വിപണിയിലെത്തും മുമ്പ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ബിഎസ് VI -ന്റെ ബുക്കിംഗ് ആരംഭിച്ചു
ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവികളിൽ ഒന്നാണ് ടൊയോട്ട ഇന്നോവ. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമായി ഇന്നും തുടരുന്നു.

ഇന്ത്യൻ കമ്പോളത്തിന് 2020 ഏപ്രിലിൽ പുതിയ ബിഎസ് VI നിലവാരത്തിലേക്ക് പരിഷ്കരിച്ച വാഹനം ലഭിക്കും. 2020 ഏപ്രിൽ സമയപരിധിക്കപ്പുറം ബിഎസ് VI സർട്ടിഫിക്കറ്റ് ലഭിക്കാതെ ഒരു വാഹനവും വിൽക്കാൻ കഴിയില്ല.

പല നിർമ്മാതാക്കളും ഇതിനകം തന്നെ തങ്ങളുടെ ബിഎസ് VI കംപ്ലയിന്റ് മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ തുടങ്ങി കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളിലൊന്നായ ടൊയോട്ട അടുത്ത വർഷം ഇന്ത്യയിൽ പുതിയ ഇന്നോവ ക്രിസ്റ്റ വിപണിയിലെത്തിക്കും.

നിർമ്മാതാക്കൾ ഇതിനകം തന്നെ വാഹനത്തിന്റെ ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങി എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലുടനീളമുള്ള ടൊയോട്ട ഡീലർഷിപ്പുകൾ വരാനിരിക്കുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംഗ് സ്വീകരിക്കാൻ ആരംഭിച്ചതായി മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നിരുന്നാലും, വാഹനത്തിന്റെ കൃത്യമായ വില ഇതുവരെ അറിവായിട്ടില്ല. അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഡീലർഷിപ്പുകൾക്ക് വില സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് കരുത്തേകുന്ന പുതിയ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ നിലവിലെ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും. എഞ്ചിനുകളുടെ കരുത്തും ടോർക്കും ബിഎസ് VI നിലവാരത്തിന് അനുസരിച്ച് മാറുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഡീലർഷിപ്പുകൾക്കൊപ്പം സ്റ്റോക്കുകൾ ലഭ്യമാകുന്നതുവരെ ഇന്നോവ ക്രിസ്റ്റയുടെ ബിഎസ് IV പതിപ്പുകൾ വിൽക്കുന്നത് ടൊയോട്ട തുടരും. ബിഎസ് IV കംപ്ലയിന്റ് ഇന്നോവ ക്രിസ്റ്റയുടെ ഉത്പാദനം നിർമ്മാതാക്കൾ ഇതിനകം നിർത്തിയോ എന്ന് അറിയില്ല. നിലവിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുണ്ട്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ പതിപ്പുകൾക്ക് കരുത്തേകുന്നത് 2.7 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിനാണ്, ഇത് പരമാവധി 164 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

2.4 ലിറ്റർ ഡീസൽ എഞ്ചിനാണ് കാറിന്റെ ഡീസൽ പതിപ്പുകളിൽ വരുന്നത്, ഇത് പരമാവധി 148 bhp കരുത്തും 343 Nm torque ഉം സൃഷ്ടിക്കുന്നു. ഏറ്റവും ഉയർന്ന പതിപ്പുകളിൽ ലഭ്യമായ കൂടുതൽ ശക്തമായ മറ്റൊരു ഡീസൽ എഞ്ചിൻ കൂടെയുണ്ട്.
Most Read: ബിഎസ്-VI മോഡലുകൾ 2021-ൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി

2.8 ലിറ്റർ, നാല് സിലിണ്ടർ D4D എഞ്ചിനാണിത് പരമാവധി 172 bhp കരുത്തും 360 Nm torque എന്നിവ പുറപ്പെടുവിക്കുന്നു. ഇതിന് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ലഭിക്കുന്നു.
Most Read: പ്രീമിയം എസ്‌യുവി വിൽപ്പനയിൽ ടൊയോട്ട ഫോർച്യൂണർ തന്നെ മുന്നിൽ

വരാനിരിക്കുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ നിലവിലെ മോഡലിന്റെ രൂപത്തിന് സമാനമായി തുടരാൻ സാധ്യതയുണ്ട്. വാഹനത്തിന്റെ സവിശേഷതകളുടെ പട്ടിക നിർമ്മാതാക്കൾ പരിഷ്കരിച്ചേക്കാം.
Most Read: വാഹന വിപണി പ്രതിസന്ധിയിൽ തന്നെ; നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട

വാഹനത്തിന്റെ ബിഎസ് VI കംപ്ലയിന്റ് ഡീസൽ പതിപ്പുകൾ ഈ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി അധിക ചെലവ് ഉണ്ടായിരിക്കുന്നതിനാൽ വിലവർദ്ധനയുണ്ടായേക്കാം. ഔദ്യോഗിക ഡെലിവറികൾ ആരംഭിക്കുന്നതിന് മുമ്പ് ടൊയോട്ട പുതുക്കിയ ഇന്നോവ ക്രിസ്റ്റയുടെ വില അടുത്ത വർഷം പ്രഖ്യാപിക്കും.


Click it and Unblock the Notifications