ഹാരിയറിന് പുതിയ വാറന്റി സ്കീം അവതരിപ്പിച്ച് ടാറ്റ
ടാറ്റ മോട്ടോർഴ്‌സിന്റെ ജനപ്രിയ എസ്‌യുവിയായ ഹാരിയറിനായി പെന്റാകെയർ എന്ന പേരിൽ വിപുലീകൃത വാറന്റി സ്കീം അവതരിപ്പിച്ച് കമ്പനി. ഇതോടെ ടാറ്റ ഹാരിയറിന്റെ പുതിയ സ്കീമിന് അഞ്ച് വർഷം പരിധിയില്ലാത്ത കിലോമീറ്റർ വിപുലീകൃത വാറന്റി കാലയളവ് ലഭിക്കും.

പുതിയ വിപുലീകൃത വാറന്റി സ്കീം കാർ വാങ്ങുന്ന സമയത്ത് ലഭിക്കും. നിലവിലുള്ള ഹാരിയർ ഉപഭോക്താക്കൾക്കും ഇത് ലഭ്യമാണ്. എന്നിരുന്നാലും, പുതിയ പെന്റാകെയർ വാറന്റി പാക്കേജ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് അധികമായി പൈസ കൊടുക്കേണ്ടി വരും.

90 ദിവസത്തിനകത്ത് ഹാരിയർ സ്വന്തമാക്കിയ നിലവിലുള്ള എല്ലാ ഉപഭോക്താക്കളിൽ നിന്നും കമ്പനി 25,960 രൂപ ഈടാക്കും. അതുപോലെ, 91 മുതൽ 180 ദിവസത്തിനുള്ളിൽ എസ്‌യുവി വാങ്ങിയ ഉപഭോക്താക്കൾക്ക് 28,556 രൂപയും 180 ദിവസത്തിന് മുമ്പ് വാങ്ങിയവർക്ക് 31,152 രൂപയും നൽകേണ്ടിവരും. വിപുലീകരിച്ച വാറന്റി പാക്കേജിലെ 18 ശതമാനം ജിഎസ്ടി ചാർജുകൾ ഈ തുകകളിൽ ഉൾപ്പെടുന്നു.

പുതിയ അഞ്ച് വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ വാറന്റി ഓഫറിൽ ലഭിക്കുന്ന രണ്ട് വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടി മൂന്ന് വർഷത്തേക്ക് കൂടി വര്‍ധിപ്പിക്കാൻ സാധിക്കും.

ഹാരിയർ എസ്‌യുവിയിലെ നിരവധി ഇലക്ട്രോണിക്, മെക്കാനിക്കൽ ഘടകങ്ങൾ ഉൾപ്പെടെ നിരവധി ഓപ്ഷനുകളും പുതിയ പെന്റാകെയർ വാറന്റി പാക്കേജിൽ ഉൾക്കൊള്ളുന്നു.

എന്നിരുന്നാലും എംജി ഹെക്ടറിന്റെയും കിയ സെൽറ്റോസിന്റെയും ഇന്ത്യയിലേക്കുള്ള കടന്നുവരവ് ഹാരിയറിന്റെ വിൽപന ഗണ്യമായി കുറച്ചു. പുതിയ വിപുലീകൃത വാറന്റി പാക്കേജ് അവതരിപ്പിക്കുന്നതോടെ, കൂടുതൽ ഉപഭോക്താക്കളെ വാഹനത്തിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്ന് ടാറ്റ പ്രതീക്ഷിക്കുന്നു.

2019 ജനുവരിയിലാണ് ടാറ്റാ ഹാരിയറിനെ ഇന്ത്യയിൽ വിപണിയിലെത്തിക്കുന്നത്. 12.68 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. തുടക്കത്തിൽ തന്നെ ടാറ്റ ഹാരിയർ വിൽപ്പനയുടെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഇത് കമ്പനിക്ക് മികച്ച വിൽപ്പനയാണ് നേടിക്കൊടുത്തത്.
Most Read: ഫോർച്യൂണർ TRD സ്‌പോർടിവോ ഈ മാസം 12 ന് ഇന്ത്യയിൽ അവതരിപ്പിക്കും

ടാറ്റയുടെ പുതിയ ‘ഒമേഗ' രൂപകല്പ്പനയുടെ ഭാഗമായ ആദ്യത്തെ ഉൽപ്പന്നമാണ് ഹാരിയർ. കൂടാതെ ടാറ്റാ മോട്ടോറിന്റെ പുതിയ ഡിസൈൻ ഭാഷയുടെ ഭാഗമായ ‘ഇംപാക്റ്റ് 2.0' എന്ന പേരിൽ അറിയപ്പെടുന്ന ആദ്യത്തെ ഉൽപ്പന്നം കൂടിയാണിത്.
Most Read: എംപിവി ശ്രേണിയിലെ വിൽപ്പനയിൽ മഹീന്ദ്ര മറാസോയെ പിന്തള്ളി മാരുതി XL6

ഇന്ത്യൻ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ വളരെ ആകർഷകമായ നിരവധി സവിശേഷതകളും വാഹനത്തിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഫിയറ്റിൽ നിന്നും കടമെടുത്ത 2.0 ലിറ്റർ സിംഗിൾ ഡീസൽ എഞ്ചിൻ ഓപ്ഷനാണ് ഹാരിയറിൽ വാഗ്ദാനം ചെയ്യുന്നത്.
Most Read: കിയ സെല്‍റ്റോസ് GTX+ ഓട്ടോമാറ്റിക്ക് പതിപ്പ് പുറത്തിറങ്ങി; വില 16.99 ലക്ഷം

2.0 ലിറ്റർ ഡീസൽ എഞ്ചിൻ 143 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കും. ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. ഹാരിയറിന്റെ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനിലും ടാറ്റ മോട്ടോഴ്‌സ് പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഹാരിയറിനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന ഏഴ് സീറ്റർ കാസിനി എസ്‌യുവിയിലായിരിക്കും ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ അവതരിപ്പിക്കുക.

ഹാരിയറിന്റെ പുതിയ ‘ഡാർക്ക് എഡിഷൻ' മോഡലിനെ ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ടോപ്പ്-സ്പെക്ക് ZX വകഭേദത്തിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ഹാരിയർ ഡാർക്ക് എഡിഷന് 16.76 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.


Click it and Unblock the Notifications








