Just In
- 17 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 20 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുത്തൻ ക്രെറ്റയുടെ വിൽപ്പന 5.2 ലക്ഷം പിന്നിട്ടതായി ഹ്യുണ്ടായി; ബുക്കിംഗും 1,15,000 കടന്നു
ഈ വർഷം മാർച്ചിൽ വിപണിയിൽ എത്തിയ രണ്ടാംതലമുറ ക്രെറ്റയുടെ വിൽപ്പന 5.2 ലക്ഷം പിന്നിട്ടതായി പ്രഖ്യാപിച്ച് ഹ്യുണ്ടായി. കൂടാതെ നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന എസ്‌യുവിയുടെ ബുക്കിംഗും 1,15,000 കടന്നു.

ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിലാണ് മിഡ്-സൈസ് എസ്‌യുവിയുടെ പുതുതലമുറ മോഡലിനെ ഹ്യുണ്ടായി ആഭ്യന്തരതലത്തിൽ പരിചയപ്പെടുത്തുന്നത്. തുടർന്ന് വളരെയധികം സ്വീകാര്യതയാണ് മോഡലിന് നേടാൻ കഴിഞ്ഞതും.

2015 മധ്യത്തോടെയാണ് ക്രെറ്റ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. റെനോ ഡസ്റ്ററാണ് നമ്മുടെ രാജ്യത്ത് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് തുടക്കം കുറിച്ചതെങ്കിലും പുതിയമാനങ്ങൾ കൊണ്ടുവന്നത് ഈ കൊറിയൻ വാഹനം തന്നെയായിരുന്നു.

തുടർന്ന് കോംപാക്‌ട് എസ്‌യുവികൾക്കൊപ്പം മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റും ഉയർന്ന തലത്തിലുള്ള മത്സരവും മികച്ച മോഡലുകളാലും നിറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ക്രെറ്റയുടെ മൊത്തം ആഭ്യന്തര വിൽപ്പന 5.20 ലക്ഷം യൂണിറ്റാണ്.

മാത്രമല്ല യൂട്ടിലിറ്റി വിപണി വിഹിതം വികസിപ്പിക്കുന്നതിന് രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാവിനെ ക്രെറ്റയും വെന്യുവും ഏറെ സഹായിച്ചിട്ടുമുണ്ട്. 2020 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പാസഞ്ചർ വാഹന വിപണി വിഹിതം 17.6 ശതമാനമാണ്.
MOST READ: ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടാറ്റ ആള്‍ട്രോസ് ടര്‍ബോ

കഴിഞ്ഞ മാസം മൊത്തം 12,325 യൂണിറ്റ് വിൽപ്പനയാണ് ക്രെറ്റ നേടിയെടുത്തത്. 2020 കലണ്ടർ വർഷത്തിൽ എസ്‌യുവി വിഭാഗത്തിലെ ഹ്യുണ്ടായിയുടെ വിപണി വിഹിതം 26 ശതമാനമായി ഉയർന്നു. വാഹനത്തിന്റെ വിൽപ്പനയിൽ 60 ശതമാനവും ഡീസലിൽ പ്രവർത്തിക്കുന്ന വേരിയന്റുകൾക്കാണെന്നതും ശ്രദ്ധേയമാണ്.

കൊവിഡ്-19 സാഹചര്യത്തിൽ ഓൺലൈൻ വിൽപ്പനക്കായി ആരംഭിച്ച ക്ലിക്ക് ടു ബൈ എന്ന സംരംഭവും ഏറെ വിജയമായിരുന്നു. ഇതിലൂടെ 1,100 ബുക്കിംഗുകൾ ക്രെറ്റയ്ക്കായി ഹ്യുണ്ടായി നേടിയെടുത്തു.
MOST READ: വീണ്ടും ഒരു ഡീസൽ എഞ്ചിനാണോ? ക്യാമറ കണ്ണിൽ കുടുങ്ങി ബലേനോയുടെ പരീക്ഷണയോട്ടം

ബ്ലൂലിങ്ക് പ്രാപ്തമാക്കിയ വേരിയന്റുകളുടെ 25,000 യൂണിറ്റുകൾ നിരത്തിലെത്തിക്കാനും കമ്പനിക്ക് സാധിച്ചു. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് ബിഎസ്-VI നിലവാരത്തിലുള്ള എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായി ക്രെറ്റയിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

പരമാവധി 140 bhp കരുത്തും 242 Nm torque ഉം ഉത്‌പാദിപ്പിക്കാൻ ടർബോ യൂണിറ്റ് പ്രാപ്‌തമാണ്. ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്സുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. എസ്‌യുവിക്ക് മൂന്ന് വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ വാറന്റി വാഗ്‌ദാനം ചെയ്യുന്നു.
MOST READ: മാരുതി എസ്-ക്രോസിന് പുതിയ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു

കൂടാതെ നാല് വർഷം/ 60,000 കിലോമീറ്റർ 5 വർഷം / 50,000 കിലോമീറ്റർ വാറന്റി ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. എന്തായാലും ഇന്ത്യൻ വിപണിയിൽ കിയ സെൽറ്റോസ് ഉയർത്തിയ വെല്ലുവിളി മറികടക്കാൻ ഹ്യുണ്ടായി ക്രെറ്റയ്ക്ക് സാധിച്ചത് ചില്ലറ കാര്യമല്ല.