പോളോ, വെന്റോ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

2020 ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് VI മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നതോടെ ഡീസല്‍ മോഡലുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് മിക്ക നിര്‍മ്മാതാക്കളും ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു.

പോളോ, വെന്റോ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ രംഗത്തെത്തുന്നത്. 2020 ഏപ്രിലിന് ശേഷം പോളോ, വെന്റോ മോഡലുകളുടെ ഡീസല്‍ പതിപ്പുകള്‍ വില്‍ക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പോളോ, വെന്റോ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ചിട്ടുള്ള വാഹനങ്ങളില്‍ സൂപ്പര്‍ ഹിറ്റായി ഒടുന്ന മോഡലുകളാണ് പോളോ ഹാച്ച്ബാക്കും, വെന്റോ എന്ന സെഡാനും. മികച്ച പ്രകടനത്തിലൂടെയും സുരക്ഷയിലൂടെയുമാണ് ഇരു മോഡലുകളും വിപണിയില്‍ ജനപ്രീതി നേടിയെടുത്തത്.

പോളോ, വെന്റോ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

അധികം വൈകാതെ ഇരുമോഡലുകളുടെയും ബിഎസ് VI പതിപ്പിനെ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നിരുന്നു. ബിഎസ് VI എന്‍ജിനിലേക്ക് മാറുന്നതോടെ പോളൊ GT, വെന്റോ എന്നീ മോഡലുകള്‍ കൂടുതല്‍ കരുത്തുള്ള 1.0 ലിറ്റര്‍ TSi പെട്രോള്‍ എന്‍ജിനിലായിരിക്കും പുറത്തിറങ്ങുക.

പോളോ, വെന്റോ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

നിലവില്‍ 1.2 ലിറ്റര്‍ TSi എന്‍ജിനിലാണ് പോളോ GT വിപണിയില്‍ എത്തുന്നത്. ഇതിനുപകരമാണ് 1.0 ലിറ്റര്‍ TSi എന്‍ജിന്‍ നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പഴയ എഞ്ചിനുമായി നേക്കുമ്പോള്‍ കരുത്തിലും, പെര്‍ഫോമെന്‍സിലും കേമന്‍ പുതിയ എഞ്ചിനായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോളോ, വെന്റോ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

വിപണിയില്‍ ഉള്ള 1.2 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ 105 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കും. എന്നാല്‍ പുതിയ എഞ്ചിന്‍ 115 bhp കരുത്തം 200 Nm torque ഉം ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്‌കോഡയുടെ സെഡാന്‍ മോഡലായ റാപ്പിഡിലും ഈ എന്‍ജിന്‍ നല്‍കിയേക്കും.

പോളോ, വെന്റോ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

1.5 TDi ഡീസല്‍ എന്‍ജിന്‍, 1.2 TSi പെട്രോള്‍ എന്‍ജിന്‍, 1.6 MPI പെട്രോള്‍ എന്നീ എന്‍ജിനുകളാണ് കമ്പനി പിന്‍വലിക്കുന്നത്. പുതിയ എന്‍ജിന്‍ കതുത്തില്‍ എത്തുന്ന മോഡലുകള്‍ 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചേക്കും.

Most Read: അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

പോളോ, വെന്റോ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

പോളോ, വെന്റോ മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടുത്തിടെയാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്. അതുകൊണ്ട് ബിഎസ് VI മോഡലുകളുടെ ഡിസൈനിലോ, ഫീച്ചറുകളിലോ മാറ്റം വരുത്താതെ എഞ്ചിനില്‍ മാത്രം മാറ്റം വരുത്തിയാകും നിരത്തുകളില്‍ എത്തിക്കുക.

Most Read: പുതുമകളോടെ നെക്‌സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിച്ചു

പോളോ, വെന്റോ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

പോളോ ഫെയ്‌സ്‌ലിഫ്റ്റ് പ്രാരംഭ പതിപ്പിന് 5.82 ലക്ഷം രൂപയും, വെന്റോ ഫെയ്‌സ് ലിഫ്റ്റ്പതിപ്പിന് 8.76 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില. നിരവധി സവിശേഷതകള്‍ക്കൊപ്പം മുമ്പുള്ളതിനേക്കാള്‍ വാഹനത്തെ കൂടുതല്‍ സ്‌പോര്‍ടിയും ആകര്‍ഷകവുമാക്കിയിട്ടുണ്ട്.

Most Read: ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി അന്താരാഷ്ട്ര നിർമ്മാതാക്കൾ

പോളോ, വെന്റോ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

സണ്‍സെറ്റ് റെഡ് എന്ന പുതിയ നിറത്തിലും ഇരു വാഹനങ്ങളും വിപണിയില്‍ ലഭ്യമാവും. പുതിയ ഹണികോമ്പ് ഗ്രില്ലും മസ്‌കുലര്‍ ബമ്പറുമാണ് ആദ്യ കാഴ്ചയിലെ മാറ്റം. ബ്ലാക്ക് നിറത്തിലുള്ള റൂഫ്, ബി-പില്ലാര്‍, റിയര്‍വ്യൂ മിറര്‍, സ്പോയിലര്‍ എന്നിവയും പുതിയ മാറ്റങ്ങളാണ്.

പോളോ, വെന്റോ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

10 സ്പോക്ക് അലോയി വീലും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. പോളോയിലേതിന് സമാനമായ മാറ്റങ്ങള്‍ തന്നെയാണ് വെന്റോയിലും കമ്പനി വരുത്തിയിരിക്കുന്നത്. ഡോറിലും ബൂട്ട് ലിഡിലും നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പും ഡോറിലും ബമ്പറിലും നല്‍കിയിട്ടുള്ള ബ്ലാക്ക് സ്‌കേര്‍ട്ടും വെന്റോയില്‍ അധികമായി നല്‍കിയിട്ടുണ്ട്.

Article Published On: Monday, December 23, 2019, 14:44 [IST]
English summary
Volkswagen Polo and Vento discontinue the diesel variants by April 2020. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X