ക്യാമറയില്‍ പതിഞ്ഞ് ടാറ്റ കസീനി

ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ഏഴ് സീറ്റര്‍ എസ്‌യുവി വിപണിയിലെത്തിക്കാനുള്ള തിരക്കിലാണിപ്പോള്‍ ടാറ്റ മോട്ടോര്‍സ്. കസീനി എന്ന് വിളിക്കുന്ന പുതിയ എസ്‌യുവിയെ 2019 ജനീവ മോട്ടോര്‍ ഷോയില്‍ തന്നെ വാഹനലോകത്തിന് മുന്നില്‍ ടാറ്റ അവതരിപ്പിച്ചതാണ്. എന്നാല്‍ ആദ്യ പ്രദര്‍ശനത്തില്‍ ബസെഡ് എന്നായിരുന്നു ഈ ഏഴ് സീറ്റര്‍ എസ്‌യുവിയ്ക്ക് കമ്പനി നല്‍കിയിരുന്ന പേര്. ഇന്ത്യയില്‍ ബസെഡ് എന്ന പേരിന് വേണ്ടി സമര്‍പ്പിച്ച പേറ്റന്‍ഡ് തള്ളിപ്പോയതിനെ തുടര്‍ന്നാണ് കസീനി എന്ന പേര് ടാറ്റ തിരഞ്ഞെടുത്തത്.

ക്യാമറയില്‍ പതിഞ്ഞ് ടാറ്റ കസീനി

ഹാരിയറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന കസീനി, ഇന്ത്യന്‍ വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഴ് സീറ്റര്‍ എസ്‌യുവിയാണ്. മുമ്പ് പല വട്ടം പരീക്ഷണ ഓട്ടത്തിനിടെ കസീനി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചതിന് ശേഷം ആദ്യമായി കാറിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.

ക്യാമറയില്‍ പതിഞ്ഞ് ടാറ്റ കസീനി

കസീനി പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്നതിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.അഞ്ച് സീറ്റര്‍ ഹാരിയറിലുള്ള ഒമേഗ പ്ലാറ്റ്‌ഫോം തന്നെയായിരിക്കും പുതിയ കസീനി എസ്‌യുവിയും പങ്കിടുക.

Most Read:ബസെഡ് എന്ന പേര് തള്ളിപ്പോയി, പുതിയ ടാറ്റ എസ്‌യുവി വരിക 'കസീനി'യായി

ക്യാമറയില്‍ പതിഞ്ഞ് ടാറ്റ കസീനി

ടാറ്റയുടെ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയില്‍ പുറത്തെത്തുന്ന മൂന്നാമത്തെ മോഡല്‍ കൂടിയായിരിക്കും പുതിയ കസീനി. ഇതിന് മുമ്പ് ഹാരിയറും ആള്‍ട്രോസുമാണ് ഈ ഡിസൈന്‍ ശൈലി സ്വീകരിച്ച ടാറ്റ മോഡലുകള്‍.

ക്യാമറയില്‍ പതിഞ്ഞ് ടാറ്റ കസീനി

ഹാരിയറിനെക്കാളും 62 mm അധിക നീളമുണ്ട് പുതിയ കസീനിയ്ക്ക്. സ്റ്റൈലിഷായ പുത്തന്‍ അലോയ് വീലുകളാണ് ഈ എസ്‌യുവിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഹാരിയറിന് സമമായ വീല്‍ബേസ് തന്നെയായിരിക്കും കസീനിയ്ക്കും ഉണ്ടാവുക.

ക്യാമറയില്‍ പതിഞ്ഞ് ടാറ്റ കസീനി

എന്നാല്‍ ടെയില്‍ ലാമ്പുകളുള്‍പ്പടെയുള്ള എസ്‌യുവിയുടെ പുറക് വശത്തെ ഡിസൈനില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അകത്തളം ഹാരിയറിലേത് പോലെ തന്നെ പകര്‍ത്താനായിരിക്കും കസീനി ശ്രമിക്കുക.

ക്യാമറയില്‍ പതിഞ്ഞ് ടാറ്റ കസീനി

ഹാരിയറിലെ ഇന്റീരിയറിലുള്ള എല്ലാ ഫീച്ചറുകളും പുതിയ കസീനിയിലും പ്രതീക്ഷിക്കാം. 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനായിരിക്കും കസീനിയ്ക്ക് കരുത്തേകുക. ഇത് 170 bhp കരുത്തും 350 Nm torque ഉം പരമാവധി കുറിക്കും.

Most Read:ടാറ്റ ബസെഡ്, ഹാരിയര്‍ എസ്‌യുവികള്‍ തമ്മിലെ സമാനതകളും വ്യത്യാസങ്ങളും

ക്യാമറയില്‍ പതിഞ്ഞ് ടാറ്റ കസീനി

ആറ് സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്. ഹ്യുണ്ടായില്‍ നിന്നുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സോട് കൂടിയും പുതിയ കസീനിയെ വിപണിയിലെത്തിക്കാന്‍ ടാറ്റയ്ക്ക് പദ്ധതിയുണ്ട്.

ക്യാമറയില്‍ പതിഞ്ഞ് ടാറ്റ കസീനി

ഇന്ത്യന്‍ വിപണിയില്‍ കസീനിയുടെ അരങ്ങേറ്റം ഒട്ടും വൈകാതെ തന്നെയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ആള്‍ട്യുറാസ് G4 എന്നിവരായിരിക്കും പുതിയ കസീനിയുടെ മുഖ്യ എതിരാളികള്‍.

Source: Motorworldindia

Most Read Articles

Malayalam
English summary
Tata Cassini Seven-Seater SUV Spied — India-Launch Soon: read in malayalam
Story first published: Thursday, March 28, 2019, 10:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X