വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് പ്രൊഡക്ഷൻ പതിപ്പ് പുറത്തിറക്കി

2020 ജനുവരിയിൽ വിപണിയിലെത്തുന്നതിന് മുമ്പായി ആൾട്രോസിന്റെ പ്രൊഡക്ഷൻ പതിപ്പ് പുറത്തിറക്കി. ഈ വർഷം ആദ്യം നടന്ന ജനീവ മോട്ടോർ ഷോയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച വാഹനം അടുത്തമാസം വിൽപ്പനയ്ക്കെത്തും.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് പ്രൊഡക്ഷൻ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ എന്നിവയ്‌ക്കെതിരെയാണ് ആൾട്രോസ് മത്സരിക്കുന്നത്.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് പ്രൊഡക്ഷൻ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

ആൽഫ (എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ്) ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലും ഇംപാക്റ്റ് ഡിസൈൻ 2.0 ശൈലിയിൽ നിന്ന് സ്റ്റൈലിംഗ് സ്വാധീനം ഉൾക്കൊള്ളുന്ന രണ്ടാമത്തെ മോഡലുമാണ് ആൾട്രോസ്. മുൻ വശത്ത് ക്രോമിൽ പൊതിഞ്ഞ കറുപ്പ് നിഴലടിക്കുന്ന ഹെഡ്‌ലാമ്പുകളാണ്.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് പ്രൊഡക്ഷൻ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

മുൻ ഗ്രില്ലിൽ ടാറ്റ ബാഡ്ജ് നടുക്ക് സ്ഥാപിച്ചിരിക്കുന്നു, ഫോഗ് ലാമ്പുകൾ മുൻ ബമ്പറിൽ ഒരു പ്രത്യേക യൂണിറ്റായി സ്ഥാപിച്ചിരിക്കുന്നു, താഴത്തെ ഭാഗത്ത് വീതിയിൽ വിശാലമായ എയർ ഇന്റേക്ക് അസംബ്ലി നൽകിയിരിക്കുന്നു.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് പ്രൊഡക്ഷൻ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

മസ്കുലർ വീൽ ആർച്ചുകൾ, റൈസിംഗ് പില്ലർ സെക്ഷനും ബെൽറ്റ്ലൈനും, 16 ഇഞ്ച് ഡ്യുവൽ-ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകൾ, ക്രോമിലും കറുത്ത നിറത്തിലും ഒരുക്കിയിരിക്കുന്ന ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് പ്രൊഡക്ഷൻ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

കൂടാതെ ഇന്റഗ്രേറ്റഡ് ടേൺ ഇന്റിക്കേറ്ററുകൾ, പില്ലറിലേക്ക് കയറ്റി സ്ഥാപിച്ചിരിക്കുന്ന ഡോർ ഹാൻഡിലുകൾ എന്നിവയാണ് വാഹനത്തിന്റെ മറ്റ് പ്രധാന ആകർഷണങ്ങൾ.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് പ്രൊഡക്ഷൻ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

പിന്നിൽ കറുത്ത ആവരണത്തിൽ പൊതിഞ്ഞിരിക്കുന്ന റാപ് എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ലൈസൻസ് പ്ലേറ്റ് പിൻ ബമ്പറിൽ ഘടിപ്പിച്ചിരിക്കുന്നു.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് പ്രൊഡക്ഷൻ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ മോട്ടോറുകളാണ് ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് കരുത്തേകുന്നത്.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് പ്രൊഡക്ഷൻ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

ഇവയെല്ലാം ബി‌എസ്‌ VI നിലവാരത്തിലേക്ക് ഉയർത്തിയവയായിരിക്കും. 1.2 ലിറ്റർ മൂന്ന് സിലണ്ടർ ടർബോ പെട്രോൾ 102 bhp കരുത്തും 140 Nm torque ഉം നിർമ്മിക്കുന്നു.

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് പ്രൊഡക്ഷൻ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

സാധാരണ 1.2 ലിറ്റർ പെട്രോൾ 86 bhp കരുത്തും 113 Nm torque ഉം വികസിപ്പിക്കുന്നു. നെക്‌സോണിൽ നിന്ന് കടംകൊണ്ട വലിയ ഡീസൽ യൂണിറ്റ് 90 bhp കരുത്തും 200Nm torque ഉം പുറപ്പെടുവിക്കുന്നു.

Most Read: നെക്സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 17-ന് അവതരിപ്പിക്കുമെന്ന് ടാറ്റ

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് പ്രൊഡക്ഷൻ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

എഞ്ചിനുകൾ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാവും ഘടിപ്പിക്കുന്നത്, പിന്നീട് ഒരു ഓട്ടോമാറ്റിക് യൂണിറ്റ് നിർമ്മാതാക്കൾ അവതരിപ്പിക്കും.

Most Read: വിൽപ്പന മാന്ദ്യം; ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി അവതരിപ്പിക്കാൻ ടാറ്റ

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് പ്രൊഡക്ഷൻ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഉൾക്കൊള്ളുന്ന ഫ്ളോട്ടിംഗ് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നതിനാൽ വാഹനത്തിന്റെ ഇന്റീരിയർ നെക്‌സോൺ ഉൾപ്പെടെയുള്ള ശ്രേണിയെക്കാൾ ഒരുപടി മുന്നിലാണ്.

Most Read: ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവിയുടെ പെട്രോൾ മോഡലും ഒരുങ്ങുന്നു

വിപണിയിൽ എത്തും മുമ്പ് ടാറ്റ ആൾട്രോസ് പ്രൊഡക്ഷൻ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

ലെതർ പൊതിഞ്ഞ പുതിയ ഫ്ളാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഇക്കോ-സിറ്റി ഡ്രൈവ് മോഡുകൾ, പവർഡ് ടെയിൽ‌ഗേറ്റ്, ആംബിയന്റ് ലൈറ്റിംഗ്, നിറമുള്ള 7.0 ഇഞ്ച് MID, ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. ആൾട്രോസിന്റെ ബുക്കിംഗ് നാളെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. 21,000 രൂപയാണ് വാഹനത്തിന്റെ ബുക്കിംഗ് തുക.

More from DriveSpark

Article Published On: Tuesday, December 3, 2019, 19:13 [IST]
English summary
Tata Altroz Production Spec images Revealed before Launch. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X