ടാറ്റ ഹാരിയറിന്റെ വിപണി പിടിക്കാന്‍ ടൊയോട്ട റഷ്, തരംഗം സൃഷ്ടിക്കുമോ പുതിയ 'മിനി ഫോര്‍ച്യൂണര്‍'?

ഇന്ത്യയില്‍ നാളിതുവരെയായിട്ടും ഹോണ്ട BR-V -യ്ക്ക് വലിയ വിജയം കുറിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ഉദ്ദാഹരണം കണ്‍മുന്നില്‍ നില്‍ക്കെ, ഇതേ നിരയിലേക്ക് പുതിയ റഷ് എസ്‌യുവിയെ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ടൊയോട്ട. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടൊയോട്ട റഷ് അടുത്തവര്‍ഷം ഇവിടെയെത്തും.

ടാറ്റ ഹാരിയറിന്റെ വിപണി പിടിക്കാന്‍ ടൊയോട്ട റഷ്, തരംഗം സൃഷ്ടിക്കുമോ പുതിയ 'മിനി ഫോര്‍ച്യൂണര്‍'?

ആസിയാന്‍ രാജ്യങ്ങള്‍ക്കായാണ് റഷിനെ ജാപ്പനീസ് കമ്പനി രൂപകല്‍പ്പന ചെയ്തതെങ്കിലും നിലവില്‍ നൂറിലേറെ വിദേശ വിപണികളില്‍ എസ്‌യുവി വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. 2017 നവംബറിലാണ് രണ്ടാംതലമുറ റഷിനെ ടൊയോട്ട അവതരിപ്പിച്ചത്. ഇന്ത്യയിലും ഇതേ പതിപ്പ് കടന്നുവരും. റഷിലൂടെ ഇടത്തരം എസ്‌യുവി വിപണി കൈയ്യേറാന്‍ ടൊയോട്ട ആഗ്രഹിക്കുന്നു.

Most Read: ടൊയോട്ട ലേബലില്‍ മാരുതി ബലെനോ വരുന്നൂ — പുതിയ ഗ്ലാന്‍സ ജൂണില്‍

ടാറ്റ ഹാരിയറിന്റെ വിപണി പിടിക്കാന്‍ ടൊയോട്ട റഷ്, തരംഗം സൃഷ്ടിക്കുമോ പുതിയ 'മിനി ഫോര്‍ച്യൂണര്‍'?

നിലവില്‍ ഫോര്‍ച്യൂണര്‍ മാത്രമാണ് ടൊയോട്ടയുടെ പ്രാരംഭ എസ്‌യുവി. റഷ് വരുന്നതോടെ ഈ സ്ഥിതിവിശേഷം മാറും. അഞ്ചു, ഏഴു സീറ്റര്‍ പതിപ്പുകള്‍ റഷില്‍ ഒരുങ്ങുന്നുണ്ട്. ഇവിടെ ഏഴു സീറ്റര്‍ റഷിനെ അവതരിപ്പിക്കാനാണ് ടൊയോട്ടയ്ക്ക് താത്പര്യം. അഞ്ചു സീറ്റര്‍ എസ്‌യുവിയുടെ കുറവ് ടൊയോട്ട ലേബലില്‍ പുറത്തിറങ്ങുന്ന മാരുതി വിറ്റാര ബ്രെസ്സ നികത്തും.

ടാറ്റ ഹാരിയറിന്റെ വിപണി പിടിക്കാന്‍ ടൊയോട്ട റഷ്, തരംഗം സൃഷ്ടിക്കുമോ പുതിയ 'മിനി ഫോര്‍ച്യൂണര്‍'?

4,435 mm നീളവും 1,695 mm വീതിയും 1,705 mm ഉയരവും ടൊയോട്ട റഷ് കുറിക്കും. 2,685 mm ആണ് എസ്‌യുവിയുടെ വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 220 mm. പെട്രോള്‍ എഞ്ചിന്‍ യൂണിറ്റ് മാത്രമേ റഷിലുള്ളൂ. 104 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കാന്‍ റഷിലെ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ പ്രാപ്തമാണ്.

ടാറ്റ ഹാരിയറിന്റെ വിപണി പിടിക്കാന്‍ ടൊയോട്ട റഷ്, തരംഗം സൃഷ്ടിക്കുമോ പുതിയ 'മിനി ഫോര്‍ച്യൂണര്‍'?

അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍ മോഡലില്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്. എഞ്ചിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലെത്തും. ടൊയോട്ടയുടെ പുതിയ TNGA പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന റഷ്, ഒറ്റ ഷെല്ലുള്ള ഷാസി ഘടനയാണ് പിന്തുടരുന്നത്. രൂപഭാവത്തില്‍ മിനി ഫോര്‍ച്യൂണറായിരിക്കും വരാന്‍പോകുന്ന റഷ്.

Most Read: ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍

ടാറ്റ ഹാരിയറിന്റെ വിപണി പിടിക്കാന്‍ ടൊയോട്ട റഷ്, തരംഗം സൃഷ്ടിക്കുമോ പുതിയ 'മിനി ഫോര്‍ച്യൂണര്‍'?

വലിയ ഗ്രില്ലും കോണോടുകോണ്‍ ചേര്‍ന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകളും റഷിന് ഗൗരവമുള്ള മുഖഭാവമാണ് സമ്മാനിക്കുന്നത്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകളില്‍ CR-V -യുടെ സ്വാധീനം അനുഭവപ്പെടും. മുന്‍ ബമ്പറിലാണ് ഫോഗ്‌ലാമ്പുകള്‍. കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, യുഎസ്ബി കണക്ടിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങിയ ഫീച്ചറുകള്‍ വിദേശ വിപണിയില്‍ എത്തുന്ന ടൊയോട്ട റഷ് അവകാശപ്പെടുന്നുണ്ട്.

ടാറ്റ ഹാരിയറിന്റെ വിപണി പിടിക്കാന്‍ ടൊയോട്ട റഷ്, തരംഗം സൃഷ്ടിക്കുമോ പുതിയ 'മിനി ഫോര്‍ച്യൂണര്‍'?

യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറു എയര്‍ബാഗുകളാണ് എസ് യുവിയില്‍ കമ്പനി നല്‍കുന്നത്. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസറ്റ് തുടങ്ങിയ ക്രമീകരണങ്ങളും റഷില്‍ സുരക്ഷ ഉറപ്പുവരുത്തും. വിപണിയില്‍ പത്തുലക്ഷം മുതല്‍ 14 ലക്ഷം രൂപ വരെ വിലസൂചിക ടൊയോട്ട റഷിന് പ്രതീക്ഷിക്കാം.

ടാറ്റ ഹാരിയറിന്റെ വിപണി പിടിക്കാന്‍ ടൊയോട്ട റഷ്, തരംഗം സൃഷ്ടിക്കുമോ പുതിയ 'മിനി ഫോര്‍ച്യൂണര്‍'?

പ്രകടനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള റഷ് TRD സ്‌പോര്‍ടിവൊ പതിപ്പിനെയും രാജ്യാന്തര നിരയില്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍, റഷ് TRD സ്‌പോര്‍ടിവൊ ഇന്ത്യയില്‍ വരുമോയെന്ന കാര്യം തീര്‍ച്ചയില്ല.

Source: Car Blog India

More from DriveSpark

Article Published On: Thursday, April 25, 2019, 11:11 [IST]
English summary
Toyota Confirms Rush Launching 2020-21. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X