ഫോക്‌സ്‌വാഗണ്‍ കോർപ്പറേറ്റ് എഡിഷൻ മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കി
പോളോ, വെന്റോ, അമിയോ, ടിഗുവാൻ മോഡലുകളുടെ കോർപ്പറേറ്റ് പതിപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രഖ്യാപിച്ചു.

പുതിയ കോർപ്പറേറ്റ് പതിപ്പ് മോഡലുകൾ നിലവിലുള്ള അടിസ്ഥാനമോഡലിനേക്കാൾ നിരവധി സൂക്ഷ്മ പരിഷ്കാരങ്ങൾ കമ്പനി നൽകിയിരിക്കുന്നു.

നാല് മോഡലുകളുടെ ഡീസൽ വകഭേതങ്ങളിൽ മാത്രമേ കോർപ്പറേറ്റ് പതിപ്പ് ലഭ്യമാകൂ. അടുത്തിടെയുള്ള കോർപ്പറേറ്റ് നികുതി കുറച്ചതിന്റെ ഗുണങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യാമാവാനുള്ള മാർഗമായിട്ടാണ് ഫോക്‌സ്‌വാഗൺ മോഡലുകളുടെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

എന്നിരുന്നാലും, ഫോക്സ്വാഗൺ കോർപ്പറേറ്റ് പതിപ്പ് എല്ലാവർക്കും ലഭ്യമല്ല. ജർമ്മൻ കാർ നിർമ്മാതാവ് പുതിയ മോഡലുകൾ കേവലം കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

നാല് മോഡലുകളുടെ പുതിയ പതിപ്പ് കോർപ്പറേറ്റുകളിലുള്ള വ്യക്തികൾ, സർക്കാർ ജീവനക്കാർ, ആർക്കിടെക്റ്റുകൾ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, തെരഞ്ഞെടുത്ത മറ്റുള്ളവർ എന്നിവർക്ക് മാത്രമേ ലഭ്യമാകൂവെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

പോളോ, വെന്റോ, അമിയോ, ടിഗുവാൻ എന്നിവയുടെ കോർപ്പറേറ്റ് പതിപ്പുകൾക്ക് സർവീസ് പാക്കേജുകൾ, ആക്സസറികൾ, മറ്റ് ലോയൽറ്റി സ്കീമുകൾ എന്നിവയുൾപ്പെടെ ആകർഷകമായ ആനുകൂല്യങ്ങൾളും ലഭിക്കും.

കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ച്ച ധനമന്ത്രിയുടെ പ്രഖ്യാപനത്തെ ഫോക്‌സ്‌വാഗൺ ഇന്ത്യ സ്വാഗതം ചെയ്യുന്നു എന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാറുകളുടെ ഡയറക്ടർ സ്റ്റെഫെൻ നാപ്പ് പറഞ്ഞു.
Most Read:D-മാക്സ് V-ക്രോസ്, MU-X എന്നീ മോഡലുകൾക്ക് 2 ലക്ഷം രൂപ ഡിസ്‌കൗണ്ടുമായി ഇസൂസു

ഈ നികുതിയിളവിന്റെ ആനുകൂല്യങ്ങൾ, തങ്ങളുടെ കോർപ്പറേറ്റ് പതിപ്പിലൂടെ ഉപയോക്താക്കൾക്ക് കൈമാറാൻ ഫോക്‌സ്‌വാഗൺ ആഗ്രഹിക്കുന്നു. പുതിയ കോർപ്പറേറ്റ് മോഡലുകൾ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്തുമെന്നും, വാഹനം വിപണി നേരിടുന്ന മാന്ദ്യം തരണം ചെയ്യാൻ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുമെന്നും എന്നും അദ്ദേഹം കൂട്ടി ചേർത്തു.
Most Read: 10 മില്യൺ വിൽപ്പനയെന്ന നേട്ടം കൊയ്ത് ടൊയോട്ട ലാൻഡ് ക്രൂയിസർ

പോളോ, വെന്റോ, അമിയോ ജിടി-ലൈൻ' മോഡലുകൾ ഇന്ത്യൻ വിപണിയിൽ അടുത്തിടെ പുറത്തിറക്കിയിരുന്നു. പുതിയ ഗ്രില്ലുകൾ, ബ്ലാക്കൗട്ട് ആക്സന്റുകൾ, മറ്റ് സവിശേഷതകൾ എന്നിങ്ങനെ നിരവധി മാറ്റങ്ങൾ വാഹനത്തിൽ വരുന്നുണ്ട്.
Most Read: സ്കോഡ സൂപ്പർബ്, കോഡിയാക് കോർപ്പറേറ്റ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ഫോക്സ്വാഗൺ പോളോ, വെന്റോ, അമിയോ ജിടി-ലൈനുകൾ യഥാക്രമം 5.82 ലക്ഷം, 8.26 ലക്ഷം, 9.90 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിനെ തുടർന്ന് നിരവധി വാഹന നിർമ്മാതാക്കൾ തങ്ങളുടെ മോഡലുകൾക്ക് ആനുകൂല്യങ്ങളും പുതിയ കോർപ്പറേറ്റ് മോഡലുകളും വാപണിയിലെത്തിച്ചു തുടങ്ങി.

ഫോക്‌സ്‌വാഗണിന് പുറമേ അടുത്തിടെ സ്കോഡയും സൂപ്പർബ്, കോഡിയാക് എന്നീ മോഡസുകളുടെ കോർപ്പറേറ്റ് പതിപ്പുകളും പുറത്തിറക്കിയിരുന്നു.


Click it and Unblock the Notifications








