ടാറ്റ ആൾട്രോസ് ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കിനായി ബുക്കിംഗ് സ്വീകരിക്കാൻ ടാറ്റ മോട്ടോർസ് ഔദ്യോഗികമായി ആരംഭിച്ചു. ബുക്കിംഗിന്റെ ആരംഭം സ്ഥിരീകരിക്കുന്ന പുതിയ ടീസർ വീഡിയോ കമ്പനി പുറത്തിറക്കി.

ടാറ്റ ആൾട്രോസ് ബുക്കിംഗ് ആരംഭിച്ചു

ടാറ്റ ആൾട്രോസ് ഓൺലൈനിലോ അല്ലെങ്കിൽ ഇന്ത്യയിലുടനീളമുള്ള കമ്പനി ഡീലർഷിപ്പുകൾ വഴിയോ ബുക്ക് ചെയ്യാം. പ്രീമിയം ഹാച്ച്ബാക്കിനായുള്ള ബുക്കിംഗ് തുക 21,000 രൂപയിൽ നിന്ന് ആരംഭിക്കുന്നു. ടാറ്റാ ആൾട്രോസ് ഇന്ത്യൻ വിപണിയിൽ 2020 ജനുവരിയിൽ വിൽപ്പനയ്‌ക്കെത്തും.

ടാറ്റ ആൾട്രോസ് ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്കാണ് ആൾട്രോസ്. ഇന്ത്യൻ കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും പുതിയ ‘ALFA' ആർകിടെക്ച്ചർ അവതരിപ്പിക്കുന്ന ആദ്യത്തെ മോഡൽ കൂടിയാണ് ആൾട്രോസ്.

ടാറ്റ ആൾട്രോസ് ബുക്കിംഗ് ആരംഭിച്ചു

ഇത് മുൻ പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും ശക്തവും താഴ്ന്ന ഗുരുത്വാകർഷണ കേന്ദ്രവും നൽകുന്നു. മെച്ചപ്പെട്ട ഡ്രൈവിംഗ് സവിശേഷതകളും ഹാൻഡിലിംഗും വാഗ്ദാനം ചെയ്യാൻ ടാറ്റ ആൽ‌ട്രോസിനെ ഇത് അനുവദിക്കുന്നു.

ടാറ്റ ആൾട്രോസ് ബുക്കിംഗ് ആരംഭിച്ചു

ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ ‘ഇംപാക്റ്റ് 2.0' ഡിസൈൻ ശൈലിയും ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൽ ഉൾക്കൊള്ളുന്നു.

ടാറ്റ ആൾട്രോസ് ബുക്കിംഗ് ആരംഭിച്ചു

ഹാരിയറിനുശേഷം ബ്രാൻഡിന്റെ പുതിയ ഡിസൈൻ ശൈലി സ്വീകരിക്കുന്ന രണ്ടാമത്തെ മോഡലാണിത്. ഷാർപ്പ് ലൈനുകൾക്കൊപ്പം, സവിശേഷതകളുടേയും, സുരക്ഷാ ഉപകരണങ്ങളുടേയും ഒരു നീണ്ട പട്ടിക തന്നെ ആൾ‌ട്രോസ് നൽകുന്നു.

ടാറ്റ ആൾട്രോസ് ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യൻ വിപണിയിൽ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഉൽപ്പന്നങ്ങളിൽ ഒന്നാണ് ആൾ‌ട്രോസ് ഹാച്ച്ബാക്ക്. എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ടൈൽ‌ലൈറ്റുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയടങ്ങുന്ന 7.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ സ്റ്റാൻഡേർഡ് സവിശേഷതകളാണ്.

Most Read: ടാറ്റ നെക്‌സോൺ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

പവർട്രെയിനിന്റെ കാര്യത്തിൽ, പുതിയ ടാറ്റാ ആൽ‌ട്രോസ് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം: 1.2 ലിറ്റർ മൂന്ന് സിലിണ്ടർ റിവോട്രോൺ പെട്രോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ റിവോട്ടോർക്ക് ഡീസൽ.

Most Read: ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ടാറ്റ ആൾട്രോസ് ബുക്കിംഗ് ആരംഭിച്ചു

പെട്രോൾ യൂണിറ്റ് 82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 90 bhp കരുത്തും 200 Nm torque ഉം പുറപ്പെടുവിക്കുന്നു.

Most Read: രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ

ടാറ്റ ആൾട്രോസ് ബുക്കിംഗ് ആരംഭിച്ചു

ഇരു എഞ്ചിനുകളും സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. എന്നിരുന്നാലും, അടുത്ത ഘട്ടത്തിൽ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

Article Published On: Friday, December 27, 2019, 15:34 [IST]
English summary
Tata Altroz Bookings Open: India Launch scheduled For January 2020. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X