വിപണിയിലെത്തും മുമ്പ് ടൊയോട്ട റൈസിന്റെ ബ്രോഷർ പുറത്ത്

നടന്നുകൊണ്ടിരിക്കുന്ന ടോക്കിയോ മോട്ടോർ ഷോയിൽ നാലു മീറ്ററിൽ താഴെയുള്ള ഡൈഹത്‌സു റോക്കി എസ്‌യുവി അവതരിപ്പിച്ച് കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം വാഹത്തിന്റെ ടൊയോട്ട സഹോദരന്റെ ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നിരുന്നു.

വിപണിയിലെത്തും മുമ്പ് ടൊയോട്ട റൈസിന്റെ ബ്രോഷർ പുറത്ത്

അടുത്തയാഴ്ച ആദ്യം ടൊയോട്ട റൈസ് ആദ്യമായി പ്രദർശിപ്പിക്കും. കൂടുതലും ഏഷ്യൻ മേഖലയിലെ തിരഞ്ഞെടുത്ത വിപണികളിൽ എൻ‌ട്രി ലെവൽ എസ്‌യുവി എന്ന നിലയിൽ വാഹനത്തെ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം.

വിപണിയിലെത്തും മുമ്പ് ടൊയോട്ട റൈസിന്റെ ബ്രോഷർ പുറത്ത്

റോക്കിയിലെ ഡൈഹത്‌സു ബാഡ്ജുകൾ മാറ്റിസ്ഥാപിക്കുക മാത്രമല്ല ടൊയോട്ട ചെയ്തിരിക്കുന്നത്. ഇരു കോം‌പാക്റ്റ് ക്രോസ്ഓവറുകളും മിക്ക ഷീറ്റ്മെറ്റൽ ഭാഗങ്ങളും പങ്കിടുന്നുണ്ടെങ്കിലും അവയുടെ കാഴ്ച്ചയിലും രൂപകൽപ്പനയിലും നിരവധി വ്യത്യസ്തകളുണ്ട്.

വിപണിയിലെത്തും മുമ്പ് ടൊയോട്ട റൈസിന്റെ ബ്രോഷർ പുറത്ത്

ജാപ്പനീസ് വാഹന നിർമാതാക്കളുടെ ആഗോള ഡിസൈൻ ശൈലിയിൽ പെടുന്ന ട്രപസോയിഡൽ ഗ്രില്ലും, റാപ്റൗണ്ട് എൽഇഡി ഹെഡ്ലൈറ്റുകളുമാണ് റൈസ് വാഗ്ദാനം ചെയ്യുന്നത്. മുൻ വശത്ത് ഡേ ടൈം റണ്ണിങ് ലൈറ്റുകൾ‌ ഉൾപ്പെടെ വരുന്ന ഫോഗ്‌ലാമ്പുകളാണ് വാഹനത്തിൽ ഒരുങ്ങുന്നത്.

വിപണിയിലെത്തും മുമ്പ് ടൊയോട്ട റൈസിന്റെ ബ്രോഷർ പുറത്ത്

പ്രൊഫൈലിൽ‌, ഡൈഹത്‌സു റോക്കിയും ടൊയോട്ട റൈസും മുന്നിലേക്ക് മെലിഞ്ഞ C-പില്ലറിനും കോൺ‌ട്രാസ്റ്റ് റൂഫിലും സമാനമാണ്. സ്റ്റൈലിഷ് 17 ഇഞ്ച് ഇരട്ട-ടോൺ അലോയ് വീലുകൾ വഴി സഹോദരനിൽ നിന്ന് റൈസ് സ്വയം വ്യത്യാസപ്പെട്ടിരിക്കുന്നു.

വിപണിയിലെത്തും മുമ്പ് ടൊയോട്ട റൈസിന്റെ ബ്രോഷർ പുറത്ത്

വാഹനത്തിന്റെ പിൻ ഭാഗങ്ങളുടെ ചിത്രങ്ങൾ‌ ഇതുവരെ‌ ലഭ്യമല്ല, പക്ഷേ വ്യത്യാസങ്ങൾ‌ വളരെ കുറവായിരിക്കുമെന്നാണ് ഞങ്ങൾ‌ പ്രതീക്ഷിക്കുന്നത്.

