മൂന്നുലക്ഷം രൂപ വിലക്കിഴിവില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍

വലിയ പ്രതീക്ഷകളോടെയാണ് ടിഗ്വാന്‍ എസ്‌യുവിയെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. പുതിയ മോഡലായതുകൊണ്ട് തുടക്കത്തില്‍ ഫോക്‌സ്‌വാഗണ്‍ എസ്‌യുവി ശ്രദ്ധയാകര്‍ഷിച്ചു. പക്ഷെ രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം ടിഗ്വാനെ നിസംഗതയോടെ നോക്കി നില്‍ക്കുകയാണ് ജര്‍മ്മന്‍ കമ്പനി. വില്‍പ്പനയില്ല. ജനുവരിയില്‍ ആകെ മൂന്നു ടിഗ്വാന്‍ യൂണിറ്റുകളെ മാത്രമെ ഫോക്‌സ്‌വാഗണ്‍ വിറ്റുള്ളൂ. ഫെബ്രുവരിയില്‍ 63 യൂണിറ്റുകളുമായി വില്‍പ്പന മെച്ചപ്പെടുത്തിയെങ്കിലും സ്ഥിതിഗതികള്‍ ആശങ്കയില്‍തന്നെ.

മൂന്നുലക്ഷം രൂപ വിലക്കിഴിവില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍

കടന്നുവന്ന ആദ്യ ആറു മാസങ്ങളില്‍ ഏകദേശം 800 യൂണികളുടെ ശരാശരി വില്‍പ്പന എസ്‌യുവി കുറിച്ചിരുന്നു. ഇപ്പോള്‍ കെട്ടിക്കിടക്കുന്ന ടിഗ്വാന്‍ സ്റ്റോക്ക് വിറ്റുതീര്‍ക്കാന്‍ ഓഫര്‍ ആനുകൂല്യങ്ങള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പുകള്‍. ദില്ലിയില്‍ പലയിടത്തും ടിഗ്വാന് മൂന്നുലക്ഷം രൂപ വരെ വിലക്കിഴിവ് ഡീലര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

മൂന്നുലക്ഷം രൂപ വിലക്കിഴിവില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍

ശ്രേണിയില്‍ കൂടുതല്‍ എതിരാളികള്‍ അവതരിച്ചതാണ് ഫോക്‌സ്‌വാഗണിന് തിരിച്ചടിയാകുന്നത്. കൊഡിയാക്കിനെ സ്‌കോഡ കൊണ്ടവന്നു. ആള്‍ട്യൂറാസ് G4 -മായി മഹീന്ദ്ര നിലയുറപ്പിച്ചു. 2019 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്‌റ്റെത്തി. ഇതിനെല്ലാം മുമ്പ് ജീപ്പ് കോമ്പസിന്റെ അവതരണവും ടിഗ്വാന്റെ ഡിമാന്‍ഡ് ഇടിച്ചു. സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ ടിഗ്വാനോളം ശേഷി വില കുറഞ്ഞ ബേബി ജീപ്പിനുണ്ട്.

Most Read: ഫെബ്രുവരിയില്‍ ഒരൊറ്റ കാര്‍ പോലും പുറത്തിറക്കാതെ ഫിയറ്റ്

മൂന്നുലക്ഷം രൂപ വിലക്കിഴിവില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍

വിപണിയില്‍ ഹ്യുണ്ടായി ട്യൂസോണും ടിഗ്വാന് ഒത്ത എതിരാളിയാണ്; മോഡലിന് വിലയും കുറവാണ്. 28.05 ലക്ഷം രൂപയ്ക്കാണ് പ്രാരംഭ ടിഗ്വാന് കംഫോര്‍ട്ട്‌ലൈനിനെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ കൊണ്ടുവരുന്നത്. ഏറ്റവും ഉയര്‍ന്ന ടിഗ്വാന്‍ ഹൈലൈന്‍ മോഡലിന് വില 31.44 ലക്ഷം രൂപ. അതായത് ടൊയോട്ട ഫോര്‍ച്യൂണറിനെക്കാളും ഫോര്‍ഡ് എന്‍ഡവറിനെക്കാളും വില ഫോക്‌സ്‌വഗാണ്‍ എസ്‌യുവി കുറിക്കുന്നു.

മൂന്നുലക്ഷം രൂപ വിലക്കിഴിവില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍

എന്തായാലും മൂന്നു ലക്ഷം രൂപ ഡിസ്‌കൗണ്ടിന്റെ പശ്ചാത്തലത്തില്‍ ടിഗ്വാന്‍ കംഫോര്‍ട്ട്‌ലൈന്‍ മോഡലിന് വില 25.03 ലക്ഷം രൂപയായി കുറയും. ഹൈലൈന്‍ മോഡല്‍ വില്‍പ്പനയ്ക്ക് ലഭ്യമാവുക 28.44 ലക്ഷം രൂപയ്ക്കും. പുതുതലമുറ MQB അടിത്തറയാണ് അഞ്ചു സീറ്റര്‍ ടിഗ്വാന് ആധാരം. ഇന്ത്യയില്‍ ഡീസല്‍ പരിവേഷം മാത്രമെ എസ്‌യുവിക്കുള്ളൂ.

മൂന്നുലക്ഷം രൂപ വിലക്കിഴിവില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍

പ്രീമിയം മോഡലായതുകൊണ്ട് മേല്‍ത്തരം സൗകര്യങ്ങളും സംവിധാനങ്ങളും എസ്‌യുയില്‍ കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. സെല്‍ഫ് സീലിങ് ടയറുകള്‍, പാനരോമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകള്‍ ഹൈലൈന്‍ മോഡലിന്റെ മാറ്റുകൂട്ടും. 4,486 mm നീളവും 1,839 mm വീതിയും 1,643 mm ഉയരവും എസ്‌യുവിക്കുണ്ട്. വീല്‍ബേസ് 2,681 mm.

Most Read: അമേസിന് താഴെ ഇനിയൊരു കാറിനെ ഹോണ്ട പുറത്തിറക്കില്ല, കാരണമിതാണ്

മൂന്നുലക്ഷം രൂപ വിലക്കിഴിവില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍

ടിഗ്വാനിലെ 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 148 bhp കരുത്തും 340 Nm torque ഉം പരമാവധി കുറിക്കാനാവും. ഏഴു സ്പീഡാണ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. നാലു ചക്രങ്ങളിലേക്കും എഞ്ചിന്‍ കരുത്തെത്തും. നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ എസ്‌യുവിക്ക് 9.3 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 200 കിലോമീറ്ററാണ് ടിഗ്വാന്റെ പരമാവധി വേഗം. മൈലേജ് 17.06 കിലോമീറ്റര്‍.

മൂന്നുലക്ഷം രൂപ വിലക്കിഴിവില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍

എസ്‌യുവിയുടെ പ്രൗഢമായ മുഖരൂപമാണ് ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കുക. സങ്കീര്‍ണമല്ല രൂപകല്‍പ്പന. 17 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകള്‍ എസ്‌യുവിയുടെ വലുപ്പം എടുത്തുകാട്ടും. ആറ് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, പിന്‍ ക്യാമറ എന്നിങ്ങനെ നീളും എസ് യുവിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍. സില്‍വര്‍, ബ്ലൂ, ഗ്രെയ്, ബ്ലാക്ക് നിറപ്പതിപ്പുകള്‍ എസ്‌യുവിയിലുണ്ട്.

Source: GaadiWaadi

More from DriveSpark

Article Published On: Thursday, March 14, 2019, 14:51 [IST]
English summary
Volkswagen Tiguan Gets Massive Discount. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X