ഹാരിയറിന് ആദ്യ അപ്‌ഡേറ്റ് പുറത്തുവിട്ട് ടാറ്റ

കഴിഞ്ഞ ജനുവരിയിലാണ് ഹാരിയര്‍ എസ്‌യുവിയെ ടാറ്റ വിപണിയില്‍ കൊണ്ടുവന്നത്. 12.69 ലക്ഷം പ്രാരംഭ വിലയില്‍ അവതരിച്ച ഹാരിയര്‍, ശ്രേണിയില്‍ സമവാക്യങ്ങള്‍ തിരുത്തി. വില മുന്‍നിര്‍ത്തി ഹ്യുണ്ടായി ക്രെറ്റയുടെയും ജീപ്പ് കോമ്പസിന്റെയും വിപണിയില്‍ ഒരുപോലെ കടന്നുകയറാന്‍ ഹാരിയറിന് കഴിത്തിരിക്കുന്നു. ആകര്‍ഷകമായ രൂപവും സൗകര്യങ്ങളുടെ ധാരാളിത്തവും ഹാരിയറിന്റെ പ്രചാരം കൂടാനുള്ള പ്രധാന കാരണങ്ങളാണ്.

ഹാരിയറിന് ആദ്യ അപ്‌ഡേറ്റ് പുറത്തുവിട്ട് ടാറ്റ

വില്‍പ്പനയ്‌ക്കെത്തി അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോള്‍ ഹാരിയറിന് ആദ്യ ഔദ്യോഗിക അപ്‌ഡേറ്റ് ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്. എസ്‌യുവിയുടെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനാണ് അപ്‌ഡേറ്റ്. ഇതുവരെ ആന്‍ട്രോയ്ഡ് ഓട്ടോ സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി മാത്രമായിരുന്നു ഹാരിയറിലെ 8.8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് അവകാശപ്പെട്ടത്. എന്നാല്‍ ടാറ്റ പുറത്തുവിട്ടിരിക്കുന്ന പുതിയ അപ്‌ഡേറ്റ്, ഇനി ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി സൗകര്യവും എസ്‌യുവിയില്‍ ഉറപ്പുവരുത്തും.

ഹാരിയറിന് ആദ്യ അപ്‌ഡേറ്റ് പുറത്തുവിട്ട് ടാറ്റ

പുതിയ അപ്‌ഡേറ്റ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കമ്പനി നല്‍കാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ സര്‍വീസിനായി ചെല്ലുന്ന ഹാരിയര്‍ എസ്‌യുവികളില്‍ സര്‍വീസ് സെന്ററുകള്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തു തുടങ്ങിയെന്നാണ് വിവരം. ഉടമകള്‍ക്ക് സ്വന്തമായി സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുമോയെന്ന കാര്യം വ്യക്തമല്ല.

Most Read: ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

ഹാരിയറിന് ആദ്യ അപ്‌ഡേറ്റ് പുറത്തുവിട്ട് ടാറ്റ

ശ്രേണിയിലെ ഏറ്റവും മികച്ച ഇന്‍ഫോടെയ്ന്‍മെന്റ്, സ്പീക്കര്‍ സംവിധാനങ്ങളാണ് ഹാരിയറില്‍ ഒരുങ്ങുന്നത്. 8.8 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എതിരാളികളില്‍ ആര്‍ക്കുമില്ല. ജെബിഎല്ലിന്റെ സബ് വൂഫറോട് കൂടിയ ഒമ്പത് സ്പീക്കര്‍ ഓഡിയോ സംവിധാനം ഹാരിയറിന്റെ മാറ്റുകൂട്ടുന്നു. ഡിജിറ്റല്‍ - അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുള്ള ശ്രേണിയിലെ ഏക എസ്‌യുവിയും ഹാരിയര്‍തന്നെ.

ഹാരിയറിന് ആദ്യ അപ്‌ഡേറ്റ് പുറത്തുവിട്ട് ടാറ്റ

7.0 ഇഞ്ച് വലുപ്പമുള്ള TFT കളര്‍ ഡിസ്‌പ്ലേയാണ് അനലോഗ് സ്പീഡോമീറ്ററിനൊപ്പം ഒരുങ്ങുന്നത്. HID സീനോണ്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ടെറെയ്ന്‍ മോഡുകള്‍, എഞ്ചിന്‍ പവര്‍ മോഡുകള്‍, ലോഗോ പ്രകാശിപ്പിക്കുന്ന പഡില്‍ ലാമ്പുകള്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് ഹാരിയര്‍ എസ്‌യുവിയില്‍.

ഹാരിയറിന് ആദ്യ അപ്‌ഡേറ്റ് പുറത്തുവിട്ട് ടാറ്റ

ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനവും ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും ഹാരിയര്‍ മോഡലുകളില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതേസമയം, ഏറ്റവും ഉയര്‍ന്ന ഹാരിയര്‍ വകഭേദങ്ങള്‍ നാലു എയര്‍ബാഗുകളും ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോളും മിറ്റിഗേഷന്‍ കണ്‍ട്രോളും ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റും ബ്രേക്ക് അസിസ്റ്റും കൂടുതല്‍ അവകാശപ്പെടും.

ഹാരിയറിന് ആദ്യ അപ്‌ഡേറ്റ് പുറത്തുവിട്ട് ടാറ്റ

ആധുനിക സംവിധാനങ്ങള്‍ക്കും എസ്‌യുവിയില്‍ പഞ്ഞമില്ല. ഓട്ടോമാറ്റിക് ഡിസ്‌ക്ക് ബ്രേക്ക് വൈപ്പിങ്, ഓട്ടോമാറ്റിക് ബ്രേക്ക് അഡ്ജസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകളും ഹാരിയറിലുണ്ട്. എന്നാല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും സണ്‍റൂഫുമില്ലാത്തത് ഹാരിയറിന്റെ പോരായ്മയായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Most Read: മാരുതിക്ക് വേണ്ടി വിറ്റാര ബ്രെസ്സ നിർമ്മിക്കാൻ ടൊയോട്ട

ഹാരിയറിന് ആദ്യ അപ്‌ഡേറ്റ് പുറത്തുവിട്ട് ടാറ്റ

ഫിയറ്റിന്റെ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനാണ് ഹാരിയറിന്റെ ഹൃദയം. ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ 138 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഈ വര്‍ഷംതന്നെ ഹാരിയര്‍ ഓട്ടോമാറ്റിക്കിനെ നിരയില്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. ഒപ്പം ഹാരിയറിന്റെ ഏഴു സീറ്റര്‍ പതിപ്പ്, കസീനിയും വര്‍ഷാവസാനം നിരയില്‍ തലയുയര്‍ത്തും.

Source: Devanshu Kushwaha

More from DriveSpark

Article Published On: Friday, May 3, 2019, 10:21 [IST]
English summary
Tata Harrier Gets Apple CarPlay After The Update. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X