എസ്റ്റേറ്റ് സ്റ്റൈലിൽ ഒരുങ്ങി സ്കോഡ ഒക്‌ടാവിയ സ്കൗട്ട്
ആഗോളതലത്തിൽ തന്നെ ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നാണ് സ്കോഡ ഒക്‌ടാവിയ. വിവിധ ഫോർമാറ്റുകളിൽ വാഗ്‌ദാനം ചെയ്യുന്ന ബ്രാൻഡിന്റെ ഏറ്റവും വൈവിധ്യമാർന്ന കാറുകളിൽ ഒന്നുകൂടിയാണിത്.

കഴിഞ്ഞ വർഷം ഒരു തലമുറ മാറ്റവും സ്കോഡ ഒക്‌ടാവിയയ്ക്ക് നൽകിയതും ശ്രദ്ധേയമായി. തുടർന്ന് നാലാം തലമുറ ഒക്‌ടാവിയയുടെ പെർഫോമൻസ് പതിപ്പായ vRS മോഡലും ഈ വർഷം തുടക്കത്തോടെ വിപണിയിൽ ഇടംപിടിച്ചു.

ഇപ്പോൾ ജർമൻ ഉടമസ്ഥതയിലുള്ള ചെക്ക് കാർ നിർമാതാക്കൾ ഒക്‌ടാവിയയുടെ എസ്റ്റേറ്റ് പതിപ്പും അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ഒക്‌ടാവിയ സ്കൗട്ട് എന്നറിയപ്പെടുന്ന മോഡൽ അതിന്റെ മുൻഗാമികളെപ്പോലെ തന്നെ ഒക്‌ടാവിയ സെഡാനെക്കാൾ പ്രായോഗികമാണ്.
MOST READ: നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

മാത്രമല്ല ഒരു തികഞ്ഞ ഫാമിലി കാർ എന്ന ഖ്യാതിയും ഒക്‌ടാവിയ സ്കൗട്ട് മുന്നോട്ടുകൊണ്ടുപോകുന്നു. നാലാം തലമുറ ഒക്‌ടാവിയയുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്റ്റേറ്റ് പതിപ്പ് അടിസ്ഥാനപരമായി ബി-പില്ലർ വരെ സെഡാൻ മോഡലിന്റെ സമാന രൂപകൽപ്പനയാണ് സ്വീകരിച്ചിരിക്കുന്നത്.

ഒക്‌ടാവിയ സെഡാനിൽ കാണപ്പെടുന്ന ചരിഞ്ഞ മേൽക്കൂരയ്ക്കുപകരം സ്കൗട്ട് പിന്നിലെ യാത്രക്കാർക്ക് അധിക ഹെഡ് സ്പേസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ വാഹനത്തിന്റെ മേൽക്കൂര ടെയിൽ ഗേറ്റിലേക്ക് നീളുന്നു. റിയർ എൻഡ് ഡിസൈനും സ്റ്റാൻഡേർഡ് ഒക്‌ടാവിയയ്ക്ക് സമാനമാണ് എന്നതും സ്വാഗതാർഹമാണ്.
MOST READ: കൊവിഡ്; വാഹന രേഖകളുടെ സാധുത സെപ്റ്റംബർ വരെ നീട്ടി കേന്ദ്ര സർക്കാർ

സ്കൗട്ട് വേരിയന്റിൽ ഇടംപിടിച്ചിരിക്കുന്നത് കോണീയ എൽഇഡി ടെയിൽ ലാമ്പുകളാണ്. 4,703 മില്ലിമീറ്റർ നീളമാണ് വാഹനത്തിനുള്ളത്. ഇത് എക്കാലത്തെയും നീളമേറിയ സ്കൗട്ട് മോഡലാണെന്ന് സ്കോഡ അവകാശപ്പെടുന്നു. കൂടാതെ മറ്റൊരു മോഡലിനും ഒക്‌ടാവിയ സ്കൗട്ടിന്റെ 640 ലിറ്റർ ബൂട്ട് ഇടവുമായി പൊരുത്തപ്പെടാനും കഴിയില്ല.

കൂടാതെ ഒക്‌ടാവിയ സ്കൗട്ടിന്റെ ഉയരം 15 മില്ലീമീറ്ററായി ഉയർത്തിയിട്ടുമുണ്ട് സ്കോഡ. ഓഫ്-റോഡിംഗിനും അനുയോജ്യമാണ് ഒക്‌ടാവിയ എസ്റ്റേറ്റ് എന്നതും വിപണിയിൽ നേട്ടമാകും. ഫോർ-വീൽ ഡ്രൈവ് കോൺഫിഗറേഷൻ നിലനിർത്തി ആദ്യമായി ഫ്രണ്ട്-വീൽ-ഡ്രൈവ് കോൺഫിഗറേഷനുമായി സ്കോഡ വാഹനത്തെ അണിനിരത്തുന്നതും രസകരമായ കാര്യമായി മാറുന്നു.
MOST READ: അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

സ്കോഡ ഒക്‌ടാവിയ സ്കൗട്ടിലെ 2.0 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിൻ 115 bhp കരുത്ത് ഉത്പാദിപ്പിക്കും. അതേസമയം 1.5 ലിറ്റർ ടർബോ പെട്രോൾ ടിഎസ്‌ഐ യൂണിറ്റ് 150 bhp പവർ സൃഷ്‌ടിക്കാൻ ശേഷിയുള്ളതാണ്. ഈ രണ്ട് എഞ്ചിനുകൾക്കും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമേ തെരഞ്ഞെടുക്കാൻ സാധിക്കൂ.

മൈൽഡ്-ഹൈബ്രിഡ് 1.5 ലിറ്റർ ടിഎസ്‌ഐ ഇ-ടെക് എഞ്ചിനും എസ്റ്റേറ്റ് പതിപ്പിൽ ഓഫർ ചെയ്യുന്നുണ്ട്. ഇത് ഏഴ് സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക്കുമായി ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ ഫോർ വീൽ ഡ്രൈവ് ഓപ്ഷൻ സജ്ജീകരണവും ലഭിക്കുന്നു.


Click it and Unblock the Notifications








