T-റോക്കിന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ ഇന്ത്യ തങ്ങളുടെ ശ്രേണിയിലേക്ക് പുതിയ T-റോക്ക് എസ്‌യുവിയെ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. 2020 ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തെ അവതരിപ്പിക്കുന്നതിനു മുന്നോടിയായി പുതിയ ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവി ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തി.

T-റോക്കിന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്കാണ് ഫോക്‌സ്‌വാഗൺ T-റോക്കിനെ അവതരിപ്പിക്കുക. ജീപ്പ് കോമ്പസ്, കിയ സെൽറ്റോസ്, ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന സ്കോഡ കരോക്ക് എന്നീ മോഡലുകളുമായി ജർമ്മൻ വാഹന നിർമ്മാതാക്കളുടെ പുതിയ എസ്‌യുവി മത്സരിക്കും.

T-റോക്കിന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

തുടക്കത്തിൽ കംപ്ലീറ്റ് ബിൽറ്റ് യൂണിറ്റ് (CBU) വഴിയാകും ജർമ്മൻ ബ്രാൻഡിൽ നിന്നുള്ള എസ്‌യുവി രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുക. രാജ്യത്ത് പ്രതീക്ഷിക്കുന്ന അവതരണത്തിന് മുന്നോടിയായി കാർ വിപുലമായ പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, സ്പൈ ചിത്രങ്ങളിലൂടെ ചില ഡിസൈൻ വശങ്ങൾ മനസിലാക്കാൻ സാധിക്കും.

T-റോക്കിന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

ഇതിൽ ഒരു സ്ലിക്ക് ഫ്രണ്ട് ഗ്രില്ലും അതിന്റെ വശങ്ങളിലായി എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഇടംപിടിക്കുന്നു. മുൻവശത്ത് മസ്കുലർ ബമ്പറുകളും അതിൽ എൽഇഡി ഡിആർഎല്ലുകളും എസ്‌യുവിയെ ആകർഷകമാക്കുന്നു. വായു ഉപഭോഗത്തിന് വലിയ മെഷ് ഗ്രില്ലും ഉണ്ട്.

T-റോക്കിന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

എസ്‌യുവിയുടെ വശങ്ങളിലേക്കും പിൻ ഭാഗത്തേക്കും നീങ്ങുമ്പോൾ ഫോക്‌സ്‌വാഗൺ T-റോക്കിൽ അലോയ് വീൽ, പിൻ റൂഫിൽ ഘടിപ്പിച്ച സ്‌പോയ്‌ലർ, സ്ലീക്ക് എൽഇഡി ടെയിൽ‌ലൈറ്റുകൾ എന്നിവ ഉൾക്കൊള്ളുന്നു. റിയർ ബമ്പറിന്റെ മധ്യഭാഗത്തായി സ്കഫ് പ്ലേറ്റുകൾ, രണ്ട് അറ്റത്തും റിഫ്ലക്ടറുകൾ എന്നിവ സ്ഥാപിച്ചിരിക്കുന്നു. സൈഡ് വീൽ ആർച്ചുകൾ ഉൾപ്പെടെ എസ്‌യുവിക്ക് ചുറ്റും ബ്ലാക്ക് ക്ലാഡിംഗും നൽകിയിരിക്കുന്നു.

T-റോക്കിന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ ഇന്റീരിയറുകളെക്കുറിച്ച് ധാരണകളൊന്നും നൽകുന്നില്ല. എന്നിരുന്നാലും ആഗോള വിപണിയിലുള്ള മോഡലിന്റെ നിരവധി സവിശേഷതകൾ ഇന്ത്യൻ പതിപ്പിലും ഫോക്‌സ്‌വാഗൺ ഉൾപ്പെടുത്തിയേക്കും.

T-റോക്കിന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ T-റോക്കിലെ ഇന്റീരിയർ സവിശേഷതകളിൽ 11.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾപ്പെടുന്നു. അതോടൊപ്പം എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനവും എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നു. ബ്ലാക്ക് കളറിലാണ് ഡാഷ്ബോർഡും ക്യാബിനും പൂർത്തിയാക്കിയിരിക്കുന്നത്.

Most Read: GLC -യുടെ പുതുക്കിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

T-റോക്കിന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

T-റോക്കിന്റെ ഡാഷ്‌ബോർഡ് ബോഡി-കളർ ആക്‌സന്റുകളോടെയാണ് വരുന്നത്. സീറ്റുകളിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗും സെൻട്രൽ കൺസോളിനും ഡോർ പാനലുകൾക്കും ചുറ്റുമുള്ള മറ്റ് ഹൈലൈറ്റുകളും എസ്‌യുവിയിൽ കാണാം.

Most Read: റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

T-റോക്കിന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

മെക്കാനിക്കലുകളുടെ കാര്യത്തിൽ, 1.5 ലിറ്റർ ടർബോചാർജ്ഡ് TSI പെട്രോൾ എഞ്ചിനാണ് ഇന്ത്യൻ പതിപ്പ് ഫോക്‌സ്‌വാഗൺ T-റോക്കിൽ പ്രവർത്തിക്കുന്നത്. പരമാവധി 150 bhp ഉത്പാദിപ്പിക്കുന്ന എഞ്ചിൻ സ്റ്റാൻഡേർഡ് സെവൻ സ്പീഡ് DSG ഓട്ടോമാറ്റിക്ക് ഗിയർബോക്സ് യൂണിറ്റുമായി ജോടിയാക്കുന്നു.

Most Read: ബി‌എസ്‌-VI മോഡലുകളെ അടുത്ത വർഷം ആദ്യം വിപണിയിലെത്തിക്കുമെന്ന് ഇസൂസു

T-റോക്കിന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗന്റെ പുതിയ 'ഇന്ത്യ 2.0' പദ്ധതിയുടെ ഭാഗമാണ് T-റോക്ക്. ഈ പദ്ധതിയുടെ ഭാഗമായി കമ്പനി അവതരിപ്പിക്കുന്ന ഒന്നിലധികം മോഡലുകളിൽ ആദ്യത്തേതാണ് T-റോക്ക് എസ്‌യുവി. ഇതിൽ മറ്റ് സ്കോഡ ഉൽപ്പന്നങ്ങളും ഉൾപ്പെടും. ഫോക്‌സ്‌വാഗന്റെ പുതിയ തന്ത്രത്തിന് സ്‌കോഡ ഇന്ത്യ ഗ്രൂപ്പാണ് നേതൃത്വം നൽകുന്നത്.

Source: Team BHP

More from DriveSpark

Article Published On: Wednesday, November 27, 2019, 16:26 [IST]
English summary
Volkswagen T-Roc Spied Testing In India Ahead Of 2020 Launch. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X