മോഡിഫിക്കേഷനെ അനുകൂലിച്ച് ന്യൂജെന്‍ പ്രതിഷേധം, പിന്നാലെയെത്തി പൊലീസ്
വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നതിനെതിരെ സുപ്രീം കോടതി പ്രസ്താവിച്ച വിധി രാജ്യത്തുടനീളമുള്ള വാഹനപ്രേമികള്‍ക്കിടയില്‍ പ്രതിഷേധമുണര്‍ത്താന്‍ കാരണമായിട്ടുണ്ട്. നിരവധി സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പുകള്‍ രൂപമാറ്റം വരുത്തിയ വാഹന ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇതില്‍ ഒരുപടി മുന്നിലാണ് കേരള മോട്ടോര്‍ വാഹന വകുപ്പ്.

'ഓപ്പറേഷന്‍ ഫ്രീക്കന്‍' എന്ന് പേരിട്ടിരിക്കുന്ന നടപടിയ്ക്ക് കീഴില്‍ ഇതിനകം തന്നെ രൂപമാറ്റം വരുത്തിയ നിരവധി കാറുകളും ബൈക്കുകളുമാണ് കുടുങ്ങിയത്. എന്നാലിപ്പോള്‍ വാഹനങ്ങളിലെ രൂപമാറ്റം വരുത്തല്‍ അഥവാ മോഡിഫിക്കേഷനെ അനുകൂലിച്ച് കൊണ്ട് കൊച്ചിയില്‍ ഒരു കൂട്ടം യുവാക്കാള്‍ ചേര്‍ന്ന് നടത്തിയ പ്രതിഷേധമാണ് ഉത് സംബന്ധിച്ച ഏറ്റവും പുതിയ വാര്‍ത്ത.

നഗരമധ്യത്തില്‍ നടന്ന പ്രതിഷേധത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. മോഡിഫിക്കേഷന്‍ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് എത്തുകയായിരുന്നു ഇവര്‍.
Most Read:കെടിഎം ഡ്യൂക്കാവാന്‍ ശ്രമിച്ച് പുതിയ യമഹ MT-15

നഗരത്തില്‍ ഗതാഗതം സ്തംഭിച്ചതോടെ ഇവരെ നീക്കാനുള്ള ശ്രമത്തിലായി പൊലീസ്. എന്നാല്‍, പിരിഞ്ഞു പോവാന്‍ കൂട്ടാക്കാതിരുന്ന ഇവരില്‍ ചിലരെ കസ്റ്റഡിയിലെടുത്തതിന് ശേഷം വിട്ടയയ്ക്കുകയായിരുന്നു പൊലീസ്.

ഒരു കൂട്ടം യുവാക്കള്‍ ഫുള്‍ റൈഡിംഗ് കിറ്റ് ധരിച്ച് ഹൈക്കോടതി ജംഗ്ഷനിലേക്ക് നടത്തിയ പ്രതിഷേധമാണ് പൊലീസ് തടഞ്ഞത്. ഇതിന് പുറമെ ബൈക്ക് റാലിയായും മറ്റൊരു കൂട്ടര്‍ എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

ഇതില്‍ പതിനഞ്ചോളം പേര്‍ക്കെതിരെ IPC 279 -ാം വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തെങ്കിലും പിന്നിട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. സുപ്രീം കോടതി വിധി പറയുന്നത്, മോട്ടോര്‍ വാഹന വകുപ്പിലെ 52(1) വകുപ്പ് പ്രകാരം വാഹന നിര്‍മ്മാതാക്കള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് പുറമെ വേറെ ഏത് തരത്തിലുള്ള രൂപമാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയാലും അത് ശിക്ഷാര്‍ഹമാണെന്നാണ്.

വാഹനത്തിലെ എഞ്ചിന്‍ സംവിധാനങ്ങളില്‍ വരുത്തുന്ന രൂപമാറ്റങ്ങള്‍ നിയമ വിരുദ്ധമാണെന്ന് മുമ്പ് തന്നെ കോടതി പ്രസ്താവിച്ചിരുന്നു.
ഏതായാലും രൂപമാറ്റം വരുത്തിയ വാഹന ഉടമകള്‍ക്ക് 15 ദിവസത്തെ കാലാവധി പൊലീസ് നല്‍കിയിട്ടുണ്ട്. ഈ സമയ പരിധിക്കുള്ളില്‍ വാഹനം സ്റ്റോക്ക് രൂപത്തില്‍ മാറ്റിയില്ലെങ്കില്‍ ഇവ മറ്റ് നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് അധികൃതരുടെ പക്ഷം.
Source: Bikers Heaven


Click it and Unblock the Notifications








