അവതരണത്തിനു മുമ്പേ ഡീലർഷിപ്പുകളിൽ എത്തി ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ
ഈ മാസം അവസാനം നിശ്ചയിച്ചിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി പുതിയ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ രാജ്യമെമ്പാടുമുള്ള പ്രാദേശിക ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി.

എലൈറ്റ് കാർ ക്ലബ് ഇന്ത്യ ഇന്റർനെറ്റിൽ പങ്കിട്ട ചിത്രങ്ങൾ മിസാനോ ബ്ലൂ ഷെയ്ഡിൽ പൂർത്തിയാക്കിയിരിക്കുന്ന മോഡലിന്റെ ഒരൊറ്റ യൂണിറ്റ് ഇപ്പോൾ വെളിപ്പെടുത്തുന്നു. സ്‌പോർട്ട് ലൈൻ, M-സ്‌പോർട്ട് എന്നിവ ഉൾപ്പെടെ രണ്ട് ട്രിമ്മുകളിൽ മോഡൽ ലഭ്യമാകും.

ചിത്രങ്ങളിൽ കാണുന്നത് പോലെ, ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പേയിൽ മുൻവശത്ത് വലിയ കിഡ്നി ഗ്രില്ല്, ഡ്യുവൽ-ടോൺ അലോയി വീലുകൾ, സ്വീപ്‌ബാക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ,ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ എന്നിവ ലഭിക്കുന്നു.

കൂടാതെ ഡ്യുവൽ-ടോൺ ഇന്റീരിയർ തീം, ഫ്രെയിം-ലെസ് ഡോറുകൾ , ഷാർക്ക് ഫിൻ ആന്റിന, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

അതോടൊപ്പം 8.8 ഇഞ്ച് MID, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മുൻ സീറ്റുകളും വരുന്നു. ഇവിടെ വെളിപ്പെടുത്തിയിരിക്കുന്ന മോഡൽ 220d ട്രിം ആണ്.
MOST READ: പുത്തൻ ക്രെറ്റയുടെ വിൽപ്പന 5.2 ലക്ഷം പിന്നിട്ടതായി ഹ്യുണ്ടായി; ബുക്കിംഗും 1,15,000 കടന്നു

ബിഎംഡബ്ല്യു, 2 സീരീസ് ഗ്രാൻ കൂപ്പേയ്ക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 187 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കും.

ഈ എഞ്ചിൻ സ്റ്റാൻഡേർഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കും. 2.0 ലിറ്റർ പെട്രോൾ മോട്ടോർ 189 bhp കരുത്തും 280 Nm torque ഉം പുറപ്പെടുവിക്കുന്നു. മോഡലിനായി പ്രീ-ബുക്കിംഗ് നിർമ്മാതാക്കൾ ആരംഭിച്ചു, ഒക്ടോബർ 15 -നാണ് വാഹനത്തിന്റെ ലോഞ്ച്.


Click it and Unblock the Notifications








