ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളില്‍ വന്നുതുടങ്ങി

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ടാറ്റ ഹാരിയര്‍. വില്‍പ്പനയ്ക്കു വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹാരിയറിന്റെ കൂടുതൽ നിറപ്പതിപ്പുകൾ ക്യാമറയ്ക്ക് മുന്നില്‍ കുടങ്ങി. കാലിസ്റ്റോ കോപ്പര്‍, തെര്‍മിസ്റ്റോ ഗോള്‍ഡ്, ഏരിയല്‍ സില്‍വര്‍, ടെലസ്‌റ്റോ ഗ്രെയ്, ഓര്‍ക്കസ് വൈറ്റ് എന്നിങ്ങനെ അഞ്ചു നിറങ്ങളിലാണ് പുതിയ ഹാരിയര്‍ എസ്‌യുവി അണിനിരക്കുക.

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ടാറ്റ ഹാരിയര്‍, ഉടന്‍ വിപണിയില്‍

ഇതില്‍ കാലിസ്റ്റോ കോപ്പര്‍ പതിപ്പിനെ വിപണി ആദ്യമെ കണ്ടിരിക്കുന്നു. ഇപ്പോള്‍ മറ്റു നിറപ്പതിപ്പുകളുടെ ഭാവചാരുത കൂടി പുറത്തുവരികയാണ്. ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി എസ്‌യുവിയുടെ മുഴുവന്‍ നിറപ്പതിപ്പുകളും ഡീലര്‍ഷിപ്പുകളില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും.

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ടാറ്റ ഹാരിയര്‍, ഉടന്‍ വിപണിയില്‍

ലാന്‍ഡ് റോവറുമായി ചേര്‍ന്ന് ടാറ്റ ഒരുക്കുന്ന ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് എസ്‌യുവി മോഡലാണ് ഹാരിയര്‍. സസ്‌പെന്‍ഷനും ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും തുടങ്ങി ലാന്‍ഡ് റോവര്‍ മോഡലുകളെ കഴിയുന്നിടത്തോളം അനുകരിക്കാന്‍ ഹാരിയര്‍ ശ്രമിക്കുന്നുണ്ട്.

Most Read: എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ടാറ്റ ഹാരിയര്‍, ഉടന്‍ വിപണിയില്‍

നിരയില്‍ ഹെക്‌സയ്ക്കും മുകളിലാണ് ഹാരിയര്‍ തലയുയര്‍ത്തുക. മോഡലിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മീഡിയ ഡ്രൈവുകള്‍ കഴിഞ്ഞതോടെ ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് ബാഹുല്യം അനുഭവപ്പെടുകയാണ്. ഹാരിയര്‍ കൊള്ളാമെന്നു എല്ലാവരും പറയുന്നു.

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ടാറ്റ ഹാരിയര്‍, ഉടന്‍ വിപണിയില്‍

വിപണിയില്‍ 16 മുതല്‍ 21 ലക്ഷം രൂപ വരെ ഹാരിയര്‍ മോഡലുകള്‍ക്ക് വില കുറിക്കപ്പെടും. ജീപ്പ് കോമ്പസും ഹ്യുണ്ടായി ക്രെറ്റയുമുള്ള ഇടത്തരം എസ്‌യുവി ശ്രേണിയില്‍ ടാറ്റ ഹാരിയര്‍ പുതിയ അളവുകോലുകള്‍ സൃഷ്ടിക്കും. പ്രീമിയം നിരയിലേക്കുള്ള കമ്പനിയുടെ നിര്‍ണ്ണായക ചുവുവെയ്പ്പാണിത്.

