ഫെബ്രുവരിയില്‍ ഒരൊറ്റ കാര്‍ പോലും പുറത്തിറക്കാതെ ഫിയറ്റ്

ഇന്ത്യയില്‍ നിന്നും മടങ്ങാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഇനി കാറുകള്‍ പുറത്തിറക്കേണ്ടെന്ന മട്ടിലാണ് ഫിയറ്റ്. ഫെബ്രുവരിയില്‍ ഒരൊറ്റ ഫിയറ്റ് കാര്‍ പോലും വിപണിയില്‍ എത്തിയില്ല. നിലവില്‍ മഹാരാഷ്ട്രയിലെ രഞ്ജന്‍ഗോണ്‍ ശാലയില്‍ ജീപ്പ് കോമ്പസ് യൂണിറ്റുകളെ മാത്രമെ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് ഇന്ത്യാ (ഫിയറ്റിന്റെയും ജീപ്പിന്റെ മാതൃ കമ്പനി) നിര്‍മ്മിക്കുന്നുള്ളൂ.

പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും ഫലം ലഭിക്കുന്നില്ല. വില്‍പ്പനയില്‍ അതിദാരുണമായി തുടരുന്ന ഫിയറ്റിന് ഇന്ത്യന്‍ മണ്ണില്‍ ഇനി വലിയ ഭാവിയില്ലെന്നാണ് എഫ്‌സിഎയുടെ കണക്കുകൂട്ടല്‍. ഫിയറ്റിന്റെ മോഡലുകള്‍ ഒന്നടങ്കം പരാജയപ്പെട്ട സാഹചര്യത്തില്‍ പിന്‍മാറ്റം അനിവാര്യം.

ഫെബ്രുവരിയില്‍ ഒരൊറ്റ കാര്‍ പോലും പുറത്തിറക്കാതെ ഫിയറ്റ്

കഴിഞ്ഞവര്‍ഷം ആകെ 101 കാര്‍ യൂണിറ്റുകള്‍ (2017 ഡിസംബര്‍ മുതല്‍ 2018 നവംബര്‍ വരെ) മാത്രമാണ് കമ്പനി വിറ്റത്. ഫിയറ്റ് വിടവാങ്ങുന്നതോടെ അമേരിക്കന്‍ ബ്രാന്‍ഡായ ജീപ്പില്‍ എഫ്‌സിഎ ഇന്ത്യയ്ക്ക് പൂര്‍ണ്ണമായി ശ്രദ്ധ നല്‍കാം. നിലവില്‍ റാംഗ്ലര്‍, ഗ്രാന്‍ഡ് ചെറോക്കീ, ഗ്രാന്‍ഡ് ചെറോക്കീ SRT, കോമ്പസ് എസ്‌യുവികളുണ്ട് ജീപ്പിന്റെ ഇന്ത്യന്‍ നിരയില്‍.

ഫെബ്രുവരിയില്‍ ഒരൊറ്റ കാര്‍ പോലും പുറത്തിറക്കാതെ ഫിയറ്റ്

ഇതില്‍ കോമ്പസ് ഒഴികെ മറ്റു മോഡലുകളെയെല്ലാം കമ്പനി ഇങ്ങോട്ടു ഇറക്കുമതി ചെയ്യുന്നു. അതേസമയം കമ്പനി തദ്ദേശീയമായി നിര്‍മ്മിക്കുന്ന കോമ്പസ് എസ്‌യുവിയാണ് നിരയിലെ സൂപ്പര്‍ താരം.

Most Read: പുത്തന്‍ പകിട്ടില്‍ 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് — വീഡിയോ

ഫിയറ്റിന്റെ പിന്‍മാറ്റം വ്യക്തമായ നിലയ്ക്ക് എത്രയുംവേഗം നിലവിലെ സ്റ്റോക്ക് വിറ്റുതീര്‍ക്കാനുള്ള തിരക്കിലേക്ക് ഡീലര്‍ഷിപ്പുകള്‍ മുഴുകിക്കഴിഞ്ഞു.

