പുറത്തിറങ്ങും മുമ്പ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ഓൾസ്പേസിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ നിരത്തുകളിൽ പുതിയ ടിഗ്വാൻ ഓൾസ്പേസിന്റെ പരീക്ഷണം സജീവമായി നടത്തുകയാണ് ഫോക്‌സ്‌വാഗണ്‍. 2020 ന്റെ തുടക്കത്തിൽ വാഹനം വിപണിയിലെത്തും.

പുറത്തിറങ്ങും മുമ്പ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ഓൾസ്പേസിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന സ്റ്റാൻഡേർഡ് ടിഗുവാന്റെ ഏഴ് സീറ്റർ പതിപ്പായിരിക്കും ഇത്. അധിക നിര സീറ്റുകൾ ഉൾക്കൊള്ളാൻ ദൈർഘ്യമേറിയ വീൽബേസാണ് നിർമ്മാതാക്കൾ ഓൾസ്പേസിന്റെ ഈ പതിപ്പിന് നൽകിയിരിക്കുന്നത്.

പുറത്തിറങ്ങും മുമ്പ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ഓൾസ്പേസിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഉടൻ വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ഓൾസ്പേസിന് സ്റ്റാൻഡേർഡ് ടിഗുവാന് സമാനമായ സ്റ്റൈലിംഗാണ്. സമാനമായ രൂപത്തിലുള്ള ക്രോം ഗ്രില്ല്, എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റുകൾ എന്നിവ വാഹനത്തിൽ ഉൾക്കൊള്ളുന്നു, എന്നാൽ ഇവയ്ക്ക് പുറമേ ഡ്യുവൽ ടോൺ അലോയ് വീലുകളിൽ ഘടിപ്പിച്ച വലിയ പ്രൊഫൈൽ ടയറുകളാണ് ഓൾസ്പേസിൽ വരുന്നത്.

പുറത്തിറങ്ങും മുമ്പ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ഓൾസ്പേസിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ആഗോള വിപണിയിൽ, 4,701 mm നീളവും 1,839 mm വീതിയും 1,674 mm ഉയരവും 2,787 mm വീൽബേസുമായി നിൽക്കുന്നു. 5 സീറ്റർ ടിഗ്വാൻ 4,486 mm നീളവും 1,839 mm വീതിയും 1,672 mm ഉയരവും 2,677 mm നീളമുള്ള വീൽബേസുമാണ് ടിഗ്വാൻ ഓൾസ്‌പെയ്‌സിന്റെ അളവുകൾ.

പുറത്തിറങ്ങും മുമ്പ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ഓൾസ്പേസിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഓൾസ്പേസ് മൂന്നാം നിര സീറ്റിംഗുള്ള ഏഴ് സീറ്ററായതിനാൽ, ബൂട്ട് സ്പേസ് സാധാരണ ടിഗുവാനിൽ കാണുന്ന 615 ലിറ്ററിൽ നിന്ന് വെറും 230 ലിറ്ററായി ചുരുങ്ങിയിരിക്കുന്നു. പിൻ സീറ്റുകൾ മടക്കിക്കഴിഞ്ഞാൽ ബൂട്ട് സ്പേസ് 700 ലിറ്ററായി ഉയർത്താൻ കഴിയും.

പുറത്തിറങ്ങും മുമ്പ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ഓൾസ്പേസിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ഓൾസ്‌പെയ്‌സിന്റെ ഇന്റീരിയറുകളും സാധാരണ ടിഗുവാനുമായി ശക്തമായ സാമ്യത പുലർത്തുന്നു. ഡാഷ്‌ബോർഡിന്റെ രൂപഘടന സമാനമായി നിലനിൽക്കുന്നു, എന്നാൽ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വേർതിരിക്കുന്നതിന് മറ്റൊരു നിറത്തിലും, ചില പ്രീമിയം സവിശേഷതകളോടും ഡാഷ്ബോർഡ് ഒരുക്കും.

പുറത്തിറങ്ങും മുമ്പ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ഓൾസ്പേസിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ഡിജിറ്റൽ ഡയലുകൾ, വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവ വാഹനത്തിൽ ഉൾപ്പെടും. ക്രൂയിസ് കൺട്രോൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മുൻവശത്ത് ഇലക്ട്രികലായി ക്രമീകരിക്കാവുന്ന സീറ്റിംഗ്, പനോരമിക് സൺ റൂഫ് എന്നിവ സ്റ്റാൻഡേർഡ് ടിഗുവാനിൽ കാണപ്പെടുന്നതിന് സമാനമായിരിക്കും.

പുറത്തിറങ്ങും മുമ്പ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ഓൾസ്പേസിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ബിഎസ് VI കംപ്ലയിന്റ് പെട്രോൾ എഞ്ചിൻ പുതിയ ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ഓൾസ്‌പെയ്‌സിന് കരുത്ത് പകരും. ഈ 2.0 ലിറ്റർ TSI പെട്രോൾ എഞ്ചിൻ 190 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കുന്നു.

പുറത്തിറങ്ങും മുമ്പ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ഓൾസ്പേസിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഏഴ് സ്പീഡ് DSG ഗിയർബോക്സുമായിട്ടാവും എഞ്ചിൻ ഘടിപ്പിക്കുന്നത്, ഫോക്‌സ്‌വാഗന്റെ 4MOTION ഓൾ വീൽ ഡ്രൈവ് സാങ്കേതികവിദ്യയും വാഹനത്തിലുണ്ടാവും. ഓൾ വീൽ ഡ്രൈവ് സാങ്കേതികവിദ്യ ഏഴ് സീറ്ററിനെ 0-100 കിലോമീറ്റർ വരെ വേഗത 8.2 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ സഹായിക്കും.

Most Read: സിട്രൺ C5 എയർക്രോസ് എസ്‌യുവി 2020 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും

പുറത്തിറങ്ങും മുമ്പ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ഓൾസ്പേസിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ബി‌എസ് VI മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ എല്ലാ ഡീസൽ എഞ്ചിനുകളും നിർത്തലാക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നതിനാൽ, ഓൾസ്‌പെയ്‌സിൽ ഡീസൽ എഞ്ചിൻ ഉണ്ടാകില്ല.

Most Read: ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

പുറത്തിറങ്ങും മുമ്പ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ഓൾസ്പേസിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 ന്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിലെത്തുമ്പോൾ ടിഗ്വാൻ ഓൾസ്പേസ് ഏഴ് സീറ്ററിന് ഏകദേശം 35 ലക്ഷം രൂപയായിരിക്കും വില. ജർമ്മൻ നിർമ്മാതാക്കളുടെ വാഹന നിരയിൽ അഞ്ച് സീറ്റർ മോഡലിന് മുകളിലായി ഇത് സ്ഥാപിക്കും.

Most Read: T-റോക്കിന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

പുറത്തിറങ്ങും മുമ്പ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ഓൾസ്പേസിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കൂടാതെ സ്കോഡ കോഡിയാക്, ഇസുസു MU-X, ഹോണ്ട CR-V, ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, മഹീന്ദ്ര അൾടപുറാസ് G 4 എന്നിവയുമായി വാഹനം മത്സരിക്കും.

Source: Rushlane

More from DriveSpark

Article Published On: Thursday, December 19, 2019, 13:42 [IST]
English summary
Volkswagen Tiguan AllSpace spied before launch. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X