ഥാറും ആറ്റം ക്വാഡ്രിസൈക്കിളും വിപണിയിലേക്ക്, അവസാനഘട്ട പരീക്ഷണയോട്ടവുമായി മഹീന്ദ്ര
ഇന്ത്യൻ വാഹനപ്രേമികൾ മൂന്ന് വർഷമായി പുത്തൻ മഹീന്ദ്ര ഥാറിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇക്കാലയളവിൽ എസ്‌യുവിയുടെ നിരവധി പരീക്ഷണ ചിത്രങ്ങളും ഇന്റർനെറ്റിലൂടെ പ്രചരിക്കുകയും ചെയ്‌തു.

ഹാർഡ്‌ടോപ്പ്, സോഫ്റ്റ് ടോപ്പ് പതിപ്പിൽ എത്തുന്ന പുതുതലമുറ ഥാറിന്റെ ഉത്പാദനം കഴിഞ്ഞ മോഡലിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വാഹന വ്യവസായത്തിന്റെ സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ വാഹനവും 2020 മഹീന്ദ്ര ഥാർ തന്നെയാണ്.

ഇപ്പോൾ സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ചതോടെ പരീക്ഷണയോട്ടവും കമ്പനികൾ പുനരാരംഭിച്ചിട്ടുണ്ട്. മഹീന്ദ്ര ഥാറിന്റെയും ആറ്റം ക്വാഡ്രിസൈക്കിളിന്റെയും അവസാന ഘട്ട പരീക്ഷണയോട്ടത്തിലാണ് ഇപ്പോൾ.
MOST READ: എംജി ഹെക്ടറും അതിന്റെ റീ ബാഡ്ജ് എസ്‌യുവി മോഡലുകളും

കഴിഞ്ഞ ദിവസം രണ്ട് മോഡലുകളും നിരത്തിൽ പരീക്ഷിക്കുന്നതിന്റെ ചിത്രങ്ങൾ റഷ്‌ലൈൻ പുറത്തുവിട്ടിട്ടുണ്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഈ വർഷം അവസാനത്തോടെ രണ്ടാംതലമുറ മഹീന്ദ്ര ഥാർ പൂർണമായും പുറത്തിറക്കും.

മറുവശത്ത് ഇന്ത്യൻ വാഹന ബ്രാൻഡ് മലിനീകരണമില്ലാത്ത ക്വാഡ്രിസൈക്കിൾ ഓഫറും വിൽപ്പനയ്ക്ക് എത്തിക്കും. ഇത് 2020 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി പ്രദർശിപ്പിച്ചിരുന്നു.
MOST READ: 20,000 യൂണിറ്റ് ഉത്പാദനം പിന്നിട്ട് ബെന്റ്‌ലി ബെന്റേഗ

ഥാർ എസ്‌യുവിക്കായി ഇന്ത്യൻ വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്നതിന് ഒന്നിലധികം കാരണങ്ങളാണുള്ളത്. സ്റ്റൈലിംഗ്, ഉപകരണങ്ങൾ, ആക്സിലറേഷൻ എന്നിവയുടെ കാര്യത്തിൽ ബിഎസ്-IV പതിപ്പിനെ അപേക്ഷിച്ച് വളരെയധികം മികച്ചതായിരിക്കും.

മഹീന്ദ്ര സ്കോർപിയോയുമായി മിക്ക ഘടകങ്ങളും പങ്കിടുന്ന പഴയ മോഡലിൽ നിന്ന് വ്യത്യസ്തമായി ഒരു പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാകും 2020 ഥാർ. ബ്രാൻഡിന്റെ ഓഫ്‌റോഡ് ഡിവിഷനായ മഹീന്ദ്ര അഡ്വഞ്ചറിൽ നിന്ന് പ്രധാന ഘടകങ്ങളെല്ലാം പുതുതലമുറ ഥാർ ഉൾക്കൊണ്ടിട്ടുണ്ട്.
MOST READ: സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനോടു കൂടി ഓഫ്-റോഡ് എസ്‌യുവി വിപണിയിൽ ഇടംപിടിക്കുന്നതും സ്വാഗതാർഹമാണ്. അതോടൊപ്പം ഒരു ഓട്ടോമാറ്റിക് ഗിയർബോക്സും ഓഫറിനെ കൂടുതൽ ആകർഷകമാക്കും.

ആറ്റം ക്വാഡ്രിസൈക്കിളിലേക്ക് നോക്കിയാൽ മഹീന്ദ്രയുടെ ഈ കുഞ്ഞൻ മോഡൽ 20 bhp കരുത്തിൽ പരമാവധി 70 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്തമാണ്. നിലവിൽ പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബജാജ് ക്യൂട്ടിന് പകരമായി ഇലക്ട്രിക് നിരയിൽ ആറ്റം കരുത്തുകാട്ടും.


Click it and Unblock the Notifications








