നിരത്തുകളില്‍ സജീവമായി പുതുതലമുറ മഹീന്ദ്ര XUV500; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതുലമുറ മഹീന്ദ്ര XUV500 -യുടെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. ഈ വര്‍ഷം വാഹനം വിപണിയില്‍ എത്തില്ലെന്ന് ഇതിനോടകം തന്നെ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

നിരത്തുകളില്‍ സജീവമായി പുതുതലമുറ മഹീന്ദ്ര XUV500; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പലപ്പോഴായി പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. ഇപ്പോഴിതാ പുതിയ പരീക്ഷണ ചിത്രങ്ങളും പുറത്തുവന്നു. റഷ്‌ലൈന്‍ ആണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

നിരത്തുകളില്‍ സജീവമായി പുതുതലമുറ മഹീന്ദ്ര XUV500; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പൂര്‍ണമായും മുടിക്കെട്ടിയാണ് പരീക്ഷണയോട്ടം നടത്തുന്നതെങ്കിലും വാഹനത്തിന്റെ ഏതാനും ഫീച്ചറുകളും ഡീസൈന്‍ ഘടകങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. പ്രത്യേകിച്ചും മുന്നിലെ ഡിസൈനും അലോയി വീലുകളുടെയൊക്കെ ഡിസൈന്‍ മനസ്സിലാക്കാന്‍ സാധിക്കും.

MOST READ: റേഞ്ച് റോവറിന്റെ ഫിഫ്റ്റി എഡിഷനെ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍; വില 2.77 കോടി രൂപ

നിരത്തുകളില്‍ സജീവമായി പുതുതലമുറ മഹീന്ദ്ര XUV500; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതൊരു പ്രോട്ടോടൈപ്പ് വാഹനമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹെഡാലാമ്പുകള്‍, ഡിആര്‍എല്ലുകള്‍, ഗ്രില്‍, ബമ്പര്‍ എന്നിവയുടെ ആകൃതികളെയും വലുപ്പങ്ങളെയും കുറിച്ച് വ്യക്തമായ ഒരു ധാരണ പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്നു.

നിരത്തുകളില്‍ സജീവമായി പുതുതലമുറ മഹീന്ദ്ര XUV500; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വാഹനത്തിന് പുതിയ രൂപം നല്‍കുന്ന ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളുള്ള ഒരു പുതിയ ഹെഡ്‌ലാമ്പ് സജ്ജീകരണമാകും വാഹനത്തിന് ലഭിക്കുക. ഏഴ് സ്ലാറ്റ് ഗ്രില്‍ മുമ്പത്തേതിനേക്കാള്‍ വലുതും ശക്തവുമായിരിക്കുന്നു. അതേസമയം ബമ്പര്‍ ഡിസൈന്‍ കുറവാണ്.

MOST READ: ഓഫ്-റോഡ് കഴിവുകൾ വെളിപ്പെടുത്തി ടൊയോട്ട ഫോർച്യൂണർ ലെഞ്ചൻഡർ

നിരത്തുകളില്‍ സജീവമായി പുതുതലമുറ മഹീന്ദ്ര XUV500; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഫ്രണ്ട് എന്‍ഡ് ഡിസൈന്‍ സുന്ദരമാക്കാന്‍ മഹീന്ദ്ര ക്രോം, സില്‍വര്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. നേരത്തെ പുറത്തുവന്ന സ്‌പൈഷോട്ടുകളില്‍ നിന്ന്, പ്രൊഫൈലില്‍ പുതിയ ഷീറ്റ്‌മെറ്റല്‍ ഉപരിതലങ്ങള്‍ ഉണ്ടെന്ന് കണ്ടെത്താന്‍ സാധിക്കും. 2021 മഹീന്ദ്ര XUV500 അതിന്റെ മുന്‍ഗാമിയേക്കാള്‍ നീളമുള്ള വീല്‍ബേസ് ഉള്ളതായി തോന്നുന്നു.

നിരത്തുകളില്‍ സജീവമായി പുതുതലമുറ മഹീന്ദ്ര XUV500; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇത് ക്രോസ്ഓവറിനെ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ വിശാലമാക്കും. പിന്‍ഭാഗത്ത് പുതിയ ഡിസൈന്‍ അവതരിപ്പിച്ചേക്കും. അത് നിലവിലുള്ള മോഡലുമായി വളരെ കുറച്ച് സാമ്യമുള്ളതായിരിക്കും. പുതിയ ടെയില്‍ ലാമ്പ് രൂപകല്‍പ്പനയും പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത റിയര്‍ ബമ്പറുകളും അവതരിപ്പിക്കും.

MOST READ: പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

നിരത്തുകളില്‍ സജീവമായി പുതുതലമുറ മഹീന്ദ്ര XUV500; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ ബോണറ്റ് ഘടന, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഫ്‌ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, ഒരു ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയും ഉള്‍പ്പെടുത്തിയേക്കും. പൂര്‍ണമായും നവീകരിച്ചതാകും വാഹനത്തിന്റെ അകത്തളവും.

നിരത്തുകളില്‍ സജീവമായി പുതുതലമുറ മഹീന്ദ്ര XUV500; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ ഡാഷ്ബോര്‍ഡ് ലേഔട്ട്, നവീകരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏറ്റവും പുതിയ കണക്ട് ചെയ്ത സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഇടംപിടിച്ചേക്കും. നിലവിലെ മോഡലില്‍ വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് സണ്‍റൂഫിന് പകരമായി പനോരമിക് സണ്‍റൂഫ് പുതിയ പതിപ്പില്‍ ഇടംപിടിക്കും.

MOST READ: മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി വാഗൺആർ സിഎൻജി

നിരത്തുകളില്‍ സജീവമായി പുതുതലമുറ മഹീന്ദ്ര XUV500; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വാഹനത്തില്‍ ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഹീറ്റഡ് വിംഗ് മിററുകള്‍, ആറ് എയര്‍ബാഗുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയവയാകും മറ്റ് സവിശേഷതകള്‍. 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നത് തുടരും.

നിരത്തുകളില്‍ സജീവമായി പുതുതലമുറ മഹീന്ദ്ര XUV500; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ എഞ്ചിന്‍ 152 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്. എംജി ഹെക്ടര്‍ പ്ലസ്, വരാനിരിക്കുന്ന ടാറ്റ ഗ്രാവിറ്റാസ്, ഹ്യുണ്ടായി ഏഴ് സീറ്റര്‍ മോഡലുകളാകും വാഹനത്തിന്റെ മുഖ്യഎതിരാളികള്‍.

More from DriveSpark

Article Published On: Saturday, September 26, 2020, 9:39 [IST]
English summary
2021 Mahindra XUV500 New Spy Shots. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X