വിപണിയിലെത്തും മുമ്പ് ടൊയോട്ട റൈസിന്റെ ബ്രോഷർ പുറത്ത്

ടൊയോട്ട റെയ്‌സിന്റെ സ്റ്റിയറിംഗ് വീലിലെ ലോഗോയിലുള്ള മാറ്റമൊഴിച്ചാൽ വാഹനത്തിന്റെ അകത്തളം റോക്കിക്ക് സമാനമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിപണിയിലെത്തും മുമ്പ് ടൊയോട്ട റൈസിന്റെ ബ്രോഷർ പുറത്ത്

ഇതിനർത്ഥം, ഈ ക്രോസ്ഓവർ സ്റ്റാൻഡ്-എലോൺ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ചങ്കി സ്റ്റിയറിംഗ് വീൽ, ഡ്രൈവറേ കേന്ദ്രീകരിച്ച സെന്റർ കൺസോൾ എന്നിവ നിലനിർത്തും എന്നാണ്.

വിപണിയിലെത്തും മുമ്പ് ടൊയോട്ട റൈസിന്റെ ബ്രോഷർ പുറത്ത്

തിരഞ്ഞെടുത്ത വിപണികളിൽ ഡൈഹത്‌സു റോക്കിയും ടൊയോട്ട റൈസും ഒരുമിച്ച് വിൽക്കാൻ സാധ്യതയുണ്ട്. ടൊയോട്ട കോം‌പാക്റ്റ് എസ്‌യുവിയെ കൂടുതൽ ഫീച്ചറുകൾ നൽകി ഡൈഹത്‌സു സഹോദരനു മുകളിലായി സ്ഥാപിക്കും.

വിപണിയിലെത്തും മുമ്പ് ടൊയോട്ട റൈസിന്റെ ബ്രോഷർ പുറത്ത്

ടൊയോട്ടയുടെ TNGA വാസ്തുവിദ്യയുടെ ഫലമായ ചിലവുകുറഞ്ഞ മോഡുലാർ DNGA പ്ലാറ്റ്‌ഫോമിലാണ് വാഹനം ഒരുങ്ങുന്നത്. ടൊയോട്ട റൈസിന് ഒരു ടണ്ണിൽ താഴെ ഭാരം പ്രതീക്ഷിക്കുന്നു.

Most Read: 2020 ഓട്ടോ എക്സ്പോയിൽ മാറ്റുരയ്ക്കാൻ എത്തുന്ന എസ്‌യുവികൾ

വിപണിയിലെത്തും മുമ്പ് ടൊയോട്ട റൈസിന്റെ ബ്രോഷർ പുറത്ത്

ഇരു മോഡലുകളും 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ മോട്ടോർ പങ്കിടും, 98 bhp കരുത്തും 140 Nm torque ഉം പുറപ്പെടുവിക്കുന്നു. നിലവിലെ വിവരങ്ങളനുസരിച്ച്, ഒരു CVT ഓട്ടോമാറ്റിക്ക് ഗിയർബോക്സും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമാവും വാഹനത്തിൽ വരുന്നത്.

Most Read: eZS ഇലക്ട്രിക് എസ്‌യുവിയിൽ എസി ഫിൽറ്റർ സംവിധാനം അവതരിപ്പിച്ച് എംജി

വിപണിയിലെത്തും മുമ്പ് ടൊയോട്ട റൈസിന്റെ ബ്രോഷർ പുറത്ത്

നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് എസ്‌യുവി ഇന്ത്യൻ വിപണിക്ക് അനുയോജ്യമാണെങ്കിലും, വിറ്റാര ബ്രെസ്സയെ ഇന്ത്യയ്ക്കായി പുനർനിർമ്മിക്കാനാവും ടൊയോട്ടയുടെ തീരുമാനം എന്ന് കരുതാം.

Most Read: ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി വാഹനങ്ങൾ

വിപണിയിലെത്തും മുമ്പ് ടൊയോട്ട റൈസിന്റെ ബ്രോഷർ പുറത്ത്

നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് എസ്‌യുവി ഇന്ത്യൻ വിപണിക്ക് അനുയോജ്യമാണെങ്കിലും, വിറ്റാര ബ്രെസ്സയെ ഇന്ത്യയ്ക്കായി പുനർനിർമ്മിക്കാനാവും ടൊയോട്ടയുടെ തീരുമാനം എന്ന് കരുതാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Raize brochure leaked before launch. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X