രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ

രാജ്യത്ത് ശൃഖലകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോര്‍സ്. 2020 മാര്‍ച്ച്, സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ കൂടി തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ

നിലവില്‍ 860 ഡീലര്‍ഷിപ്പുകളുടെ ശൃഖലയാണ് ടാറ്റയ്ക്ക് ഉള്ളത്. നൂറ് ശൃംഖല കൂടി ചേര്‍ക്കുന്നതോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 960 ആയി വര്‍ധിക്കും. അതേടൊപ്പം തന്നെ പ്രവര്‍ത്തന രഹിതമായ ഡീലര്‍ഷിപ്പുകള്‍ അടച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ

ശൃംഖല വ്യാപിപ്പിക്കുന്നത് വഴി വില്‍പ്പന ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് കമ്പനി. പുതിയ കുറച്ച് മോഡലുകളെ ഉടന്‍ തന്നെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. ഇലക്ട്രിക്ക് വാഹനങ്ങള്‍ കൂടി വിപണിയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി അതിന് അനുസൃതമായിട്ടാണ് ശൃഖലകള്‍ കമ്പനി നവീകരിക്കുന്നത്.

രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ

നെക്‌സോണ്‍ ഇലക്ട്രിക്ക്, ആള്‍ട്രോസ് മോഡലുകളാണ് ടാറ്റ നിരയില്‍ നിന്നും ഉടന്‍ വിപണിയില്‍ എത്തുന്ന പുതിയ മോഡലുകള്‍. ഒരുപാട് നാളത്തെ കാത്തിരിപ്പ് ശേഷമാണ് ആള്‍ട്രോസ് വിപണിയില്‍ എത്തുന്നത്. അടുത്തിടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചെങ്കിലും 2020 ജനുവരിയില്‍ മാത്രമേ വാഹനം വില്‍പ്പനയ്ക്ക് എത്തുകയുള്ളു.

രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ

2020 ഫെബ്രുവരില്‍ വാഹനം ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും കമ്പനി അറിയിച്ചു. അതേസമയം വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 21,000 രൂപയാണ് ബുക്കിങ് തുകയായി കമ്പനി സ്വീകരിക്കുന്നത്.

രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ

ഈ വര്‍ഷം ആദ്യം നടന്ന ജനീവ മോട്ടോര്‍ ഷോയിലാണ് വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയ്‌ക്കെതിരെയാണ് ആള്‍ട്രോസ് മത്സരിക്കുന്നത്.

രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ

ആല്‍ഫ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലും, ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയായ ഇംമ്പാക്ട് 2.0 ശൈലിയില്‍ എത്തുന്ന രണ്ടാമത്തെ മോഡലുമാണ് ആള്‍ട്രോസ്. ക്രോമില്‍ പൊതിഞ്ഞ കറുപ്പ് നിഴലടിക്കുന്ന ഹെഡ്‌ലാമ്പുകളാണ് മുന്‍ വശത്തെ മനോഹരമാക്കുന്നത്.

Most Read: കൊമ്പന് കൂച്ചുവിലങ്ങുമായി മോട്ടോർ വാഹന വകുപ്പ്

രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ

മുന്‍ ഗ്രില്ലിന്റെ നടുവിലായി ടാറ്റ ബാഡ്ജിങും നല്‍കിയിട്ടുണ്ട്. ഫോഗ് ലാമ്പുകള്‍ മുന്‍ ബമ്പറില്‍ ഒരു പ്രത്യേക യൂണിറ്റായി സ്ഥാപിച്ചിരിക്കുന്നു, താഴെ ഭാഗത്തായി വീതിയില്‍ വിശാലമായ എയര്‍ ഇന്റേക്കും സ്ഥാനം പിടിച്ചിരിക്കുന്നു.

Most Read: സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ

മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകള്‍, റൈസിംഗ് പില്ലര്‍ സെക്ഷനും ബെല്‍റ്റ് ലൈനും, 16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ക്രോമിലും കറുത്ത നിറത്തിലും ഒരുക്കിയിരിക്കുന്ന പവര്‍ മിററുകള്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതയാണ്.

Most Read: കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ

ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്റിക്കേറ്ററുകള്‍, പില്ലറിലേക്ക് കയറ്റി സ്ഥാപിച്ചിരിക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് വാഹനത്തിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. കറുത്ത ആവരണത്തില്‍ പൊതിഞ്ഞിരിക്കുന്ന റാപ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകളും, ബമ്പറില്‍ ഇടം പിടിച്ചിരിക്കുന്ന ലൈസന്‍സ് പ്ലേറ്റും പിന്‍വശത്തെ മനോഹരമാക്കുന്നു.

രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ

ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ആള്‍ട്രോസിന് കരുത്തേകുന്നത്. 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ടര്‍ബോ പെട്രോള്‍ 102 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കുന്നു.

രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 86 bhp കരുത്തില്‍ 113 Nm torque സൃഷ്ടിക്കുമ്പോള്‍, നെക്‌സോണില്‍ നിന്ന് കടമെടുത്ത 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 90 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കും.

രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമെത്തുന്ന വാഹനത്തില്‍ പിന്നീട് ഒരു ഓട്ടോമാറ്റിക് യൂണിറ്റും ടാറ്റ അവതരിപ്പിക്കും. കണക്ടിവിറ്റി സംവിധാനങ്ങളാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം.

രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഉള്‍ക്കൊള്ളുന്ന ഫ്ളോട്ടിംഗ് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുന്നതിനാല്‍ വാഹനത്തിന്റെ ഇന്റീരിയര്‍ നെക്‌സോണ്‍ ഉള്‍പ്പെടെയുള്ള മോഡലുകളേക്കാള്‍ ഒരുപടി മുന്നിലാണ്.

രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ

ലെതറില്‍ പൊതിഞ്ഞ പുതിയ ഫ്ളാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഇക്കോ-സിറ്റി ഡ്രൈവ് മോഡുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, ആംബിയന്റ് ലൈറ്റിംഗ്, 7.0 ഇഞ്ച് മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് പുഷ് ബട്ടണ്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

Most Read Articles

Malayalam
English summary
Tata to open 100 new sales outlets by March 2020. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X