സിപ്ട്രോണ്‍ കരുത്തില്‍ നെക്‌സോണ്‍ ഇലക്ട്രിക്ക് വിപണിയിലേക്ക്

നെക്സോണ്‍ ഇലക്ട്രിക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ 19 -ാം തിയതി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ വാഹനം കൂടിയാണ് നെക്‌സോണ്‍.

സിപ്ട്രോണ്‍ കരുത്തില്‍ നെക്‌സോണ്‍ ഇലക്ട്രിക്ക് വിപണിയിലേക്ക്

പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെങ്കിലും 2020 -ല്‍ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളു. ബാറ്ററി, ഇലക്ട്രിക്ക് മോട്ടര്‍ എന്നിവയ്ക്ക് എട്ട് വര്‍ഷത്തെ വാറണ്ടിയാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ഒറ്റചാര്‍ജില്‍ 300 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സിപ്ട്രോണ്‍ കരുത്തില്‍ നെക്‌സോണ്‍ ഇലക്ട്രിക്ക് വിപണിയിലേക്ക്

ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയോടുകൂടിയ, 30kWh ബാറ്ററി പായ്ക്കും വാഹനത്തില്‍ പ്രതീക്ഷിക്കാം. ലിഥിയം അയോണ്‍ ബാറ്ററിയിലാണ് നെക്സോണിന്റെ കരുത്ത്. നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും അധികം വൈകാതെ തന്നെ വിപണിയില്‍ എത്തും.

സിപ്ട്രോണ്‍ കരുത്തില്‍ നെക്‌സോണ്‍ ഇലക്ട്രിക്ക് വിപണിയിലേക്ക്

അതുകൊണ്ട് തന്നെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കിയാകും ഇലക്ട്രിക്ക് പതിപ്പും വിപണിയില്‍ എത്തുക. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ കണ്ടിരിക്കുന്ന പുതുക്കിയ ബംമ്പറും, ഹെഡ്‌ലാമ്പുകളും, ഇലക്ട്രിക്ക് പതിപ്പിലും ഇടംപിടിക്കും.

സിപ്ട്രോണ്‍ കരുത്തില്‍ നെക്‌സോണ്‍ ഇലക്ട്രിക്ക് വിപണിയിലേക്ക്

ടാറ്റ ഹാരിയറിലും, ആള്‍ട്രോസിലും കണ്ടിരിക്കുന്ന സെമി-ഡിജിറ്റല്‍, അനലോഗ് ഇന്‍സ്ട്രുമെന്റ ക്ലസ്റ്റര്‍ തന്നെയാണ് ഇലക്ട്രിക്ക് നെക്സോണിനും ലഭിക്കുക. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇടംപിടിക്കും. മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്സ് വാഹനത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സിപ്ട്രോണ്‍ കരുത്തില്‍ നെക്‌സോണ്‍ ഇലക്ട്രിക്ക് വിപണിയിലേക്ക്

ഫീച്ചറുകള്‍ സംബന്ധിച്ചും, ബാറ്ററി സവിശേഷതകള്‍ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ 19-ാം തിയതി മാത്രമെ കമ്പനി വെളിപ്പെടുത്തുകയുള്ളു. തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാകും ആദ്യം വാഹനം വില്‍പ്പനയ്ക്ക് എത്തുക.

സിപ്ട്രോണ്‍ കരുത്തില്‍ നെക്‌സോണ്‍ ഇലക്ട്രിക്ക് വിപണിയിലേക്ക്

മുംബൈ, പൂനെ, ഡല്‍ഹി, അഹമ്മദബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബംഗളുരൂ എന്നിവിടങ്ങളിലാകും വാഹനം ആദ്യ നാളുകളില്‍ വില്‍പ്പനയ്ക്ക് എത്തുക. എന്നാല്‍ പിന്നീട് ഘട്ടംഘട്ടമായി മറ്റ് നരഗങ്ങളിലും അവതരിപ്പിക്കാനാണ് ടാറ്റ പദ്ധതിയിട്ടിരിക്കുന്നത്.

Most Read: സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

സിപ്ട്രോണ്‍ കരുത്തില്‍ നെക്‌സോണ്‍ ഇലക്ട്രിക്ക് വിപണിയിലേക്ക്

ചാര്‍ജിങ് സ്റ്റേഷനുകളുടെ അഭാവമാണ് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നഗരങ്ങളില്‍ കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 13 നഗരങ്ങളിലായി 85 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇതിനോടകം തന്നെ കമ്പനി നിര്‍മ്മിച്ചു.

Most Read: അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

സിപ്ട്രോണ്‍ കരുത്തില്‍ നെക്‌സോണ്‍ ഇലക്ട്രിക്ക് വിപണിയിലേക്ക്

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. വിപണിയില്‍ എത്തുന്ന മഹീന്ദ്രയുടെ XUV300, ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് എന്നിവരാകും വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍.

Most Read: കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ടുമായി നിസാൻ

സിപ്ട്രോണ്‍ കരുത്തില്‍ നെക്‌സോണ്‍ ഇലക്ട്രിക്ക് വിപണിയിലേക്ക്

അടുത്തിടെ വിവിധ സുരക്ഷാ പരിശോധനകള്‍ നടത്തുന്ന വാഹനത്തിന്റെ വീഡിയോ കമ്പനി പുറത്തുവിട്ടിരുന്നു. പ്രത്യേകമായി സജ്ജീകരിച്ച വാഹനമാണ് ട്രാക്കില്‍ പരീക്ഷണ നടത്തിയത്.

ഗ്രേഡിയബിലിറ്റി ടെസ്റ്റ്, വാട്ടര്‍ വാഡിങ് ടെസ്റ്റ്, ക്ലൈമറ്റ് ചേംമ്പര്‍, റോബോട്ടിക് സ്റ്റിയറിങ്, ലൈന്‍ ചേഞ്ച്, സ്‌കിഡ് പാഡ്, ആക്‌സലറേഷന്‍, ബ്രേക്കിങ് തുടങ്ങിയ നിരവധി ടെസ്റ്റുകളാണ് ഇലക്ട്രിക്ക് നെക്‌സോണില്‍ നടത്തിയത്.

Most Read Articles

Malayalam
English summary
Tata Nexon Electric reveal 2019 December 19. Read more in Malayalam.
Story first published: Wednesday, December 18, 2019, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X