ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ടാറ്റ നെക്‌സോണ്‍ പരീക്ഷണത്തിനിടെ വീണ്ടും ക്യാമറ കണ്ണുകളില്‍പ്പെട്ടു. എന്നാല്‍ ഇത്തവണ ഒരു വലിയ മാറ്റമുണ്ട് വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് പകരം ഇലക്ട്രിക്ക് പതിപ്പാണ് മുന്നില്‍പ്പെട്ടത്.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ചിത്രങ്ങളില്‍ വാഹനത്തിന്റെ ബോണറ്റിനുള്ളില്‍ ജംഗ്ഷന്‍ ബോക്‌സ് വ്യക്തമായി കാണാന്‍ കഴിയും. നിലവില്‍ വിപണിയിലുള്ള നെക്‌സോണിന്റെ അതേ രൂപഭാവമാണ് എന്നാല്‍ പുതിയ ബിഎസ് VI പതിപ്പില്‍ വരുന്ന പരിഷ്‌കാരങ്ങളോടെയാവും ടാറ്റ മോട്ടോര്‍സ് നെക്‌സോണ്‍ EV പുറത്തിറക്കുന്നത്.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

2017 സെപ്തംബറില്‍ ടാറ്റ ആദ്യമായി നെക്‌സോണ്‍ പുറത്തിറക്കിയപ്പോള്‍, അതുല്യ ഡിസൈനും, വിശാലമായ ക്യാബിനും, ആകര്‍ഷകമായ വിലയും കെണ്ട് വിപണിയില്‍ വലിയ തിരയിളക്കം സൃഷ്ടിച്ച മോഡലാണിത്. എല്ലാ മാനദണ്ഡങ്ങള്‍ക്കും തുല്യമായ പ്രാധാന്യം നല്‍കി വളരെ മികച്ചൊരു പാക്കേജായിട്ടാണ് വാഹനം പുറത്തിറങ്ങിയത്.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇപ്പോള്‍ 2030 -ഓടെ വരാനിരിക്കുന്ന ഇലക്ട്രിക്ക് വാഹന വിപ്ലവത്തില്‍ പങ്കാളിയാവാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോര്‍സ്. ഇലക്ട്രിക്ക് വാഹന നിരയില്‍ മൂന്ന് വാഹനങ്ങളാണ് നിലവില്‍ നിര്‍മ്മാതാക്കള്‍ക്കുള്ളത്. നെക്‌സോണ്‍ EV, ആള്‍ട്രോസ് EV, ടിഗോര്‍ EV ഇവ മൂന്നുമാണ് കമ്പനി നിലവില്‍ വികസിപ്പിക്കുന്നത്.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ടിഗോറിന്റെ ഇലക്ട്രിക്ക് പതിപ്പിനെ ഇതിനോടകം തന്നെ ടാറ്റ വിപണിയിലെത്തിച്ചു കഴിഞ്ഞു. ടാക്ക്‌സി ഓപ്പറേറ്ററുമാര്‍ക്ക് മാത്രമായിരുന്നു ടിഗോര്‍ EV ആദ്യം ലഭ്യമായിരുന്നത്.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ 9.96 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ പതിപ്പിന്റെ വില. 16.2 kW ബാറ്ററി പാക്കാണ് വാഹനത്തില്‍ വരുന്നത്. 30 kW 72 V3 -ഫെയിസ് ഏസി ഇന്‍ഡക്ഷന്‍ മോട്ടര്‍ പൂര്‍ണ്ണ ചാര്‍ജില്‍ 140 കിലോമീറ്റര്‍ മൈലേജാണ് ARAI സാക്ഷപ്പെടുത്തുന്നത്.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

നെക്‌സോണ്‍ EV -ക്ക് ടിഗോറിന്റെ ഇലക്ട്രിക്ക് മോട്ടറിന് പകരം ആള്‍ട്രോസിന്റെ ഇലക്ട്രിക്ക് മോട്ടറാവും കമ്പനി നല്‍കുന്നത്. അതിനാല്‍ തന്നെ പുതിയ പവര്‍ട്രെയിനുമായി എത്തുന്ന വാഹനങ്ങള്‍ക്ക് 250-300 കിലോമീറ്റര്‍ മൈലേജ് കമ്പനി അവകാശപ്പെടുന്നു.

Most Read: ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കം കുറിച്ച് മാരുതി

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ലിത്തിയം-അയണ്‍ ബാറ്ററി DC പവര്‍ ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ സാധാരണ ചാര്‍ജറില്‍ സമയം താരതമ്യേന വര്‍ദ്ധിക്കാം.

Most Read: വൈദ്യുത വാഹന വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; രാജ്യമെങ്ങും EV ചാര്‍ജിങ് സ്റ്റേഷനുകളൊരുക്കാൻ എംജി

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ സ്വകാര്യ ഉപഭോക്താക്കള്‍ക്കായി ടിഗോര്‍ ഇലക്ട്രിക്കിന്റെ അല്‍പ്പം കൂടെ മികച്ച മൈലേജും പവറുമുള്ള മോഡലിനെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. മൂന്ന് മോഡലുകളേയും 2020 -ന്റെ തുടക്കത്തില്‍ തന്നെ പുറത്തിറക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

Most Read: ടാറ്റ ഹാരിയർ ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ചു- വില 16.76 ലക്ഷം മുതൽ

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് എല്ലാവിധ പ്രോത്സാഹനവുമായ കേന്ദ്ര സര്‍ക്കാരും രംഗത്തുണ്ട്. മഹീന്ദ്ര, ടാറ്റ, ഹ്യുണ്ടായി, എംജി മോട്ടോര്‍ എന്നീ നിര്‍മ്മാതാക്കള്‍ ഇതിനോടകം തന്നെ ഇലക്ട്രിക്ക് വാഹനങ്ങളുടെ നിര്‍മ്മാണത്തിലേക്ക് ചുവടു വയ്ച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതിയും ഇവരുടെ പിന്നില്‍ തന്നെയുണ്ട്.

Source: Team BHP

Most Read Articles

Malayalam
English summary
Tata Nexon EV Spy pics Reveals Junction Box inside the Bonnet. Read more Malayalam.
Story first published: Monday, September 2, 2019, 15:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X