വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി ടാറ്റയുടെ മൈക്രോ എസ്‌യുവി

ഈ വർഷം ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോർസ് ഒരു മൈക്രോ എസ്‌യുവി ആശയം പ്രദർശിപ്പിച്ചു. ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ കുഞ്ഞൻ എസ്‌യുവി വിപണിയിൽ ചുവടുവെക്കും.

വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി ടാറ്റയുടെ മൈക്രോ എസ്‌യുവി

എക്‌സ്‌പോയിൽ അവതരിപ്പിച്ച കൺസെപ്റ്റ് മോഡൽ പ്രൊഡക്ഷൻ കാറിനോട് 90 ശതമാനം സാദൃശ്യമുള്ളതാണെന്നും ടാറ്റ അവകാശപ്പെടുന്നു. പുതിയ പരീക്ഷണ ചിത്രങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്.

വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി ടാറ്റയുടെ മൈക്രോ എസ്‌യുവി

എങ്കിലും അല്പം വ്യത്യസ്തമായ ട്രൈ-ആരോ എൽഇഡി പാറ്റേൺ ഉപയോഗിച്ച് കൺസെപ്റ്റ് കാറിൽ കണ്ട അതേ ചെറിയ ടെയിൽ ലാമ്പുകൾ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നുവെന്ന് പുതിയ പരീക്ഷണ ചിത്രങ്ങളിൽ നിന്ന് മനസിലാക്കാം.

MOST READ: പ്രതിസന്ധിക്കിടയിലും ശമ്പള വര്‍ധന പ്രഖ്യാപിച്ച് റെനോ

വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി ടാറ്റയുടെ മൈക്രോ എസ്‌യുവി

ടാറ്റയുടെ ഇംപാക്‌ട് 2.0 ഡിസൈൻ ഭാഷയെ അടിസ്ഥാനമാക്കിയായിരിക്കും മിനി എസ്‌യുവി ഒരുങ്ങുക. അത് ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം പോലുള്ള ചില സ്റ്റൈലിഷ് സവിശേഷതകൾ നൽകും.

വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി ടാറ്റയുടെ മൈക്രോ എസ്‌യുവി

കൂടാതെ ടാറ്റ HBX എന്ന് പേരിട്ടിരിക്കുന്ന മോഡലിന് രണ്ട് അറ്റത്തും ഫോക്സ് സ്കിഡ് പ്ലേറ്റുകൾ കൊണ്ട് വരാം. ഇത് അതിന്റെ ആകർഷണം വർധിപ്പിക്കാൻ കമ്പനിയെ സഹായിക്കും.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20-യെ പിന്തള്ളി ആള്‍ട്രോസ്

വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി ടാറ്റയുടെ മൈക്രോ എസ്‌യുവി

ക്യാബിനുള്ളിൽ ഏഴ് ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രൂയിസ് കൺട്രോൾ, ഹർമാനിൽ നിന്ന് ലഭ്യമാകുന്ന പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവ HBX മിനി എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. സ്റ്റിയറിംഗ് വീൽ രൂപകൽപ്പന ആൾ‌ട്രോസ് ഉൾപ്പെടെയുള്ള പുതിയ ടാറ്റ കാറുകൾക്കും ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിനും സമാനമായിരിക്കും.

വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി ടാറ്റയുടെ മൈക്രോ എസ്‌യുവി

ടാറ്റയുടെ ബിഎസ്-VI കംപ്ലയിന്റ് 1.2 ലിറ്റർ ത്രീ സിലിണ്ടർ റിവോട്രോൺ പെട്രോൾ മോട്ടോർ ആയിരിക്കും പുത്തൻ മോഡലിൽ ഉൾപ്പെടുത്തിയേക്കാവുന്ന എഞ്ചിൻ ഓപ്ഷൻ. ഇത് പരമാവധി 86 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

MOST READ: വാഗൺആർ ഇലക്‌ട്രിക്; ആദ്യം ടാക്‌സി വിഭാഗത്തിന് മാത്രമായി വിൽപ്പനക്ക് എത്തിയേക്കും

വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി ടാറ്റയുടെ മൈക്രോ എസ്‌യുവി

ടിയാഗൊ, ടിഗോർ, ആൾട്രോസ് എന്നീ ടാറ്റ കാറുകളിൽ ഇടംപിടിച്ചിരിക്കുന്ന അതേ എഞ്ചിനാണ് ഇത്. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണലായി ഓട്ടോമാറ്റിക് ഗിയർബോക്സും മിനി എസ്‌യുവി വാഗ്ദാനം ചെയ്യും.

വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി ടാറ്റയുടെ മൈക്രോ എസ്‌യുവി

വിപണിയിൽ എത്തുമ്പോൾ ടാറ്റ HBX-ന്റെ നിർമാണ പതിപ്പ് മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 എന്നിവയോട് മത്സരിക്കും. നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ പ്രാരംഭ എക്സ്ഷോറൂം വില. മൈക്രോ എസ്‌യുവി വരാനിരിക്കുന്ന ഹാച്ച്ബാക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും.

Source: Gaadiwaadi

More from DriveSpark

Article Published On: Monday, June 8, 2020, 11:15 [IST]
English summary
Production-Ready Tata HBX Micro SUV Spied. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X