ഉറപ്പിച്ചു, ടെസ്‌ല ഇന്ത്യയിലേക്ക്

By Rajeev Nambiar

ഈ വര്‍ഷം എത്താനാണ് താത്പര്യം; സാധിച്ചില്ലെങ്കില്‍ അടുത്തവര്‍ഷം തീര്‍ച്ചയായും കടന്നുവരും — ടെസ്‌ല കാറുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരുമെന്ന് കമ്പനി തലവന്‍ ഇലോണ്‍ മസ്‌ക് സ്ഥിരീകരിച്ചു. അമേരിക്കന്‍ വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം രംഗപ്രവേശം ചെയ്യുമെന്നായിരുന്നു കരുതിയത്. പക്ഷെ കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുത വാഹന നയങ്ങളിലെ പരിമിതി ടെസ്‌ലയുടെ ചുവടുവെയ്പ്പിന് മാര്‍ഗ്ഗതടസ്സമായി.

ഉറപ്പിച്ചു, ടെസ്‌ല ഇന്ത്യയിലേക്ക്

എന്തായാലും ഇന്ത്യന്‍ പ്രതീക്ഷകള്‍ അമേരിക്കന്‍ കമ്പനി കൈവെടിഞ്ഞിട്ടില്ല. ട്വിറ്ററിലാണ് ഇന്ത്യന്‍ വരവ് സംബന്ധിച്ച കാര്യം ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയത്. പരിസ്ഥിതി സൗഹാര്‍ദ്ദമായ വിപണിയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ടെസ്‌ലയുടെ സാന്നിധ്യം കൂടുതല്‍ ആത്മവിശ്വാസം പകരും.

വൈദ്യുത വാഹന ലോകത്തെ അതികായന്മാരാണ് ടെസ്‌ല. ഇന്ത്യയില്‍ മോഡല്‍ 3 -യെ കൊണ്ടുവരാനായിരിക്കും കമ്പനിയാദ്യം ശ്രമിക്കുക. നിലവില്‍ ടെസ്‌ല നിരയിലെ ഏറ്റവും ചെറിയ കാറാണ്, മോഡല്‍ 3. വിലക്കുറഞ്ഞ കാറെന്ന് പറയുമ്പോഴും 45,000 ഡോളര്‍ വിലയുണ്ട് മോഡല്‍ 3 -യ്ക്ക് വിപണിയില്‍. ഇന്ത്യയിലേക്ക് വരുമ്പോള്‍ 31 ലക്ഷം രൂപയ്ക്ക് മുകളില്‍ കാറിന് വില ഉയരും. എന്നാല്‍ വില തടസമാവില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഉറപ്പിച്ചു, ടെസ്‌ല ഇന്ത്യയിലേക്ക്

ചുരുങ്ങിയ സമയംകൊണ്ടുതന്നെ ഈടുറ്റ പ്രതിച്ഛായ പടുത്തുയര്‍ത്താന്‍ ടെസ്‌ലയ്ക്ക് ഇന്ത്യയില്‍ കഴിഞ്ഞിട്ടുണ്ട്. മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി എന്നിവര്‍ അടക്കിവാഴുന്ന പ്രാരംഭ ആഢംബര നിരയില്‍ ഒരു പങ്ക് മോഹിച്ചാകും ടെസ്‌ല മോഡല്‍ 3 കടന്നെത്തുക.

Most Read: സ്‌കോര്‍പിയോയുടെ ഭീകരമുഖം, സുരക്ഷയ്ക്ക് പര്യായമായി മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍

ഉറപ്പിച്ചു, ടെസ്‌ല ഇന്ത്യയിലേക്ക്

ടെസ്‌ലയെ കൂടാതെ ഇന്ത്യയിലെ മറ്റു മുന്‍നിര നിര്‍മ്മാതാക്കളും വൈദ്യുത ലോകത്തേക്ക് ചേക്കേറാനുള്ള പുറപ്പാടിലാണ്. ഇതില്‍ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, റെനോ, ഹോണ്ട തുടങ്ങിയ കമ്പനികള്‍ പെടും. വാഗണ്‍ആര്‍ ഇവിയാണ് തങ്ങളുടെ ആദ്യ വൈ്യുത കാറെന്ന് മാരുതി പ്രഖ്യാപിച്ചുകഴിഞ്ഞു.

ഉറപ്പിച്ചു, ടെസ്‌ല ഇന്ത്യയിലേക്ക്

അടുത്തവര്‍ഷം വാഗണ്‍ആര്‍ ഇവി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. നിലവില്‍ മോഡലിന്റെ പരീക്ഷണയോട്ടത്തില്‍ മുഴുകിയിരിക്കുകയാണ് മാരുതി. ടിയാഗൊ ഇവി, ടിഗോര്‍ ഇവി, ആള്‍ട്രോസ് ഇവി എന്നീ മൂന്നു വൈദ്യുത പതിപ്പുകളെയാണ് ടാറ്റ കരുതിവെച്ചിട്ടുള്ളത്.

ഉറപ്പിച്ചു, ടെസ്‌ല ഇന്ത്യയിലേക്ക്

കോന എസ്‌യുവിയെ ഇന്ത്യന്‍ വൈദ്യത നിരയിലേക്ക് ഹ്യുണ്ടായി സമര്‍പ്പിക്കും. രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരും ശക്തമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി രണ്ടാംഘട്ട FAME പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയത് അടുത്തിടെയാണ്.

Most Read: കാറില്‍ ഏറ്റവും ഉപയോഗപ്രദമുള്ള ചില ആക്‌സസറികള്‍

ഉറപ്പിച്ചു, ടെസ്‌ല ഇന്ത്യയിലേക്ക്

വൈദ്യുത വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനും ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും അനുബന്ധ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 10,000 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. പത്തുലക്ഷം ഇരുചക്ര വാഹനങ്ങള്‍, അഞ്ചുലക്ഷം മുച്ചക്ര വാഹനങ്ങള്‍, അമ്പത്തിയ്യായിരം നാലുചക്ര വാഹനങ്ങള്‍, ഏഴായിരം ബസ്സുകള്‍ എന്നിവ ഇന്ത്യന്‍ നിരത്തിലിറക്കുകയാണ് രണ്ടാംഘട്ട FAME പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.

More from DriveSpark

Article Published On: Wednesday, March 20, 2019, 11:55 [IST]
English summary
Elon Musk Confirms Tesla's Indian Entry. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X