വൈദ്യുത വാഹന വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; രാജ്യമെങ്ങും EV ചാര്‍ജിങ് സ്റ്റേഷനുകളൊരുക്കാൻ എംജി മോട്ടോർസ്
രാജ്യമെമ്പാടും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായിട്ടുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍സ്.

ഡെല്‍റ്റ ഇലക്ട്രോണിക്‌സ് എന്ന കമ്പനിയുമായി കൈകോര്‍ത്താണ് എംജി ഈ സംരംഭത്തിന് ആരംഭം കുറിക്കുന്നത്. ഇരു കമ്പനികളും ചേര്‍ന്ന് താമസ സ്ഥലങ്ങളിലും ഓഫീസുകളിലും AC ചാര്‍ജറുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.

രാജ്യത്ത് നിര്‍മ്മാതാക്കളുടെ അടുത്ത വാഹനം പുറത്തിറങ്ങുന്നതിന് മുന്നോടിയായിട്ടാണ് ഈ നീക്കം. തങ്ങളുടെ ഇലക്ട്രിക്ക് എസ്‌യുവിയായ eZS -നെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കുമെന്നത് എംജി മോട്ടോര്‍സ് നേരത്തെ തന്നെ അറിയിച്ചിരുന്നു. 2020 -ന്റെ തുടക്കത്തില്‍ വാഹനത്തെ കമ്പനി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹെക്ടറിന് ശേഷം ചൈനീസ് നിര്‍മ്മാതാക്കളുടെ രണ്ടാം വാഹനമാണിത്. യു.കെ, തായ്‌ലന്‍ഡ്, ചൈന എന്നിവിടങ്ങളിലുള്‍പ്പടെ അന്താരാഷ്ട്ര വിപണിയില്‍ നിലവില്‍ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.

ഇന്ത്യന്‍ നിരത്തുകളേ പരിസ്ഥിതി സൗഹാര്‍ദമാക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ പുതുയുഗത്തിലേക്കുള്ള മാറ്റത്തിന് ഒരു മുഴം മുമ്പേ കാര്യങ്ങള്‍ നടപ്പിലാക്കാനാണ് കമ്പനിയുടെ നീക്കം.

അതിനായിട്ടാണ് പ്രമുഖ പവര്‍ ആന്റ് എനര്‍ജി മാനേജ്‌മെന്റ് കമ്പനിയായ ഡെല്‍റ്റയുമൊത്ത് തങ്ങള്‍ കൈകോര്‍ക്കുന്നത് എന്ന് എംജി മോട്ടോര്‍സ് ചീഫ് കൊമേര്‍ഷ്യല്‍ ഓഫീസര്‍ ഗൗരവ് ഗുപ്ത പറഞ്ഞു.

ഇലക്ട്രിക്ക് വാഹനങ്ങളുടെ പുതുയുഗത്തില്‍ ലോകത്തെ മികച്ച വാഹന നിര്‍മ്മാതാക്കളോടൊത്ത് പ്രവര്‍ത്തിക്കുവാന്‍ സന്തോഷമുണ്ടെന്ന് ഡെല്‍റ്റ ഇലക്ട്രോണിക്‌സ് ഇന്ത്യ ബിസിനസ് ഹെഡ് നിരഞ്ജന്‍ നായക്ക് വ്യക്തമാക്കി.
Most Read: ഇന്ത്യന്‍ വിപണിയിലെ അഞ്ച് മികച്ച എസ്‌യുവികള്‍

ഇലക്ട്രിക്ക് വാഹന ചാര്‍ജിങ് സ്‌റ്റേഷനുകളുടെ നിര്‍മ്മാണത്തിനും, അവയുടെ പരിപാലനത്തിനും തങ്ങളുടെ ഇത്രയും നാളത്തെ പ്രവര്‍ത്തി വരിചയം മുഴുവന്‍ ഉഫയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Most Read: റിവോള്‍ട്ട് RV300, RV400 ഇലക്ട്രിക്ക് ബൈക്കുകള്‍ പുറത്തിറങ്ങി

അതോടൊപ്പം ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പിന്‍തുണയും, പ്രോത്സാഹനവും നല്‍കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയെ ചാര്‍ജിങ് ശൃഖലയുടെ തലത്തില്‍ നിന്ന് നീരീക്ഷിക്കുകയാണ് ഡെല്‍റ്റയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
Most Read: ഗ്രാന്റ് i10 നിയോസിന്റെ CNG പതിപ്പ് പുറത്തിറക്കാന്‍ ഹ്യുണ്ടായി

150 bhp -യോളം കരുത്ത് പുറപ്പെടുവിക്കാന്‍ കഴിയുന്ന ഇലക്ട്രിക്ക് മോട്ടറാണ് eZS -ല്‍ എംജി നല്‍കുന്നത്. പൂജ്യത്തില്‍ നിന്ന് 50 കിലോമീറ്റര്‍ വേഗത വെറും 3.1 സെക്കന്‍ഡുകള്‍ കൊണ്ട് കൈവരിക്കാന്‍ വാഹനത്തിനാവും.

പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 335 കിലോമീറ്റര്‍ മൈലേജ് വാഹനം നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. എസ്‌യുവിയുടെ ഇന്ത്യന്‍ പതിപ്പിന്റെ മറ്റു വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല.


Click it and Unblock the Notifications








