അടിമുടി മാറാന്‍ ടാറ്റ ടിയാഗൊ, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടന്‍
ഭാരത് സ്‌റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ച കാറുകളുടെ പരീക്ഷണ ഓട്ടത്തിലാണ് വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ടാറ്റയുടെ പുതിയ ആല്‍ഫ പ്ലാറ്റഫോമില്‍ ഒരുങ്ങുന്ന പുത്തന്‍ ടിയാഗൊയാണ് പരീക്ഷണ ഓട്ടത്തിനിടെ ക്യാമറയില്‍ പതിഞ്ഞ ഏറ്റവും പുതിയ ടാറ്റ കാര്‍. ചണ്ഡീഗഢിലെ പരീക്ഷണ ഓട്ടത്തിനിടെയാണ് പുതിയ ടാറ്റ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്.

ഡിസൈനില്‍ നിലവിലെ മോഡലിനെക്കാളും പല മാറ്റങ്ങളുമായാണ് പുതിയ ടിയാഗൊ ഫെയസ്‌ലിഫ്റ്റ് എത്തുന്നത്. 2020 ഓട്ടോ എക്‌സപോയിലായിരിക്കും ടിയാഗൊ ഫെയ്‌സ്‌ലിറ്റിനെ ടാറ്റ അവതരിപ്പിക്കുക.

പരിഷ്‌കരിച്ച സ്റ്റൈലിഷ് ഭാവത്തിലായിരിക്കും പുത്തന്‍ ടിയാഗൊ എത്തുക. ടാറ്റയുടെ പുതിയ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയിലായിരിക്കും ടിയാഗൊയെ ഒരുക്കുക. ഇംപാക്റ്റ് 2.0 ഡിസൈനില്‍ ഇന്ത്യന്‍ നിരത്തുകളിലെത്തുന്ന ആദ്യ ടാറ്റ ഹാച്ച്ബാക്ക് ആള്‍ട്രോസ് ആയിരിക്കും.
Most Read:ചൈനീസ് കമ്പനികളെ അട്ടിമറിച്ച് ടാറ്റ, വില്‍പ്പനയില്‍ അസുലഭ നേട്ടം

എന്നാല്‍ എക്‌സ്റ്റീരിയറില്‍ മാത്രം ഒതുങ്ങുന്നതല്ല പുതിയ ടിയാഗൊയുടെ മാറ്റങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2020 ടിയാഗൊയുടെ എല്ലാ വകഭേദങ്ങളും സിംഗിള്‍ എഞ്ചിന്‍ ഓപ്ഷനിലായിരിക്കും ലഭിക്കുക.

ബിഎസ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിലവിലെ ടിയാഗൊയിലെ ഡീസല്‍ എഞ്ചിന്‍ പരിഷ്‌കരിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നില്ല എന്നാണ് സൂചന. പരിഷ്‌കരിച്ചാലും ബിഎസ് VI ചട്ടങ്ങള്‍ പാലിക്കാന്‍ എഞ്ചിന്‍ പ്രാപ്തമാവില്ല എന്നത് കൊണ്ട് മാത്രമല്ലിത്, മറിച്ച് ഡീസല്‍ എഞ്ചിന് ഡിമാന്‍ഡ് കുറഞ്ഞ് വരുന്നു എന്നത് കൊണ്ടും കൂടിയാണ്.

മാത്രമല്ല വരാനിരിക്കുന്ന ബിഎസ് VI ചട്ടങ്ങള്‍ക്ക് അനുസൃതമായി എഞ്ചിന്‍ പരിഷ്‌കരിക്കണമെങ്കില്‍ ചെലവേറുകയും ചെയ്യും. ഹാച്ച്ബാക്കിന്റെ വില്‍പ്പനയില്‍ വെറും 20 ശതമാനം മാത്രമെ ഡീസല്‍ പതിപ്പിന്റെ പങ്കുള്ളൂ എന്നതും നോക്കിക്കാണേണ്ട കാര്യമാണ്.

കൂടാതെ ബിഎസ് VI ചട്ടങ്ങള്‍ നിലവില്‍ വരുന്നതോട് കൂടി ഡീസല്‍, പെട്രോള്‍ പതിപ്പുകള്‍ തമ്മിലെ അന്തരം വര്‍ധിക്കുകയും ചെയ്യും. ഇക്കാരണങ്ങളാല്‍ ഡീസല്‍ ഓപ്ഷന്‍ നിര്‍ത്തുന്നതാണ് ഉത്തമമെന്ന് കമ്പനി തീരുമാനിക്കാനാണ് സാധ്യത.
Most Read:റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 - റിവ്യു

2020 ടിയാഗൊയിലെ മറ്റൊരു സുപ്രധാന മാറ്റമായി പ്രതീക്ഷിക്കുന്നത് നിലവിലെ XO പ്ലാറ്റഫോമില്‍ നിന്ന് ആല്‍ഫ പ്ലാറ്റ്‌ഫോമിലേക്കുള്ള ചേക്കേറലായിരിക്കും. പഴയ XO പ്ലാറ്റ്‌ഫോമിനേക്കാളും കൂടുതല്‍ സുരക്ഷിതം ആല്‍ഫയായിരിക്കുമെന്നാണ് കമ്പനി വാദിക്കുന്നത്. ഇലക്ട്രിഫിക്കേഷന്‍ സംവിധാനവും ആല്‍ഫ പ്ലാറ്റ്‌ഫോമിനുണ്ട്. ടിയാഗൊയുടെ ഹൈബ്രിഡ്/സീറോ എമിഷന്‍ വകഭേദങ്ങള്‍ ഉടന്‍ തന്നെ വിപണിയില്‍ പ്രതീക്ഷിക്കാം.
Source:Rushlane


Click it and Unblock the Notifications








