എം‌ജി ഹെക്ടറും അതിന്റെ റീ ബാഡ്ജ് എസ്‌യുവി മോഡലുകളും

വാഹന വ്യവസായ രംഗത്ത് പതിറ്റാണ്ടുകളായി തുടരുന്ന ഒരു പ്രക്രിയയാണ് റീ ബാഡ്‌ജിംഗ്. നിലവിലുള്ളതും പേറ്റന്റുള്ളതുമായ ദാതാക്കളിൽ നിന്ന് കുറഞ്ഞ വ്യത്യാസങ്ങളോടെ ഒരു ഉൽപ്പന്നത്തെ പുതിയതായി വിപണനം ചെയ്യുന്ന പ്രവർത്തനമാണ് ഇത്.

എം‌ജി ഹെക്ടറും അതിന്റെ റീ ബാഡ്ജ് എസ്‌യുവി മോഡലുകളും

എന്നാൽ കാര്യമായ മാറ്റങ്ങളൊന്നും ഈ റീ ബാഡ്‌ജിംഗ് പ്രവർത്തനത്തിൽ ഉൾപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. ഇതൊരു ചെലവ് ലാഭിക്കൽ പ്രക്രിയ കൂടിയാണെന്നും പറയാം.വിവിധ വിപണികളിൽ‌ വ്യത്യസ്ത വിലയ്ക്ക് വിൽ‌ക്കാനും അതുവഴി മികച്ച ലാഭം കൊയ്യലുമാണ്ശരിക്കും ഈ പ്രക്രിയയുടെ പ്രധാന ഉദ്ദേശം.

എം‌ജി ഹെക്ടറും അതിന്റെ റീ ബാഡ്ജ് എസ്‌യുവി മോഡലുകളും

ഇവിടെ മാറ്റങ്ങൾ സംഭവിക്കുന്നത് സ്റ്റൈലിംഗ്, ബാഡ്‌ജിംഗ്, ചെറിയ കോസ്മെറ്റിക് ട്വീക്കുകൾ, വിപണി നിർദ്ദിഷ്ട സവിശേഷതകൾ എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

MOST READ: വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി ടാറ്റയുടെ മൈക്രോ എസ്‌യുവി

എം‌ജി ഹെക്ടറും അതിന്റെ റീ ബാഡ്ജ് എസ്‌യുവി മോഡലുകളും

നമ്മുടെ വിപണിയിൽ ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ടൊയോട്ടയുടെ ഗ്ലാൻസയും വിപണിയിൽ ഇടംപിടിക്കാനിരിക്കുന്ന അർബൻ ക്രൂയിസറും. ഇവ യഥാക്രമം മാരുതി സുസുക്കിയുടെ ബലേനോ, വിറ്റാര ബ്രെസ തുടങ്ങിയ മോഡലുകളുടെ റീ ബാഡ്ജ് പതിപ്പാണ്.

എം‌ജി ഹെക്ടറും അതിന്റെ റീ ബാഡ്ജ് എസ്‌യുവി മോഡലുകളും

കൂടാതെ റെനോ ഡസ്റ്റർ, നിസാൻ ടെറാനോ, സ്കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ മുതലായവയും ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്. മറുവശത്ത് ആഗോള ബാഡ്ജ് എഞ്ചിനീയറിംഗിന്റെ പ്രധാന ഉദാഹരണമാണ് എംജി ഹെക്ടർ.

MOST READ: വാഗൺആർ ഇലക്‌ട്രിക്; ആദ്യം ടാക്‌സി വിഭാഗത്തിന് മാത്രമായി വിൽപ്പനക്ക് എത്തിയേക്കും

എം‌ജി ഹെക്ടറും അതിന്റെ റീ ബാഡ്ജ് എസ്‌യുവി മോഡലുകളും

ഹെക്ടർ അടിസ്ഥാനപരമായി പുനർ‌നിർമിച്ച ബയോജുൻ 530 എസ്‌യുവിയാണ്. ഇത് ചൈനീസ് വിപണിയിൽ ഏറെ പ്രചാരം നേടിയ മോഡലുകൂടിയാണ്. 1.5 ലിറ്റർ ടർബോ പെട്രോൾ, മൈൽഡ് ഹൈബ്രിഡ് പതിപ്പ്, 2.0 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനോടു കൂടിയാണ് ഹെക്‌ടറിനെ ഇന്ത്യയിൽ എംജി അവതരിപ്പിച്ചിരിക്കുന്നത്.

എം‌ജി ഹെക്ടറും അതിന്റെ റീ ബാഡ്ജ് എസ്‌യുവി മോഡലുകളും

അതേസമയം 530 എസ്‌യുവിയിൽ 1.5 ലിറ്റർ NA യൂണിറ്റാണ് ബയോജുൻ പരിചയപ്പെടുത്തുന്നത്. ഇന്തോനേഷ്യൻ വിപണിയിൽ എം‌ജി ഹെക്ടറിനെ വുലിംഗ് അൽമാസ് എന്ന ബാഡ്ജിലാണ് വിപണനം ചെയ്യുന്നത്. ഇതിനും 1.5 ലിറ്റർ യൂണിറ്റ് തന്നെയാണ് ഇടംപിടിക്കുന്നതെങ്കിലും വ്യത്യസ്‌ത ട്യൂണിംഗാണ് കമ്പനി നൽകിയിരിക്കുന്നത്.

MOST READ: യുഎസിൽ അരങ്ങേറ്റം കുറിച്ച് പുതിയ മെർസിഡീസ് ബെൻസ് CLS

എം‌ജി ഹെക്ടറും അതിന്റെ റീ ബാഡ്ജ് എസ്‌യുവി മോഡലുകളും

ഇവിടെ തീർന്നില്ല ഇന്ത്യയിൽ നിന്നും പിൻമാറിയ ഷെവർലെയുടെ പുതിയ എസ്‌യുവിയായ ക്യാപ്റ്റിവയും ബയോജുൻ 530-യുടെ പുനർനിർമിച്ച പതിപ്പാണ്. ഈ ബ്രാൻഡുകളെല്ലാം ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള SAIC മോട്ടോർസിന്റെയും അമേരിക്കൻ ബ്രാൻഡായ ജനറൽ മോട്ടോർസിന്റെയും കീഴിലുള്ളതാണ്.

എം‌ജി ഹെക്ടറും അതിന്റെ റീ ബാഡ്ജ് എസ്‌യുവി മോഡലുകളും

ഒരു ശരാശരി ഉപഭോക്താവിനെ വഴിതെറ്റിക്കാനുള്ള മനപൂർവമായ ശ്രമമായാണ് റീ ബാഡ്ജ് എഞ്ചിനീയറിംഗിനെ വാഹന വിദഗ്ധർ പരിഹസിക്കുന്നത്.

Most Read Articles

Malayalam
English summary
MG Hector And Its Other Rebadged SUV Models. Read in Malayalam
Story first published: Monday, June 8, 2020, 15:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X