Just In
Don't Miss
- News
പ്രതിഷേധം ശക്തമാക്കി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍; അസമില്‍ ബന്ദ് പ്രഖ്യാപിച്ച് ഉള്‍ഫ
- Technology
വോഡാഫോണിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനുകളിൽ സൗജന്യ അൺലിമിറ്റഡ് കോളുകൾ
- Movies
ചുരിക വീശി ചാവേറായി മമ്മൂട്ടിയെത്തി! മാമാങ്കത്തിന്റെ ആദ്യപ്രതികരണങ്ങള്‍ ഇങ്ങനെ!
- Lifestyle
ഇന്ന് സാമ്പത്തിക നഷ്ടം ഈ രാശിക്കാണ് എന്ന് ഉറപ്പ്
- Sports
ISL: പൂനെയില്‍ ഗോള്‍ മഴ, ഹൈദരാബാദിന് എതിരെ ഒഡീഷയ്ക്ക് ജയം
- Finance
എംആധാർ ആപ്പ് വഴി, നിങ്ങളുടെ ഫോണിലൂടെ ആധാർ കാർഡിലെ അഡ്രസ് തിരുത്താം, അറിയേണ്ട കാര്യങ്ങൾ
- Travel
അന്താരാഷ്ട്ര പർവ്വത ദിനം- ചരിത്രവും പ്രത്യേകതകളും
നെക്സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 17-ന് അവതരിപ്പിക്കുമെന്ന് ടാറ്റ
നെക്സോണ്‍ ഇലക്ട്രിക്ക് പതിപ്പിനെ 2019 ഡിസംബര്‍ 17 -ന് അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി ടാറ്റ. മുംബൈയില്‍ നടക്കുന്ന വേള്‍ഡ് പ്രിമിയറിനോട് അനുബന്ധിച്ച് അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നേരത്തെ 2019 ഡിസംബര്‍ 16 -ന് അവതിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ് ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്. വാഹനം അവതരിപ്പിക്കുന്നതിന് പിന്നാലെ മീഡിയ ഡ്രൈവിനായുള്ള സജ്ജീകരണങ്ങളും കമ്പനി സജ്ജമാക്കി കഴിഞ്ഞു.

ടാറ്റ അവതരിപ്പിച്ച സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ കൂടിയാണിത്. 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. അടുത്തിടെ വിവിധ സുരക്ഷാ പരിശോധനകള്‍ നടത്തുന്ന വാഹനത്തിന്റെ വീഡിയോ കമ്പനി പുറത്തുവിട്ടിരുന്നു.
പ്രത്യേകമായി സജ്ജീകരിച്ച വാഹനമാണ് ട്രാക്കില്‍ പരീക്ഷണ നടത്തിയത്. ഗ്രേഡിയബിലിറ്റി ടെസ്റ്റ്, വാട്ടര്‍ വാഡിങ് ടെസ്റ്റ്, ക്ലൈമറ്റ് ചേംമ്പര്‍, റോബോട്ടിക് സ്റ്റിയറിങ്, ലൈന്‍ ചേഞ്ച്, സ്കിഡ് പാഡ്, ആക്സലറേഷന്‍, ബ്രേക്കിങ് തുടങ്ങിയ നിരവധി ടെസ്റ്റുകളാണ് ഇലക്ട്രിക്ക് നെക്സോണില്‍ നടത്തിയത്.

മണാലിയില്‍ നിന്ന് ലേയിലേക്ക് ഇലക്ട്രിക്ക് നെക്സോണ്‍ ഓടിച്ച മിലിന്‍ഡ് സോമന്, അങ്കിത കണ്‍വാര്‍ ദമ്പതിമാര്‍ തങ്ങളുടെ ഡ്രൈവിങ് അനുഭവം പങ്കുവെയ്ക്കുന്ന വീഡിയോയും കമ്പനി അടുത്തിടെ പുറത്തുവിട്ടിരുന്നു. ഈ വീഡിയോയിലൂടെയാണ് വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്സ് വാഹനത്തിലുണ്ട്. ലിഥിയം അയോണ്‍ ബാറ്ററിയിലാണ് നെക്സോണിന്റെ കരുത്ത്. അതിവേഗ ചാര്‍ജിങ് സൗകര്യം വാഹനത്തില്‍ ഉള്‍പ്പെടുത്തും. ബാറ്ററി, ഇലക്ട്രിക്ക് മോട്ടര്‍ എന്നിവയ്ക്ക് എട്ട് വര്‍ഷത്തെ വാറണ്ടിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രിക്ക് പതിപ്പിലേക്ക് മാറ്റി എന്നതൊഴിച്ചാല്‍ നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിന്റെ അതേ ഡിസൈന്‍ തന്നെയാണ് ഇലക്ട്രിക്ക് പതിപ്പിനും ലഭിച്ചിരിക്കുന്നത്. എന്നാല്‍ അകത്തളത്തില്‍ മാറ്റങ്ങള്‍ ഉണ്ടെന്ന് തന്നെയാണ് റിപ്പോര്‍ട്ട്.
Most Read: അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