ഫെബ്രുവരിയില്‍ ഒരൊറ്റ കാര്‍ പോലും പുറത്തിറക്കാതെ ഫിയറ്റ്

വന്‍ വിലക്കിഴിവിലാണ് ലീനിയ, ഗ്രാന്‍ഡ് പുന്തോ, അവഞ്ചൂറ, അബാര്‍ത്ത് പുന്തോ മോഡലുകളെ ഡീലര്‍ഷിപ്പുകള്‍ ഇപ്പോള്‍ വില്‍ക്കുന്നത്. ഇക്കാരണത്താല്‍ ഡിസംബര്‍ മുതല്‍ ഇങ്ങോട്ടുള്ള കണക്കുകള്‍ നോക്കിയാല്‍ 38 ശതമാനം അധിക വില്‍പ്പന ഡീലര്‍ഷിപ്പുകള്‍ കുറിക്കുന്നുണ്ട്. എന്തായാലും പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങളും ഭാരത് സ്റ്റേജ് VI മാനദണ്ഡങ്ങളും ഇന്ത്യയില്‍ പിടിമുറുക്കുന്നതോടെ മുഴുവന്‍ കാറുകളെയും കമ്പനിക്ക് പരിഷ്‌കരിക്കേണ്ടതായി വരും.

ഫെബ്രുവരിയില്‍ ഒരൊറ്റ കാര്‍ പോലും പുറത്തിറക്കാതെ ഫിയറ്റ്

വില്‍പ്പനയൊട്ടുമില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നതാണ് ഭേദമെന്ന് ഫിയറ്റ് തിരിച്ചറിയുന്നു. വിപണിയില്‍ മത്സരത്തിനൊത്ത് കാറുകള്‍ പുതുക്കാന്‍ മറന്നുപോയതാണ് ഇന്ത്യയില്‍ ഫിയറ്റ് പരാജയം രുചിക്കാനുള്ള പ്രധാന കാരണം. ലീനിയയും പുന്തോയും വിപണിയില്‍ കാലങ്ങളായി തുടരുന്നു. മോഡലുകള്‍ക്ക് ലഭിച്ച അപ്ഡേറ്റുകളാകട്ടെ വളരെ ചുരുക്കവും. പഴയ പുന്തോ അടിത്തറയില്‍ നിന്നും മാറി ചിന്തിക്കാന്‍ ഫിയറ്റ് താത്പര്യം കാണിച്ചതുമില്ല. ഇനിയെന്തായാലും ഒരു തിരിച്ചുവരവിന് സാധ്യത വിരളമാണ്.

Most Read: അമേസിന് താഴെ ഇനിയൊരു കാറിനെ ഹോണ്ട പുറത്തിറക്കില്ല, കാരണമിതാണ്

ഫെബ്രുവരിയില്‍ ഒരൊറ്റ കാര്‍ പോലും പുറത്തിറക്കാതെ ഫിയറ്റ്

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഫിയറ്റിന്റെ വിഖ്യാത 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനെ നിര്‍മ്മാതാക്കള്‍ ഓരോരുത്തരായി ഉപേക്ഷിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. 1.3 ലിറ്റര്‍ ഫിയറ്റ് ഡീസല്‍ എഞ്ചിന്റെ ഏറ്റവും വലിയ ഗുണഭോക്താവായ മാരുതി സുസുക്കി വരെ പുതിയ 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റിനെ പകരം ആവിഷ്‌കരിച്ചു കഴിഞ്ഞു.

Source: Money Control

Most Read Articles

Malayalam
കൂടുതല്‍... #ഫിയറ്റ് #fiat
English summary
No Fiat Cars Came On February 2019. Read in Malayalam.
Story first published: Thursday, March 14, 2019, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X