സിട്രൺ C5 എയർക്രോസ് എസ്‌യുവി 2020 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും

ഇന്ത്യൻ വാഹന വിപണി ലോകത്തിലെ ഏറ്റവും വലിയ വിപണിഖലിൽ ഒന്നാണ്. സമീപകാലത്ത്, വിപണിയിൽ വിൽപ്പനയിൽ ഇടിവുണ്ടായെങ്കിലും അത് പതുക്കെ കരകയറി വരുന്നുണ്ട്. ഈ വർഷം ആദ്യം കിയ, എം‌ജി മോട്ടോർസ് എന്നിങ്ങനെ രണ്ട് അന്താരാഷ്ട്ര നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചു.

സിട്രൺ C5 എയർക്രോസ് എസ്‌യുവി 2020 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും

ഇരുവരും വിൽപ്പനയിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഭാവിയിൽ, ധാരാളം അന്താരാഷ്ട്ര നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. അത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ബ്രാൻഡുകളിലൊന്നാണ് ഫ്രഞ്ച് നിർമ്മാതാക്കളായ സിട്രൺ.

സിട്രൺ C5 എയർക്രോസ് എസ്‌യുവി 2020 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും

ഗ്രൂപ്പ് PSA -യുടെ ഭാഗമായ സിട്രൺ അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തും. അവരുടെ ആദ്യത്തെ വാഹനം C5 എയർക്രോസ് എന്ന പ്രീമിയം എസ്‌യുവിയായിരിക്കും.

സിട്രൺ C5 എയർക്രോസ് എസ്‌യുവി 2020 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും

വാഹനം ഇതിനകം ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. പദ്ധതി പ്രകാരം ഫ്രഞ്ച് നിർമ്മാതാക്കാൾ എല്ലാ വർഷവും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരു പുതിയ വാഹനം പുറത്തിറക്കും.

സിട്രൺ C5 എയർക്രോസ് എസ്‌യുവി 2020 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും

തങ്ങളുടെ രണ്ടാം വാഹനം 2020 -ന്റെ രണ്ടാം പകുതിയിൽ വിപണിയിലെത്തുമെന്ന് PSA ഓട്ടോമൊബൈൽസ് ഇന്ത്യ ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റ് റോളണ്ട് ബൗച്ചാര പറഞ്ഞു.

സിട്രൺ C5 എയർക്രോസ് എസ്‌യുവി 2020 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും

എല്ലാ പുതിയ മോഡലുകളും ഉത്സവ സീസണിൽ പുറത്തിറക്കുന്നത് ഒരു പതിവാണ്. മിക്ക ഉപഭോക്താക്കളും വാഹനങ്ങൾ വാങ്ങാൻ അല്ലെങ്കിൽ നിലവിലുള്ള വാഹനങ്ങൾ മാറ്റിയെടുക്കാൻ ആലോചിക്കുന്നതിനാൽ വാഹനങ്ങളുടെ വിൽപ്പന വർദ്ധിക്കുന്ന സമയമാണ് ഉത്സവകാലം.

സിട്രൺ C5 എയർക്രോസ് എസ്‌യുവി 2020 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും

സിട്രൺ C5 എയർക്രോസ് CKD യൂണിറ്റായിട്ടാവും വിൽപ്പനയ്ക്ക് എത്തുന്നത് എങ്കിലും വാഹനത്തിന്റെ വില മത്സരാധിഷ്ഠിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഘടകങ്ങളുടെ കാര്യത്തിൽ ഒരു നിശ്ചിത പ്രാദേശികവൽക്കരണം ഉണ്ടാകും.

സിട്രൺ C5 എയർക്രോസ് എസ്‌യുവി 2020 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും

ഇന്ത്യൻ വിപണിയിൽ ജീപ്പ് കോമ്പസിന് എതിരാളിയാവുന്ന മിഡ് സൈസ് എസ്‌യുവിയാണ് C5 എയർക്രോസ്. വരും കാലങ്ങളിൽ പ്രാദേശികവൽക്കരണം ഏകദേശം 98% ആയി വർധിപ്പിക്കാൻ സിട്രൺ ഒരുങ്ങുന്നു. സിട്രൺ ഇന്ത്യയിലെ പ്രീമിയം ഉപഭോക്താക്കളെ മാത്രമല്ല മറ്റു വിഭാഗങ്ങളിലേക്കും ശ്രദ്ധ വയ്ക്കും.

സിട്രൺ C5 എയർക്രോസ് എസ്‌യുവി 2020 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും

C5 എയർക്രോസ് EMP2 പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങുന്നത്. ഡിസൈൻ ശൈലിയിലും വാഹനത്തിന് ഒരു വ്യത്യസ്ഥ ഭാവമാണ്. ജീപ്പ് കോമ്പസിനേക്കാൾ നീളമുള്ളതാണ് വാഹനം, പക്ഷേ മഹീന്ദ്ര XUV500 -നെ പോലെ വലുതായിരിക്കില്ല.

Most Read: ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

സിട്രൺ C5 എയർക്രോസ് എസ്‌യുവി 2020 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും

ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ വില ഒരു പ്രധാന ഘടകമായതിനാൽ‌, ഇന്ത്യൻ വിപണിക്ക് അനുയോജ്യവുമാക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിൽ നിന്ന കുറച്ച് സവിശേഷതകൾ‌ എടുത്തു മാറ്റുമെന്ന് നമുക്ക് തീർച്ചയായും പ്രതീക്ഷിക്കാം. അന്താരാഷ്ട്ര തലത്തിൽ, സിട്രൺ C5 എയർക്രോസിന് സവിശേഷതകളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്.

Most Read: 2020 പജേറോ സ്പോർട് ഫെയ്‌സ്‌ലിഫ്റ്റ്‌ പുറത്തിറക്കി മിത്സുബിഷി

സിട്രൺ C5 എയർക്രോസ് എസ്‌യുവി 2020 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും

പനോരമിക് സൺറൂഫ്, പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകൾ, വയർലെസ് ഫോൺ ചാർജിംഗ്, 8.0 ഇഞ്ച് ടച്ച്‌പാനൽ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, എമർജൻസി അസിസ്റ്റൻസ്, ഒരു ഹൈഡ്രോളിക് സസ്‌പെൻഷൻ സംവിധാനം എന്നിവ വാഹനത്തിന് ലഭിക്കും.

Most Read: പുതുതലമുറ D-മാക്സ് പിക്ക്-അപ്പ് ട്രക്കിനെ തായ് മോട്ടോർ എക്സ്പോയിൽ പുറത്തിറക്കി ഇസൂസു

സിട്രൺ C5 എയർക്രോസ് എസ്‌യുവി 2020 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും

ഹൈഡ്രോളിക് സസ്പെൻഷൻ പോലുള്ള സവിശേഷതകൾ ഇന്ത്യൻ പതിപ്പിൽ ഉണ്ടാവില്ല. ഇന്ത്യൻ വിപണിയിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ കാറിന് ലഭിക്കും. 16 ലക്ഷം രൂപയാവും വാഹനത്തിന്റെ പ്രാരംഭ വില.

More from DriveSpark

Article Published On: Thursday, December 12, 2019, 18:01 [IST]
English summary
Ciytreon C5 AirCross SUV India launch confirmed. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X