എന്തൊക്കെയാകും വാഹനത്തിലെ മാറ്റങ്ങള്‍ എന്ന് കമ്പനി വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും അടുത്തിടെ പുറത്തുവന്ന വീഡിയോയില്‍ നിന്നും ഏതാനും കുറച്ച് മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ഹാരിയര്‍ എസ്യുവിയുടേതിന് സമാനമായ പകുതി ഡിജിറ്റല്‍, പകുതി അനലോഗ് ഇന്‍സ്ട്രുമെന്റ ക്ലസ്റ്റര്‍ തന്നെയാണ്.
Most Read: പിന്നിട്ടത് ഒമ്പത് വര്‍ഷങ്ങള്‍; 6 ലക്ഷം കാറുകളുടെ വില്‍പ്പനയുമായി റെനോ

എന്നാല്‍ ഇന്‍സ്ട്രുമെന്റ ക്ലസ്റ്റര്‍ സംബന്ധിച്ച് പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല. എന്നിരുന്നാലും സ്പീഡോമീറ്റര്‍ അനലോഗ് ആയി തന്നെ തുടര്‍ന്നേക്കാം. ടാറ്റയുടെ ടിഗൊര്‍ ഇലക്ട്രിക്ക് പതിപ്പില്‍ കണ്ടതുപോലെ ഇന്ധന ടാങ്ക് സ്ഥാപിച്ചിരുന്നിടത്ത് തന്നെയാണ് നെക്സോണിനും ചാര്‍ജിങ് പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. 16.2 kW ബാറ്ററി പാക്കാണ് ഇലക്ട്രിക്ക് പതിപ്പില്‍ വരുന്നത്.
Most Read: നമ്പര്‍ പ്ലേറ്റും രജിസ്ട്രേഷന് രേഖകളുമില്ല; ആഢംബര കാറിന് 9.8 ലക്ഷം രൂപ പിഴ

ഒറ്റചാര്‍ജില്‍ 300 കിലോമീറ്റര്‍ മൈലേജ് വരെ വാഹനത്തിന് ലഭിച്ചേക്കാം. വാഹനം വിപണിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ചാര്‍ജിങ് സൗകര്യം ഉപഭോക്താക്കള്‍ക്ക് ഒരുക്കുന്ന തിരക്കിലാണ് കമ്പനി. 13 നഗരങ്ങളിലായി 85 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇതിനോടകം തന്നെ കമ്പനി നിര്‍മ്മിച്ചു.

മുംബൈ, ഡല്‍ഹി, പുനെ, ബംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് മെട്രോ നഗരങ്ങളിലായി 300 ചാര്‍ജിങ് സ്റ്റേഷനുകള്‍ കൂടി നിര്‍മ്മിക്കാന്‍ ഉള്ള ഒരുക്കത്തിലാണ് കമ്പനി. വിപണിയിലെത്തുന്ന മഹീന്ദ്ര XUV300, ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് പതിപ്പുകളാകും നെക്സോണിന്റെ എതിരാളികള്‍.

നെക്സോണ്‍ ഇലക്ട്രിക്ക്, ആള്‍ട്രോസ് ഇലക്ട്രിക്ക്, ടിഗോര്‍ ഇലക്ട്രിക്ക് എന്നിങ്ങനെ മുന്ന് പതിപ്പുകളെയാണ് ടാറ്റ ഇലക്ട്രിക്ക് പതിപ്പില്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. ടിഗോറിന്റെ ഇലക്ട്രിക്ക് പതിപ്പിനെ ഇതിനോടകം തന്നെ കമ്പനി വിപണിയില്‍ എത്തിച്ചിട്ടുണ്ട്.