2019 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ എസ്‌യുവികൾ

2019 സെപ്റ്റംബറിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളുടെ പട്ടിക പുറത്തിറങ്ങി. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഏറ്റവും മികച്ച 10 എസ്‌യുവികളുടെ കണക്കിൽ ഹ്യുണ്ടായി വെന്യുവിനെ മറികടന്ന് മാരുതി വിറ്റാര ബ്രെസ വീണ്ടും ഒന്നാമതെത്തി.

2019 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ എസ്‌യുവികൾ

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയ എസ്‌യുവികളിൽ ഒന്നാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ്സ. എങ്കിലും പുതുതായി ആരംഭിച്ച ഹ്യുണ്ടായി വെന്യുവിന്റെ വരവോടെ ബ്രെസ്സയുടെ പ്രതിമാസ വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായി. എന്നാൽ 2019 സെപ്റ്റംബറിൽ 10,362 യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്‌യുവി പട്ടികയിൽ വീണ്ടും ഒന്നാമതെത്തുകയായിരുന്നു.

2019 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ എസ്‌യുവികൾ

കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എസ്‌യുവിയായിരുന്ന ഹ്യുണ്ടായി വെന്യു രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. കൊറിയൻ വാഹന നിർമ്മാതാക്കളുടെ പുതിയ കോംപാക്റ്റ്-എസ്‌യുവിക്ക് 2019 സെപ്റ്റംബർ മാസത്തിൽ 7,942 യൂണിറ്റ് വിൽപ്പനയാണ് ലഭിച്ചത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് പുരോഗതി കൈവരിക്കാൻ സാധിച്ചെങ്കിലും എതിരാളിയായ മാരുതി വിറ്റാര ബ്രെസ്സയെ മറികടക്കാൻ സാധിക്കാതിരുന്നത് തിരിച്ചടിയാണ്.

2019 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ എസ്‌യുവികൾ

വിൽപ്പന പട്ടികയിൽ കിയ സെൽറ്റോസ് മൂന്നാം സ്ഥാനം നിലനിർത്തി. മിഡ് സൈസ് എസ്‌യുവി സെപ്റ്റംബറിൽ 7,754 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ഈ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണിത്. കഴിഞ്ഞ മാസം സെൽറ്റോസിനേക്കാൾ 200 യൂണിറ്റ് കൂടുതൽ വിൽപ്പന ഹ്യുണ്ടായി വെന്യുവിന് ലഭിച്ചിരുന്നു.

2019 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ എസ്‌യുവികൾ

ഹ്യുണ്ടായി ക്രെറ്റയും മഹീന്ദ്ര സ്കോർപിയോയും പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംനേടി. സെപ്റ്റംബറിൽ ഹ്യുണ്ടായി ക്രെറ്റയുടെ വിൽപ്പന 6,641 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11,000 യൂണിറ്റ് രജിസ്റ്റർ ചെയ്തപ്പോൾ വിൽപ്പനയിൽ 40% ഇടിവാണ് രേഖപ്പെടുത്തുന്നത്.

2019 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ എസ്‌യുവികൾ

മഹീന്ദ്ര സ്കോർപിയോ കഴിഞ്ഞ മാസം 3,600 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു. 2018 സെപ്റ്റംബറിലെ 3,941 യൂണിറ്റുകളിൽ നിന്ന് വെറും 9% ഇടിവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്.

2019 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ എസ്‌യുവികൾ

3,139 യൂണിറ്റ് വിൽപ്പനയുമായി ഫോർഡ് ഇക്കോസ്പോർട്ട് ആറാം സ്ഥാനത്തെത്തി. ടാറ്റ നെക്സോൺ, എം‌ജി ഹെക്ടർ, മഹീന്ദ്ര XUV 300, ഹോണ്ട WR-V എന്നിവയും ആദ്യ പത്തിൽ എത്തി.

Most Read: ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

2019 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ എസ്‌യുവികൾ

ടാറ്റ നെക്സോൺ 2,842 യൂണിറ്റും എംജി ഹെക്ടർ 2,608 യൂണിറ്റ് വിൽപ്പനയും നേടി. മഹീന്ദ്ര XUV 300, ഹോണ്ട WR-V എന്നിവ യഥാക്രമം 2,492, 1,341 യൂണിറ്റ് വിൽപ്പനയാണ് നേടിയത്.

Most Read: കാർണിവൽ എംപിവിയെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കിയ

2019 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ എസ്‌യുവികൾ

1,120 യൂണിറ്റ് വിൽപ്പനയുള്ള മഹീന്ദ്ര XUV 500 ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എസ്‌യുവി പട്ടികയിൽ നിന്ന് താഴേക്കുപോയി. എങ്കിലും ടാറ്റാ ഹാരിയർ, റിനോ ഡസ്റ്റർ തുടങ്ങിയ പുതിയ എതിരാളികളേക്കാൾ വിൽപ്പന നേടാൻ വാഹനത്തിന് സാധിച്ചു.

Most Read: 2020 ഹ്യുണ്ടായി ക്രെറ്റയിൽ പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ

2019 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ എസ്‌യുവികൾ

തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യത നേടിയ ടാറ്റ ഹാരിയറിന് നിലവിൽ സ്വീകാര്യത കുറഞ്ഞായാണ് മനസിലാക്കാൻ സാധിക്കുന്നത്. 941 യൂണിറ്റ് വിൽപ്പനയാണ് ടാറ്റയുടെ എസ്‌യുവിക്ക് സെപ്റ്റംബറിൽ നേടാൻ സാധിച്ചത്.

2019 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ എസ്‌യുവികൾ

റെനോ ഡസ്റ്റർ 544 യൂണിറ്റുകളുമായി ഏറ്റവും കുറഞ്ഞ വിൽപ്പന രേഖപ്പെടുത്തി. 2019 സെപ്റ്റംബർ മാസത്തിൽ 603 യൂണിറ്റുകളുമായി ജീപ്പ് കോമ്പസ് ഡസ്റ്ററിന്റെ വിൽപ്പനയെ മറികടന്നു.

Most Read Articles

Malayalam
English summary
Top-Selling SUVs In India For September 2019. Read more Malayalam
Story first published: Tuesday, October 8, 2019, 16:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X