ജൂലൈ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി ആൾട്ടോ

2020 ജൂലൈ മാസത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കട്ട കാറുകളുടെ പട്ടിക പുറത്തിറങ്ങി. ആദ്യ പത്തിൽ ഏഴ് സ്ഥാനങ്ങൾ മാരുതി സുസുക്കി സ്വന്തമാക്കിയതിനു പുറമെ കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറും മാരുതിയുടേതാണ്.

ജൂലൈ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി ആൾട്ടോ

2020 ജൂലൈ മാസം മാരുതി സുസുക്കി ആൾട്ടോയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ. കഴിഞ്ഞ മാസം 13,654 യൂണിറ്റ് വിൽപ്പനയാണ് എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിൽ എത്തുന്ന ആൾട്ടോ നേടിയെടുത്തത്.

ജൂലൈ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി ആൾട്ടോ

2019 ജൂലൈയെ അപേക്ഷിച്ച് കാറിന്റെ വിൽപ്പനയിൽ 18 ശതമാനം വളർച്ചയും ഉണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഹാച്ച്ബാക്ക് 11,600 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

MOST READ: കിയ സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ജൂലൈ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി ആൾട്ടോ

മാരുതി ആൾട്ടോയെ പിന്തുടർന്ന് വാഗൺആറാണ് ജൂലൈയിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച രണ്ടാമത്തെ മോഡൽ. 13,515 യൂണിറ്റ് വിൽപ്പനയാണ് ഈ ബോക്സി ഹാച്ചിന് ലഭിച്ചത്. എന്നിരുന്നാലും 2019 ജൂലൈയിലെ 5,062 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 10 ശതമാനം ഇടിവാണ് വാഗൺആറിന് സംഭവിച്ചിരിക്കുന്നത്.

ജൂലൈ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി ആൾട്ടോ

പട്ടികയിലെ മൂന്നാം സ്ഥാനത്ത് എത്തിയത് ബ്രാൻഡിന്റെ തന്നെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയാണ്. കഴിഞ്ഞ മാസം 11,575 യൂണിറ്റ് വിൽപ്പനയാണ് പ്രീമിയം നെക്സ ഡീലർഷിപ്പുകൾ വഴി മാത്രം വിൽക്കുന്ന സുസുക്കി ബലേനോ നേടിയെടുത്തത്. ഇത് 2019 ജൂലൈയിലെ 10,482 യൂണിറ്റ് വിൽപ്പനയേക്കാൾ 10 ശതമാനം കൂടുതലാണിത്.

MOST READ: പരിഷ്കരണത്തോടെ പുതിയ ഭാവത്തിൽ തിളങ്ങി മഹീന്ദ്ര സ്കോർപ്പിയോ

ജൂലൈ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി ആൾട്ടോ

ബലേനോയ്ക്ക് പിന്നിൽ നാലാം സ്ഥാനത്ത് ഹ്യുണ്ടായി ക്രെറ്റയാണ്. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണിത് എന്നതും ശ്രദ്ധേയമാണ്. 2020 ജൂലൈയിൽ 11,459 യൂണിറ്റ് വിൽപ്പനയാണ് ക്രെറ്റ രജിസ്റ്റർ ചെയ്തത്. ഇത് വാർഷിക വിൽപ്പനയിൽ 75 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 6,585 യൂണിറ്റായിരുന്നു ഹ്യുണ്ടായിക്ക് നേടാനായത്.

ജൂലൈ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി ആൾട്ടോ

പട്ടികയിലെ അഞ്ചാം സ്ഥാനത്ത് മാരുതിയുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റാണ്. 10,173 യൂണിറ്റ് വിൽപ്പനയാണ് മോഡലിന് കഴിഞ്ഞ മാസം ലഭിച്ചത്. കഴിഞ്ഞ വർഷം ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 20 ശതമാനം ഇടിവും സ്വിഫ്റ്റിന് ഉണ്ടായി.

MOST READ: ഓഗസ്റ്റിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ ഹ്യുണ്ടായി

ജൂലൈ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി ആൾട്ടോ

സ്വിഫ്റ്റിനെ പിന്തുടർന്ന് മാരുതിയുടെ തന്നെ ഡിസയർ, എർട്ടിഗ, ഇക്കോ കാറുകൾ യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിൽ എത്തി. 2020 ജൂലൈയിൽ മാരുതി ഡിസയർ 9,046 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തപ്പോൾ എർട്ടിഗയും ഇക്കോയും ഇതേ കാലയളവിൽ 8,504, 8,501 യൂണിറ്റ് വീതം വിൽപ്പന നടത്തി.

ജൂലൈ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി ആൾട്ടോ

2019 ജൂലൈയിൽ വിറ്റ 5,081 യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം 8,368 യൂണിറ്റുമായി ഹ്യുണ്ടായി ഗ്രാൻഡ് i10 ഒമ്പതാം സ്ഥാനത്തെത്തി. വാർഷിക വിൽപ്പനയിൽ 65 ശതമാനം വളർച്ച കൈവരിച്ചയാണ് കൊറിയൻ മോഡലിന് ഉണ്ടായിരിക്കുന്നത്. 8,270 യൂണിറ്റുകളുമായി കിയ സെൽറ്റോസ് അവസാന സ്ഥാനത്തെത്തി.

Most Read Articles

Malayalam
English summary
Best-Selling Cars In India For July 2020. Read in Malayalam
Story first published: Tuesday, August 4, 2020, 17:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X