മാരുതി എസ്-ക്രോസിന് പുതിയ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു; അവതരണം ഒക്ടോബർ 11-ന്

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് പോലുള്ള മോഡലുകൾ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് മാരുതി സുസുക്കി ഒരു പെട്രോൾ ക്രോസ്ഓവർ മോഡലിനെ അടുത്തിടെ പരിചയപ്പെടുത്തി. ശരിക്കും ഡീസൽ എഞ്ചിനുമായി നേരത്തെ തന്നെ കളംപിടിച്ച എസ്-ക്രോസിന്റെ പെട്രോൾ എഞ്ചിൻ പതിപ്പായിരുന്നു അതെന്നു മാത്രം.

മാരുതി എസ്-ക്രോസിന് പുതിയ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു; അവതരണം ഒക്ടോബർ 11-ന്

സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ നാല് വേരിയന്റുകളിലായി എത്തുന്ന മാരുതി എസ്-ക്രോസിന് 8.39 ലക്ഷം മുതൽ 12.39 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇപ്പോൾ ഒരു പുതിയ വേരിയന്റുമായി എസ്-ക്രോസ് ശ്രേണി വിപുലീകരിക്കാൻ കമ്പനി ഒരുങ്ങുകയാണ്.

മാരുതി എസ്-ക്രോസിന് പുതിയ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു; അവതരണം ഒക്ടോബർ 11-ന്

മാരുതി എസ്-ക്രോസ് പ്ലസ് എന്ന് വിളിക്കുന്ന പുതിയ മോഡൽ എൻട്രി ലെവൽ സിഗ്മ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും വിപണിയിൽ എത്തുക. ഒക്ടോബർ 11 ന് ഇതിന്റെ വില പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

MOST READ: നിസാൻ മാഗ്നൈറ്റ് ഒരുങ്ങുന്നു; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

മാരുതി എസ്-ക്രോസിന് പുതിയ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു; അവതരണം ഒക്ടോബർ 11-ന്

പുറത്തുവരുന്ന വിവരമനുസരിച്ച് എസ്-ക്രോസ് പ്ലസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ഉള്ള ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യും. ധാരാളം ക്രോം ഘടകങ്ങൾക്കൊപ്പം റിയർ പാർക്കിംഗ് ക്യാമറയും ഇതിലുണ്ടാകും എന്നത് ശ്രദ്ധേയമാണ്.

മാരുതി എസ്-ക്രോസിന് പുതിയ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു; അവതരണം ഒക്ടോബർ 11-ന്

സ്റ്റാൻഡേർഡ് സിഗ്മ മോഡലിന് സമാനമായി ഹാലൊജെൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ, സിൽവർ ഇന്റീരിയർ ഫിനിഷ്, ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററി, സെൻട്രൽ ലോക്കിംഗ് വിത്ത് റിമോട്ട്, ടിഎഫ്ടി മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേ എന്നിവയെല്ലാം ക്രോസ്ഓവറിൽ ഇടംപിടിക്കും.

MOST READ: പ്രീമിയം ഗ്ലോസ്റ്റർ എസ്‌യുവി പുറത്തിറക്കി എംജി; വില 28.98 ലക്ഷം രൂപ

മാരുതി എസ്-ക്രോസിന് പുതിയ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു; അവതരണം ഒക്ടോബർ 11-ന്

തീർന്നില്ല, അതോടൊപ്പം എഞ്ചിൻ ഇമോബിലൈസർ, നാല് പവർ വിൻഡോകൾ, ടിൽറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM-കൾ, മാനുവൽ എസി യൂണിറ്റ്, ഫ്രണ്ട് പവർ സോക്കറ്റ്, ഡസ്റ്റ് ആൻഡ് പോളൻ ഫയലർ, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ എന്നിവയും എസ്-ക്രോസ് പ്ലസിൽ വാഗ്‌ദാനം ചെയ്തേക്കും.

മാരുതി എസ്-ക്രോസിന് പുതിയ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു; അവതരണം ഒക്ടോബർ 11-ന്

സുരക്ഷാ സംവിധാനങ്ങളിൽ പുതിയ എസ്-ക്രോസ് പ്ലസ് ഡ്യുവൽ എയർബാഗുകൾ, ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഇബിഡിയുള്ള എബിഎസ് ബ്രേക്ക് അസിസ്റ്റും, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് വാർണിംഗ് അലേർട്ട് എന്നിവ മാരുതി നൽകും.

MOST READ: കാറുകൾ വാങ്ങാൻ ഏറ്റവും ബെസ്റ്റ് ഉത്സവ സീസൺ തന്നെ

മാരുതി എസ്-ക്രോസിന് പുതിയ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു; അവതരണം ഒക്ടോബർ 11-ന്

മാരുതി സുസുക്കി എസ്-ക്രോസിന്റെ പുതിയ വേരിയന്റിൽ 105 bhp കരുത്തും 138 Nm torque ഉം നിർമിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാകും ലഭ്യമാവുക. കൂടാതെ SHVS മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഹനത്തിൽ ഉണ്ടാകും.

മാരുതി എസ്-ക്രോസിന് പുതിയ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു; അവതരണം ഒക്ടോബർ 11-ന്

ക്രോസ്ഓവറിന്റെ പുതിയ വേരിയന്റിൽ മാനുവൽ ഗിയർബോക്‌സ് മാത്രമാകും വാഗ്ദാനം ചെയ്യുക. എസ്-ക്രോസ് പെട്രോൾ മാനുവൽ 18.55 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. എന്നാൽ നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് മറ്റ് വേരിയന്റുകളിൽ ഉപബോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
Maruti Suzuki S-Cross Will Get A New Plus Variant Soon. Read in Malayalam
Story first published: Thursday, October 8, 2020, 16:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X