ഇലക്ട്രിക്കാവാന്‍ ടാറ്റ H2X മൈക്രോ എസ്‌യുവി

പ്രതീക്ഷകള്‍ കാത്ത് ടാറ്റ ഹാരിയര്‍ വിപണിയിലെത്തി. അടുത്ത ഊഴം ആള്‍ട്രോസിന്റേത്. പ്രീമിയം ഹാച്ച്ബാക്കായി ആള്‍ട്രോസും കടന്നുവരുന്നതോടെ ടാറ്റയുടെ നിര സുശക്തമാവും. ഇന്‍ഡിക്ക കാറുകള്‍ മാത്രം നിര്‍മ്മിക്കുന്ന കമ്പനിയെന്ന പേരുദോഷം ടാറ്റ പതിയെ മായ്ച്ചുകളയുകയാണ്. ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ വാങ്ങിയതു മുതല്‍ ടാറ്റ കാറുകളുടെ ചന്തം മാറി. ഒപ്പം പ്രതിച്ഛായയും.

ഇലക്ട്രിക്കാവാന്‍ ടാറ്റ H2X മൈക്രോ എസ്‌യുവി

കാറുകളുടെ രൂപകല്‍പ്പനയിലും വികസനത്തിലും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നടത്തുന്ന ഇടപെടലുകള്‍ ടാറ്റയ്ക്ക് ഗുണം ചെയ്യുന്നുണ്ട്. രാജ്യാന്തര മോഡലുകളുടെ പകിട്ട് പുതുതലമുറ ടാറ്റ കാറുകളില്‍ കാണാം. ആള്‍ട്രോസ്, ആള്‍ട്രോസ് ഇവി, H2X കോണ്‍സെപ്റ്റ്, ബസെഡ് — കമ്പനി ഏറ്റവുമൊടുവില്‍ അനാവരണം ചെയ്ത നാലു മോഡലുകളും ഇതിന് നേര്‍സാക്ഷ്യമാവുന്നു.

ഇലക്ട്രിക്കാവാന്‍ ടാറ്റ H2X മൈക്രോ എസ്‌യുവി

ആള്‍ട്രോസിന് ശേഷം കസീനിയായി ഏഴു സീറ്റര്‍ ബസെഡ് ഇന്ത്യന്‍ തീരത്തെത്തും. അടുത്തവര്‍ഷം നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ H2X കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. മാരുതി ഇഗ്നിസിന്റെയും മഹീന്ദ്ര KUV100 -യുടെയും വില്‍പ്പനയില്‍ ടാറ്റ H2X ഒരുപോലെ കണ്ണുവെയ്ക്കും.

ഇലക്ട്രിക്കാവാന്‍ ടാറ്റ H2X മൈക്രോ എസ്‌യുവി

പെട്രോള്‍ പതിപ്പിന് പുറമെ പൂര്‍ണ്ണ വൈദ്യുത പതിപ്പിനെയും H2X എസ്‌യുവില്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇക്കാര്യം ടാറ്റ മോട്ടോര്‍സ് മേധാവി ഗെന്‍ഡര്‍ ബൂഷെക്ക് സ്ഥിരീകരിച്ചു. ടാറ്റ പുറത്തിറക്കുന്ന ആദ്യ രണ്ടു ALFA കാറുകള്‍ക്ക് വൈദ്യുത പതിപ്പ് ലഭിക്കുമെന്ന് ഗെന്‍ഡര്‍ ബൂഷെക്ക് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി.

ഇലക്ട്രിക്കാവാന്‍ ടാറ്റ H2X മൈക്രോ എസ്‌യുവി

ഇതില്‍ ആള്‍ട്രോസ് ഇവിയെ ജനീവയില്‍ ടാറ്റ അനാവരണം ചെയ്തിരുന്നു. H2X മൈക്രോ എസ്‌യുവി കോണ്‍സെപ്റ്റാണ് ALFA അടിത്തറ ഉപയോഗിക്കുന്ന രണ്ടാമത്തെ മോഡല്‍. ഉയര്‍ന്ന ബാറ്ററി റേഞ്ചായിരിക്കും ഇരു വൈദ്യുത മോഡലുകളുടെ ശ്രദ്ധാകേന്ദ്രമെന്നും ഗെന്‍ഡര്‍ ബൂഷെക്ക് സൂചിപ്പിക്കുകയുണ്ടായി.

Most Read: മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി വില്‍ക്കാനാവില്ല, പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്

ഇലക്ട്രിക്കാവാന്‍ ടാറ്റ H2X മൈക്രോ എസ്‌യുവി

ഒറ്റ ചാര്‍ജില്‍ 200 മുതല്‍ 230 കിലോമീറ്റര്‍ വരെ ദൂരം വരെ സാധ്യമാക്കാനുള്ള പ്രയത്‌നത്തിലാണ് കമ്പനി. ഒപ്പം ഇലക്ട്രിക്ക് മോഡലുകളുടെ വില 15 ലക്ഷം രൂപയില്‍ കവിയരുതെന്നും ടാറ്റയ്ക്ക് നിര്‍ബന്ധമുണ്ട്. H5X കോണ്‍സെപ്റ്റില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ H2X കോണ്‍സെപ്റ്റിനെ ടാറ്റ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവില്‍ നെക്‌സോണിനെക്കാള്‍ വീതിയും ഉയരവും മൈക്രോ എസ്‌യുവിക്കുണ്ട്.

ഇലക്ട്രിക്കാവാന്‍ ടാറ്റ H2X മൈക്രോ എസ്‌യുവി

3,840 mm നീളവും 1,822 mm വീതിയും 1,635 mm ഉയരവും മോഡല്‍ കുറിക്കുന്നു. വീല്‍ബേസ് 2,450 mm. കോമ്പാക്ട് എസ്‌യുവി നെക്‌സോണിന് കൂപ്പെ ആകാരം കമ്പനി കല്‍പ്പിക്കുമ്പോള്‍, ഉയര്‍ന്ന തനി എസ്‌യുവി ശൈലിയാണ് H2X -ന്.

Most Read: പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ 2020 ഹ്യുണ്ടായി ക്രെറ്റ — ടെസ്‌ലാ മാതൃകയില്‍ ക്യാബിന്‍

ഇലക്ട്രിക്കാവാന്‍ ടാറ്റ H2X മൈക്രോ എസ്‌യുവി

വലിയ മുന്‍ ബമ്പര്‍, പരന്ന മേല്‍ക്കൂര, ചതുരാകൃതിയുള്ള വീല്‍ ആര്‍ച്ചുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയെല്ലാം മോഡലിന്റെ സവിശേഷതകളാണ്. H2X -ന്റെ പ്രൊഡക്ഷന്‍ പതിപ്പില്‍ ഡീസല്‍ യൂണിറ്റിന് സാധ്യതയില്ല. ഭാരത് സ്റ്റേജ് നിലവാരമുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും മോഡലില്‍ തുടിക്കുക. ഗുജറാത്തിലെ സാനന്ദ് ശാലയ്ക്കാണ് H2X കോണ്‍സെപ്റ്റിനെ യാഥാര്‍ത്ഥ്യമാക്കാനുള്ള ഉത്തരവാദിത്വം.

Source: ET Auto

More from DriveSpark

Article Published On: Wednesday, April 17, 2019, 17:45 [IST]
English summary
Tata H2X Micro SUV To Come All Electric. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X