കാത്തിരിപ്പിന് വിരാമം; 2020 മഹീന്ദ്ര ഥാര്‍ ഓഗസ്റ്റ് 15 വിപണിയില്‍ എത്തിയേക്കും
വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് 2020 മഹീന്ദ്ര ഥാര്‍. ഒരു വര്‍ഷത്തിലേറെയായി വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്.

നേരത്തെ തന്നെ വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിലെ സാഹചര്യവും വിപണിയിലേക്കുള്ള അരങ്ങേറ്റം വൈകിപ്പിച്ചു. ടീം ബിഎച്ച്പിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2020 ഥാര്‍ ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന.

ഡിജിറ്റല്‍ വഴിയാകും വാഹനത്തിന്റെ അവതരണം. നിലവിലെ സാഹചര്യത്തില്‍ മിക്ക നിര്‍മ്മാതാക്കളും അവരുടെ പുതിയ മോഡലുകളുടെ അവതരണം ഡിജിറ്റല്‍ വഴിയാണ്.
MOST READ: ജൂലൈ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി ആൾട്ടോ

ഡീസല്‍, പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ എത്തും. 140 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ യൂണിറ്റും 180 bhp കരുത്ത സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ 'TGDi എംസ്റ്റാലിയന്‍' ടര്‍ബോ-പെട്രോള്‍ എഞ്ചിനും ഇതില്‍ ഉള്‍പ്പെടുന്നു.

ഇരുഎഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കും. അതോടൊപ്പം തന്നെ, ഇതിന് ഒരു ഓപ്ഷണല്‍ ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റും ലഭിക്കും.
MOST READ: സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ അരങ്ങേറ്റത്തിന് തീയതി വെളിപ്പെടുത്തി ട്രയംഫ്

ജീപ്പ് റാങ്ക്ലറുമായി സാമ്യം തോന്നിക്കുന്ന തലയെടുപ്പാണ് പുതുതലമുറ ഥാറിന്. സോഫ്റ്റ് ടോപ്പ് പതിപ്പില്‍ മാത്രം എത്തിയിരുന്ന വാഹനത്തിന്റെ, ഹാര്‍ഡ് ടോപ്പ് പതിപ്പും ഇത്തവണ എത്തുന്നുണ്ടെതാണ് മറ്റൊരു സവിശേഷത. ഹാര്‍ഡ് ടോപ്പ് കൂടി എത്തുന്നതോടെ വാഹനത്തിന് ആവശ്യക്കാര്‍ ഏറുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര.

പുതിയ ലാഡര്‍ ഫ്രെയിം ചാസിയിലായിരിക്കും വാഹനം നിര്‍മ്മിക്കുക. മികച്ച ഡ്രൈവിംഗ് ഡൈനാമിക്സും ഓഫ്-റോഡ് കഴിവും മെച്ചപ്പെടുത്തുന്നതിനാണ് ഈ പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
MOST READ: ഓഗസ്റ്റിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ ഹ്യുണ്ടായി

വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും 10 മുതല്‍ 14 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. നിരവധി മാറ്റങ്ങളോടെയാകും വാഹനം വിപണിയില്‍ എത്തുക.

പുതിയ ബമ്പറാണ് മുന്‍വശത്തെ പുതുമ. ഇതിന്റെ രണ്ട് വശങ്ങളിലായി പുതിയ ഫോഗ് ലാമ്പും സ്ഥാനം പിടിച്ചിട്ടുണ്ട്. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഏഴ് സ്ലാറ്റ് ഗ്രില്‍, ടേണ്‍ ഇന്റിക്കേറ്റര്‍ ഇവയിലെല്ലാം പുതുമ കൊണ്ടുവന്നിട്ടുണ്ട്.
MOST READ: അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

പിന്നിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ബമ്പര്‍ ഡിസൈന്‍ എന്നിവ പുതുക്കിയിട്ടുണ്ട്. ഹാര്‍ഡ് ടോപ്പായതിനാല്‍ തന്നെ ഗ്ലാസിട്ട ഹാച്ച്ഡോര്‍, ഡോറിന് മധ്യഭാഗ്യത്ത് സ്ഥാനം പിടിച്ച സ്റ്റെപ്പിന് ടയര്‍, ബമ്പറിലെ റിഫ്ലക്ഷന്‍ എന്നിവ പിന്നിലെ പുതുമകളാണ്.

പുത്തന്‍ ഡാഷ്‌ബോര്‍ഡ് ഡിസൈന്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, ഫോര്‍ വീല്‍ ഡ്രൈവ് ലിവര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ക്യാപ്റ്റന്‍ സീറ്റ് എന്നിവയാണ് അകത്തളത്തെ മനോഹരമാക്കും.


Click it and Unblock the Notifications