ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം സുസുക്കി ജിമ്‌നിക്ക്

2019 ലോക അര്‍ബന്‍ കാര്‍ കിരീടം സുസുക്കി ജിമ്‌നിക്ക്. 2019 ന്യൂയോര്‍ക്ക് രാജ്യാന്തര ഓട്ടോ ഷോയില്‍ ഹ്യുണ്ടായി സാന്‍ട്രോ, കിയ സോള്‍ മോഡലുകളെ മറികടന്ന് പുതുതലമുറ സുസുക്കി ജിമ്‌നി ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം സ്വന്തമാക്കി. കഴിഞ്ഞവര്‍ഷം കപ്പിനും ചുണ്ടിനുമിടയില്‍ വെച്ചാണ് അര്‍ബന്‍ കാര്‍ പുരസ്‌കാരം സുസുക്കി സ്വിഫ്റ്റിന് നഷ്ടമായത്.

ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം സുസുക്കി ജിമ്‌നിക്ക്

ഇക്കുറി ജിമ്‌നിയിലൂടെ കിരീടം ജാപ്പനീസ് കമ്പനി തിരിച്ചുപിടിച്ചു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച കാര്‍ ഡിസൈന്‍ പുരസ്‌കാരത്തിനായും സുസുക്കി ജിമ്‌നി മത്സരിക്കുന്നുണ്ട്. 24 രാജ്യങ്ങളില്‍ നിന്നുള്ള 86 ഓട്ടോമൊട്ടീവ് ജേര്‍ണലിസ്റ്റുകള്‍ പങ്കെടുക്കുന്ന പ്രത്യേക ജൂറിയാണ് ഓരോ കാര്‍ വിഭാഗത്തിലെയും ജേതാക്കളെ പ്രഖ്യാപിക്കുന്നത്.

Most Read: 85,000 രൂപയ്ക്ക് മഹീന്ദ്ര e2O ഓടിയത് ഒരുലക്ഷം കിലോമീറ്റര്‍

ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം സുസുക്കി ജിമ്‌നിക്ക്

കഴിഞ്ഞവര്‍ഷം സുസുക്കി കൊണ്ടുവന്ന ജിമ്നി രാജ്യാന്തര വിപണിയില്‍ തകര്‍പ്പന്‍ വിജയമാണ് തുടരുന്നത്. യുകെ വിപണിയില്‍ ഈ വര്‍ഷത്തേക്കുള്ള ജിമ്നി യൂണിറ്റുകള്‍ മുഴുവന്‍ കമ്പനി വിറ്റുകഴിഞ്ഞു. നിലവില്‍ ജിമ്നിയുടെ ഷോര്‍ട്ട് വീല്‍ബേസ് പതിപ്പിനെ മാത്രമേ സുസുക്കി അവതരിപ്പിക്കുന്നുള്ളൂ. അടുത്തവര്‍ഷം ലോങ് വീല്‍ ബേസ് മോഡല്‍ വില്‍പ്പനയ്ക്ക് വരും.

ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം സുസുക്കി ജിമ്‌നിക്ക്

ആഗോള വിപണിയില്‍ ലഭ്യമായ ഏറ്റവും ചെറിയ ഓഫ്റോഡ് എസ്‌യുവിയാണ് ജിമ്‌നി. 15,499 യൂറോ ജിമ്‌നി 4X4 മോഡല്‍ കുറിക്കും (ഏകദേശം 14.03 ലക്ഷം രൂപ). ഒരു എഞ്ചിന്‍ യൂണിറ്റ് മാത്രമേയുള്ളൂ സുസുക്കി ജിമ്നിയില്‍. 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ 102 bhp കരുത്തും 130 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം സുസുക്കി ജിമ്‌നിക്ക്

അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. ഇതേസമയം, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനലായി തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ബോഡി ഓണ്‍ ലാഡര്‍ ഫ്രെയിം ഉപയോഗിക്കുന്ന ജിമ്നിയില്‍ നാലു വീല്‍ ഡ്രൈവ് സംവിധാനം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

Most Read: മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി വില്‍ക്കാനാവില്ല, പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്

ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം സുസുക്കി ജിമ്‌നിക്ക്

നേരത്തെ ജിപ്സിക്ക് പകരക്കാരനായി ജിമ്നിയെ മാരുതി അവതരിപ്പിക്കുമെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ജിമ്നി വരില്ലെന്ന വിവരം മാരുതി പിന്നീട് വ്യക്തമാക്കി. ഇന്ത്യന്‍ വിപണിയില്‍ രണ്ടു ഡോര്‍ കോമ്പാക്ട് ഓഫ്റോഡ് വാഹനങ്ങള്‍ക്ക് വലിയ സാധ്യതയില്ലെന്നാണ് മാരുതിയുടെ നിരീക്ഷണം. ഓഫ്റോഡ് വാഹനങ്ങള്‍ക്ക് ആരാധകരേറെയുണ്ടെങ്കിലും മോഡല്‍ വാങ്ങുന്നവരുടെ എണ്ണം നന്നെ കുറവാണ്. ഈ അവസരത്തില്‍ ജിമ്നിയെ ഇങ്ങോട്ടു കൊണ്ടുവരുന്നാല്‍ ബാധ്യതയായി തീരുമെന്ന് കമ്പനി ആശങ്കപ്പെടുന്നു.

More from DriveSpark

Article Published On: Friday, April 19, 2019, 17:31 [IST]
English summary
Suzuki Jimny Wins 2019 World Urban Car Of The Year Award. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X