പോളോയെക്കാള്‍ നീളത്തില്‍ പുതിയ ഫോക്‌സ്‌വാഗണ്‍ പോളോ പ്ലസ്
2020 പോളോ പ്ലസുമായി ഫോക്‌സ്‌വാഗണ്‍. നടന്നുകൊണ്ടിരിക്കുന്ന ഷാങ്ഹായ് ഓട്ടോ ഷോയില്‍ പുത്തന്‍ പോളോ പ്ലസ് പതിപ്പിനെ ജര്‍മ്മന്‍ കമ്പനി അവതരിപ്പിച്ചു. യൂറോപ്യന്‍ വിപണിയിലുള്ള പുതുതലമുറ പോളോയാണ് പുതിയ പോളോ പ്ലസിന് അടിസ്ഥാനം. ഇന്ത്യയിലെ പോളോയെക്കാള്‍ കൂടുതല്‍ നീളവും വലുപ്പവും യൂറോപ്പില്‍ വില്‍പ്പനയിലുള്ള പുതുതലമുറ പോളോയ്ക്കുണ്ട്. പറഞ്ഞുവരുമ്പോള്‍ മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20 മോഡലുകളെക്കാള്‍ നീളമുണ്ട് പുതുതലമുറ പോളോയ്ക്ക്.

ഇപ്പോള്‍ കമ്പനി ആവിഷ്‌കരിച്ചിരിക്കുന്ന പോളോ പ്ലസ് ചൈനീസ് വിപണിയില്‍ മാത്രമേ വില്‍പ്പനയ്ക്ക് എത്തുകയുള്ളൂ. 4,053 mm നീളവും 1,740 mm വീതിയും 1,449 mm ഉയരവും മോഡല്‍ ആകാരയളവ് കുറിക്കും. 2,564 mm ആണ് പോളോ പ്ലസിന്റെ വീല്‍ബേസ്. അലോയ് വീലുകള്‍ക്ക് വലുപ്പം 16 ഇഞ്ച്.

യൂറോപ്യന്‍ പോളോയെ അപേക്ഷിച്ച് പോളോ പ്ലസിന് 11 mm വീതിയും 3 mm ഉയരവും കുറവാണ്. പുതുതലമുറ പോളോ അടിസ്ഥാനമാണെങ്കിലും പോളോ പ്ലസിലെ ഫീച്ചര്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ കമ്പനി പിശുക്ക് കാട്ടിയിട്ടുണ്ട്. പുതുതലമുറ പോളോയില്‍ 17 ഇഞ്ചാണ് അലോയ് വീലുകള്‍. ഇതേസ്ഥാനത്ത് പോളോ പ്ലസിലുള്ളത് 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍.

എല്‍ഇഡി ഹെഡ്‌ലാമ്പുകളും കാറിലില്ല. എന്നാല്‍ സണ്‍റൂഫ്, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, പിന്‍ ക്യാമറ, തുകല്‍ സീറ്റുകള്‍ തുടങ്ങിയ വിശേഷങ്ങള്‍ പോളോ പ്ലസിലുണ്ട്. പിറകില്‍ ഇരട്ട പുകക്കുഴലുണ്ടെങ്കിലും ഒന്ന് മാത്രമേ പ്രവര്‍ത്തിക്കുകയള്ളൂ. രണ്ടാമത്തേത് കേവലം കാഴ്ച്ചഭംഗിക്ക് വേണ്ടി മാത്രം.
Most Read: ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യു ഇന്ത്യയില്‍ — വില്‍പ്പന അടുത്തമാസം

ഇപ്പോഴുള്ള പോളോയ്ക്ക് സമാനമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് പോളോ പ്ലസില്‍ ഒരുങ്ങുന്നത്. മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ കാറിലുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളിന് പകരം മാനുവല്‍ എസി യൂണിറ്റാണ് മോഡലില്‍. ഒപ്പം ആപ്പില്‍ കാര്‍പ്ലേയുടെ അഭാവവും പോളോ പ്ലസില്‍ നിരാശയുണര്‍ത്തും.

നാലു സ്പീക്കറുകളുള്ള പ്രീമിയം ബീറ്റ്‌സ് ഓഡിയോ സംവിധാനം കാറില്‍ എടുത്തുപറയണം. സ്റ്റാന്‍ഡേര്‍ഡ് പോളോയിലെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പോളോ പ്ലസിലും. അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറില്‍ അണിനിരക്കുന്നു.

ചൈനയ്ക്ക് പിന്നാലെ ഇന്ത്യയിലും പോളോയെ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ഫോക്‌സ്‌വാഗണ്‍. 2020 ഏപ്രിലിന് മുമ്പ് പുതിയ പോളോ പതിപ്പ് കടന്നുവരും. നിലവില്‍ ഭാരത് സ്റ്റേജ് നിലവാരമുള്ള പുതിയ EA211 സീരീസ് 1.0 ലിറ്റര്‍ TSI എഞ്ചിനെ കമ്പനി പരീക്ഷിച്ചു വരികയാണ്.
Most Read: മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി വില്‍ക്കാനാവില്ല, പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്

'ഇന്ത്യ 2.0' പദ്ധതിയുടെ ഭാഗമായി പുതിയ 1.0 ലിറ്റര്‍ TSI എഞ്ചിനെ രാജ്യത്ത് പ്രാദേശികമായി അസംബിള്‍ ചെയ്യാന്‍ ഫോക്‌സ്‌വാഗണ്‍ തീരുമാനിച്ചുകഴിഞ്ഞു. 94 bhp, 115 bhp എന്നിങ്ങനെ രണ്ടു ട്യൂണിങ് നിലകളിലായിരിക്കും 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ കാറുകളില്‍ ഒരുങ്ങുക. ഡൈ കാസ്റ്റ് അലൂമിനിയം നിര്‍മ്മിതിയായതുകൊണ്ട് പുതിയ എഞ്ചിന് ഭാരം നന്നെ കുറയും.
Image Source: GaadiWaadi


Click it and Unblock the Notifications








