ഡിസ്ക് ബ്രേക്കുകൾ ഘടിപ്പിച്ച മൂന്നാം തലമുറ ഹ്യുണ്ടായി i20-യുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 ൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നാം തലമുറ ഹ്യുണ്ടായി i20-യുടെ ഇന്ത്യയിലെ പരീക്ഷണം നടത്തിവരികയാണ് കമ്പനി. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ആദ്യമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾപ്പെടെയുള്ള നിരവധി പരിഷ്ക്കരണങ്ങളുമായാണ് പുതിയ i20 ആക്ടിവ് എത്തുന്നത്.

ഡിസ്ക് ബ്രേക്കുകൾ ഘടിപ്പിച്ച മൂന്നാം തലമുറ ഹ്യുണ്ടായി i20-യുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന അടുത്ത തലമുറ ഹ്യുണ്ടായി ക്രെറ്റയിൽ ഉപയോഗിച്ചിരിക്കുന്ന ഇൻസ്ട്രുമെന്റ് യൂണിറ്റിന് സമാനമായിരിക്കാം i20 ആക്ടിവിലും വാഗ്ദാനം ചെയ്യുക.

ഡിസ്ക് ബ്രേക്കുകൾ ഘടിപ്പിച്ച മൂന്നാം തലമുറ ഹ്യുണ്ടായി i20-യുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 ഹ്യുണ്ടായി ക്രെറ്റ ഇതിനകം ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. ix25 എന്ന പേരിലാണ് ചൈനയിൽ വാഹനത്തെ വിപണിയിലെത്തിക്കുന്നത്. പുതുതലമുറ i20-യുടെ എല്ലാ വകഭേദങ്ങൾക്കും പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുമോ അതോ ഉയർന്ന വകഭേദമായ ആസ്ത മോഡലിനൊപ്പം മാത്രമേ വാഗ്ദാനം ചെയ്യുകയുള്ളൂവെന്ന കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും തന്നെയില്ല.

ഡിസ്ക് ബ്രേക്കുകൾ ഘടിപ്പിച്ച മൂന്നാം തലമുറ ഹ്യുണ്ടായി i20-യുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ആറ് എയർബാഗുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, വയർലെസ് ചാർജിംഗ്, ഫ്രണ്ട്, റിയർ ആംറെസ്റ്റ്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ തുടങ്ങിയ സവിശേഷതകളുള്ള 2020 ഹ്യുണ്ടായി i20 ഇതിനകം തന്നെ പ്രീമിയം ഫീച്ചറുകളാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സവിശേഷതകൾ അടുത്ത തലമുറയിലും തുടരും.

ഡിസ്ക് ബ്രേക്കുകൾ ഘടിപ്പിച്ച മൂന്നാം തലമുറ ഹ്യുണ്ടായി i20-യുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇൻറർനെറ്റ് കണക്റ്റുചെയ്‌ത സ്മാർട്ട് സവിശേഷതകൾ അതായത് ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് സാങ്കേതികവിദ്യ എന്നിവ പുതിയ ഫീച്ചറുകളുടെ പട്ടികയിൽ ഇടംപിടിക്കും. ഉപഭോക്താക്കളുടെ ശ്രദ്ധ നേടുന്നതിലും വിൽപ്പന വർധിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ച ബ്ലൂലിങ്ക് സാങ്കേതികവിദ്യ ലഭിച്ച ആദ്യത്തെ ഹ്യുണ്ടായി കാറാണ് വെന്യു.

ഡിസ്ക് ബ്രേക്കുകൾ ഘടിപ്പിച്ച മൂന്നാം തലമുറ ഹ്യുണ്ടായി i20-യുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 i20-ക്ക് 8 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ലഭിക്കും. ബ്രേക്കിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നതിന്, സ്പൈ ചിത്രങ്ങളിൽ കാണുന്നതുപോലെ പുതുതലമുറ വാഹനത്തിൽ നാല് ഡിസ്ക് ബ്രേക്കുകളാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡിസ്ക് ബ്രേക്കുകൾ ഘടിപ്പിച്ച മൂന്നാം തലമുറ ഹ്യുണ്ടായി i20-യുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിലുള്ള 1.4 ലിറ്റർ ഡീസൽ എഞ്ചിന് പകരം പുതിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 2020 മോഡലിൽ ഹ്യുണ്ടായി വാഗ്ദാനം ചെയ്യും. പുതിയ ഡീസൽ എഞ്ചിൻ കിയ സെൽറ്റോസിൽ നിന്നും കടമെടുത്തവയാണ്. എന്നാൽ ഇത് ട്യൂൺ കുറഞ്ഞ അവസ്ഥയിലായിരിക്കും i20-യിൽ വാഗ്ദാനം ചെയ്യുക.

Most Read: നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഡിസ്ക് ബ്രേക്കുകൾ ഘടിപ്പിച്ച മൂന്നാം തലമുറ ഹ്യുണ്ടായി i20-യുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കിയ സെൽറ്റോസിൽ ഇത് 115 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു. i20-യുടെ എതിരാളികളായ ഹോണ്ട ജാസ്സിന് ബിഎസ്-VI കംപ്ലയിന്റ് ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യും. അതേസമയം 2020 ഏപ്രിൽ മുതൽ ബലേനോയ്ക്ക് ഡീസൽ ഓപ്ഷൻ നിർത്താനും മാരുതി സുസുക്കി തീരുമാനിച്ചിട്ടുണ്ട്.

Most Read: മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

ഡിസ്ക് ബ്രേക്കുകൾ ഘടിപ്പിച്ച മൂന്നാം തലമുറ ഹ്യുണ്ടായി i20-യുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

120 bhp ഉത്പാദിപ്പിക്കുന്ന 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ഘടിപ്പിച്ച 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായ വെന്യുവിന്റെ അതേ യൂണിറ്റ് പുതിയ i20-യുടെ പെട്രോൾ വകഭേദത്തിൽ ഉപയോഗിക്കും. പ്രീമിയം എതിരാളിയായ ബലേനോയ്ക്ക് ബിഎസ്- VI കംപ്ലയിന്റ് ടർബോ-പെട്രോൾ ഓപ്ഷൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. കൂടാതെ, ബലേനോയുടെ പെട്രോൾ പതിപ്പിന് ബിഎസ്-VI സിവിടി ഓട്ടോമാറ്റിക്ക് ഗിയർബോക്സാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Most Read: രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

ഡിസ്ക് ബ്രേക്കുകൾ ഘടിപ്പിച്ച മൂന്നാം തലമുറ ഹ്യുണ്ടായി i20-യുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിലെ ഹ്യുണ്ടായിയുടെ നിരയിൽ സ്ഥിരതയാർന്ന വിൽപ്പന നേടുന്ന മോഡലുകളിൽ i20-യും ഇടംപിടിക്കുന്നുണ്ട്. അടുത്ത തലമുറ i20 വിൽപ്പനയെ ഇനിയും വർധിപ്പിക്കുമെന്ന് ഉറപ്പാണ്. 2019 സെപ്റ്റംബറിൽ 10,141 യൂണിറ്റുകൾ വിറ്റഴിച്ച ഹ്യുണ്ടായി കാർ കൂടിയാണ് ഇത്.

Source: Rushlane

More from DriveSpark

Article Published On: Saturday, October 19, 2019, 12:11 [IST]
English summary
Third Generation Hyundai i20 spied with all 4 disc brakes. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X