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ടാറ്റ ഹാരിയര്‍, ഉടന്‍ വിപണിയില്‍

ഡിസ്‌കവറി സ്പോര്‍ടി ഉപയോഗിക്കുന്ന ലാന്‍ഡ് റോവറിന്റെ D8 ആര്‍കിടെക്ച്ചറാണ് ഹാരിയറിന്റെ OMEGA അടിത്തറയ്ക്ക് ആധാരം. പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ഭാഷയ്ക്ക് ഹാരിയര്‍ തുടക്കം കുറിക്കും. സമകാലിക എസ്‌യുവി സങ്കല്‍പ്പങ്ങളില്‍ നിന്നും ഒരല്‍പ്പം വേറിട്ടാണ് ഹാരിയര്‍ നിലകൊള്ളുന്നത്.

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ടാറ്റ ഹാരിയര്‍, ഉടന്‍ വിപണിയില്‍

ബമ്പറിലുള്ള ഹെഡ്‌ലാമ്പും ബോണറ്റിനോടു ചേര്‍ന്ന ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ക്രോം തിളക്കമുള്ള റൂഫ്‌ലൈനുമെല്ലാം ഹാരിയറിലേക്ക് ശ്രദ്ധക്ഷണിക്കും. നെക്സോണിലെ ഹ്യുമാനിറ്റി ലൈന്‍ ഹാരിയറിലേക്കും ടാറ്റ പകര്‍ത്തിയിട്ടുണ്ട്.

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ടാറ്റ ഹാരിയര്‍, ഉടന്‍ വിപണിയില്‍

മോഡലിന്റെ പരുക്കന്‍ സ്വഭാവം വെളിപ്പെടുത്താന്‍ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗിന് കഴിയും. വിടര്‍ന്ന ഇതള്‍ പോലുള്ള ടെയില്‍ലാമ്പുകളും ടാറ്റ കാറുകളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതുമയാണ്. പുറംമോടിയില്‍ രണ്ടിടത്തു മാത്രമെ ഹാരിയര്‍ പതിഞ്ഞിട്ടുള്ളൂ.

Most Read: ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ടാറ്റ ഹാരിയര്‍, ഉടന്‍ വിപണിയില്‍

വകഭേദം സൂചിപ്പിക്കുന്ന ബാഡ്ജുകള്‍ ഹാരിയറിനില്ല. ടാറ്റയുടെ ഏറ്റവും ഉയര്‍ന്ന മോഡലായതുകൊണ്ടു ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഒമ്പതു സ്പീക്കര്‍ ഓഡിയോ സംവിധാനം, പ്രൊജക്ടര്‍ പഡില്‍ ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ ഹാരിയറിലുണ്ട്.

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ടാറ്റ ഹാരിയര്‍, ഉടന്‍ വിപണിയില്‍

ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ടാറ്റ പ്രത്യേകം പരിഷ്‌കരിച്ച ഫിയറ്റ് എഞ്ചിനാണ് എസ്‌യുവിയില്‍. ക്രൈയോട്ടെക്കെന്ന് എഞ്ചിന്‍ യൂണിറ്റിനെ കമ്പനി വിശേഷിപ്പിക്കുന്നു. എഞ്ചിന്‍ 138 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കും. ജീപ്പ് കോമ്പസിലും ഇതേ എഞ്ചിനാണ്.

ആദ്യഘട്ടത്തില്‍ മാനുവല്‍ പതിപ്പ് മാത്രമെ ഹാരിയറിലുള്ളൂ. ഹ്യുണ്ടായിയില്‍ നിന്നും കടമെടുത്ത ഗിയര്‍ബോക്സുമായി അടുത്തവര്‍ഷം രണ്ടാംപാദം ഹാരിയര്‍ ഓട്ടോമാറ്റിക് വില്‍പ്പനയ്ക്കു വരുമെന്ന് വിവരമുണ്ട്. അതേസമയം ഓള്‍ വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിക്കാന്‍ തത്കാലം ടാറ്റയ്ക്ക് ആലോചനയില്ല.

Source: Viratian A

More from DriveSpark

Article Published On: Monday, January 21, 2019, 12:28 [IST]
English summary
Tata Harrier Colour Variants. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X