേറ്റ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ഉത്സവ സീസൺ‌ സജീവമാകുമ്പോൾ‌, കൂടുതൽ‌ താങ്ങാനാകുന്ന മോഡലുകൾ‌ പ്രീമിയം ഓഫറുകളിലേക്ക് കൂടുതൽ‌ ഉപഭോക്താക്കളെ ആകർഷിക്കാൻ സ്കോഡയെ സഹായിച്ചേക്കാം.

More from DriveSpark

Article Published On: Tuesday, September 24, 2019, 16:15 [IST]
English summary
Skoda Superb Kodiaq Corporate Edition Launched In India. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X