ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഹാച്ച്ബാക്കുകള്‍

2019 ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്ക് മോഡലുകളുടെ വിവരങ്ങള്‍ അടങ്ങിയ പട്ടിക പുറത്തിറങ്ങി. പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളും കൈയ്യടക്കി വെച്ചിരിക്കുന്നത് മാരുതി സുസുക്കി തന്നെയാണ്. ഹ്യുണ്ടായി, ടാറ്റ മോട്ടാര്‍സ്, ടൊയോട്ട എന്നിവരും പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഹാച്ച്ബാക്കുകള്‍

മാരുതി സുസുക്കി സ്വിഫ്റ്റാണ് 2019 ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കുടുതല്‍ വിറ്റഴിക്കപ്പെട്ട് ഹാച്ച്ബാക്ക് മോഡല്‍. വാഗണ്‍ ആര്‍, ആള്‍ട്ടോ എന്നിവയുടെ വില്‍പ്പനയില്‍ ഇടിവ് തട്ടിയതോടെയാണ് സ്വിഫ്റ്റ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് കയറിയത്. സ്വിഫ്റ്റിന്റെ 12,444 യൂണിറ്റുകളാണ് വിപണിയില്‍ വിറ്റത്.

ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഹാച്ച്ബാക്കുകള്‍

ശ്രണിയില്‍ ഒന്നാം സ്ഥാനം കൈയ്യടിക്കിയിരുന്ന മോഡലായിരുന്നു വാഗണ്‍ആര്‍. എന്നാല്‍ കഴിഞ്ഞ മാസം വില്‍പ്പന ഇടിഞ്ഞതോടെ വാഹനം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അടുത്തിടെയാണ് വാഗണ്‍ആറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ പതിപ്പില്‍ 11,402 യൂണിറ്റ് വരെ വില്‍പ്പനയും രേഖപ്പെടുത്തി.

Rank Models Units Sold
1 Maruti Suzuki Swift 12,444
2 Maruti Suzuki Wagonr 11,402
3 Maruti Suzuki Baleno 11,067
4 Maruti Suzuki Alto 10,123
5 Hyundai Grand i10 9,403
6 Hyundai Elite i20 7,071
7 Maruti Suzuki Celerio 4,765
8 Hyundai Santro 3,288
9 Tata Tiago 3,037
10 Toyota Glanza 2,322
ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഹാച്ച്ബാക്കുകള്‍

വാഗണ്‍ആറിന്റെ പുതിയൊരു പതിപ്പിനെക്കൂടി വിപണയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതി. പുതിയ പതിപ്പിന്റെ വിവരങ്ങള്‍ അടുത്തിടെ വാര്‍ത്തകളില്‍ എത്തുകയും ചെയ്തിരുന്നു. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലെനോയാണ് മൂന്നാം സ്ഥാനത്തുള്ളത്.

ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഹാച്ച്ബാക്കുകള്‍

നെക്‌സ് ഡീലര്‍ഷിപ്പ് വഴി നിരത്തിലെത്തുന്ന ബലെനോയുടെ 11,067 യൂണിറ്റുകളാണ് 2019 ഓഗസ്റ്റ് മാസത്തില്‍ മാരുതി വിറ്റഴിച്ചത്. എന്നാല്‍ ഉടന്‍ തന്നെ ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസ് നിരത്തില്‍ എത്തുന്നതോടെ ഈ ശ്രേണിയില്‍ മത്സരം മുറുകും.

ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഹാച്ച്ബാക്കുകള്‍

ബലെനോയ്ക്ക് പിന്നിലായി ആള്‍ട്ടോയും സ്ഥാനം പിടിച്ചിട്ടുണ്ട്. വില്‍പ്പനയില്‍ ഇടിവ് തട്ടിയതോടെയാണ് ആള്‍ട്ടോ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 10,123 യൂണിറ്റുകള്‍ മാത്രമാണ് 2019 ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തിയത്. വാഹനത്തിന്റെ വില്‍പ്പനയില്‍ ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് മാരുതിയും വ്യക്തമാക്കി.

ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഹാച്ച്ബാക്കുകള്‍

മാരുതിക്ക് പിന്നാലെ ഹ്യുണ്ടായി കാറുകളും പട്ടികയില്‍ ഇടം പിടിച്ചു. അടുത്തിടെ വിപണിയില്‍ എത്തിയ ഗ്രാന്‍ഡ് i10 -ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായ ഗ്രാന്‍ഡ് i10 നിയോസാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഉള്ളത്. വിപണിയില്‍ എത്തി ആദ്യ മാസത്തില്‍ തന്നെ 9,403 യൂണിറ്റുകളാണ് വിപണിയില്‍ എത്തിയത്.

Most Read: വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഹാച്ച്ബാക്കുകള്‍

ഹ്യുണ്ടായി നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡല്‍ കൂടിയായി മാറിയിരിക്കുകയാണ് ഗ്രാന്‍ഡ് i10 നിയോസ്. എലൈറ്റ് i20, വെന്യു എന്നിവയെ മറികടന്നാണ് നിയോസ് അഞ്ചാം സ്ഥാനത്തെത്തിയത്. നിയോസിനെ തൊട്ടുപിന്നിലായി എലൈറ്റ് i20 ആണ് ആറാം സ്ഥാനം കൈയ്യടക്കിയത്.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഹാച്ച്ബാക്കുകള്‍

ഹ്യുണ്ടായിയില്‍ നിന്നുള്ള പ്രിമിയം ഹാച്ച്ബാക്കിന്റെ 7,071 യൂണിറ്റുകളാണ് ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തിയിരിക്കുന്നത്. 4,765 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി സെലറിയോ ഏഴാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തൊട്ടുപിന്നിലായി ഹ്യുണ്ടായിയുടെ സാന്‍ട്രോയും ഇടംപിടിച്ചിട്ടുണ്ട്.

Most Read: ആക്ടിവ 125 ബിഎസ് VI -നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഹാച്ച്ബാക്കുകള്‍

ഫാമിലി കാര്‍ എന്ന വിശേഷണവുമായി വിപണിയിലെത്തിയ സാന്‍ട്രോ 3,288 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഓഗസ്റ്റ് മാസത്തില്‍ സ്വന്തമാക്കിയത്. 3,037 യൂണിറ്റുകളുടെ വില്‍പ്പന സ്വന്തമാക്കി ടാറ്റ ടിയാഗോ ഒമ്പതാം സ്ഥാനത്തും, 2,322 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടൊയോട്ട ഗ്ലാന്‍സയും ആദ്യ പത്തു പേരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഹാച്ച്ബാക്കുകള്‍

നേരത്തെ മുതല്‍ തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്ക് മോഡലുകളുടെ പട്ടികയില്‍ മാരുതി കാറുകളുടെ ഒരു നിര തന്നെ കാണാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ വാഹന വിപണിയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ടായിരിക്കുന്ന മാന്ദ്യം മാരുതിയുടെ വില്‍പ്പനയെ ഗണ്യമായി കുറച്ചു.

ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഹാച്ച്ബാക്കുകള്‍

മാരുതിക്കൊപ്പം തന്നെ മറ്റ് വാഹന നിര്‍മ്മാതാക്കള്‍ക്കും ഈ മാന്ദ്യം വിപണിയില്‍ വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിവിധ ഓഫറുകളും ആനുകൂല്യങ്ങളും നല്‍കിയാണ് മിക്ക് മോഡലുകളും കമ്പനികള്‍ വിറ്റഴിക്കുന്നത്.

More from DriveSpark

Article Published On: Monday, September 16, 2019, 13:16 [IST]
English summary
Top Selling Hatchbacks India August. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X