കിയ മൊഹാവെ ഫുൾ-സൈസ് എസ്‌യുവി; അറിയേണ്ടതെല്ലാം

ആഗോളതലത്തിൽ തന്നെ ഏവരുടെയും പ്രിയപ്പെട്ട ബ്രാൻഡായി കിയ മോട്ടോർസ് മാറിയത് അതിവേഗമാണ്. എല്ലാ വിഭാഗക്കാരെയും തൃപ്‌തിപ്പെടുത്തുന്ന മോഡലുകൾ വിപണികളിൽ എത്തിക്കാനായതാണ് കൊറിയൻ ബ്രാൻഡിന്റെ വിജയത്തിന്റെ രഹസ്യം.

കിയ മൊഹാവെ ഫുൾ-സൈസ് എസ്‌യുവി; അറിയേണ്ടതെല്ലാം

2008-ൽ കിയ ആദ്യമായി പുറത്തിറക്കിയ അഞ്ച് ഡോർ എസ്‌യുവിയാണ് ഏതാനും വിപണികളിൽ ബോറെഗോ എന്നറിയപ്പെടുന്ന മൊഹാവെ. പതിനൊന്ന് വർഷം മുന്നോട്ട് പോകുമ്പോൾ കൊറിയൻ കാർ നിർമാതാവ് 2019 സിയോൾ മോട്ടോർ ഷോയിൽ ജനപ്രിയ മോഡലിന്റെ രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പ്രദർശിപ്പിച്ചു.

കിയ മൊഹാവെ ഫുൾ-സൈസ് എസ്‌യുവി; അറിയേണ്ടതെല്ലാം

കിയയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യവുമായി പൊരുത്തപ്പെടുന്ന മാസ്റ്റർപീസ് കൺസെപ്റ്റിന് അനുസൃതമാണിത്. 2020 മോഡലായി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദക്ഷിണ കൊറിയയിൽ മൊഹാവെ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ എത്തുന്നത്. ഇത് നിലവിൽ കിയയുടെ സ്വന്തം രാജ്യത്തെ തന്നെ മുൻനിര എസ്‌യുവിയാണ്. 2020 മോഡൽ അതിന്റെ മുൻഗാമികളിൽ നിന്ന് ബോഡി-ഓൺ-ഫ്രെയിം ചാസി നിലനിർത്തിയതും ശ്രദ്ധേയമാണ്.

കിയ മൊഹാവെ ഫുൾ-സൈസ് എസ്‌യുവി; അറിയേണ്ടതെല്ലാം

മുൻവശത്ത് ആധിപത്യം പുലർത്തുന്ന ബോൾഡ് വൈഡ് റേഡിയേറ്റർ ഗ്രില്ലാണ് മൊഹാവെയ്ക്ക് ലഭിക്കുന്നത്. ക്വാഡ്-പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകളും പ്രൊജക്ടർ ഫോഗ് ലാമ്പുകളും , എസ്‌യുവിക്ക് ലഭിക്കും. സാധാരണ കിയ ചിഹ്നത്തിനുപകരം കാറിന് ചുറ്റുമുള്ള ഒരു യൂണിക്ക് ‘മൊഹാവെ' ബാഡ്‌ജിംഗാണ് കാറിന് ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം.

കിയ മൊഹാവെ ഫുൾ-സൈസ് എസ്‌യുവി; അറിയേണ്ടതെല്ലാം

പിൻവശത്ത് എൽഇഡി കോമ്പിനേഷൻ ടെയിൽ ലാമ്പുകളും ടെയിൽഗേറ്റിന്റെ മധ്യത്തിൽ മൊഹാവെ ലെറ്ററിംഗും സ്പോർട്‌സ് ചെയ്യുന്നു. കാറിനെ സ്‌പോർട്ടിയർ ആക്കുന്നതിനായി പിന്നിൽ ഒരു ക്വിഡ് പ്ലേറ്റും ഫോക്‌സ് ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും കിയ ചേർത്തു.

കിയ മൊഹാവെ ഫുൾ-സൈസ് എസ്‌യുവി; അറിയേണ്ടതെല്ലാം

മൊഹാവെ എസ്‌യുവിയുടെ ക്യാബിനകത്ത് 12.3 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സമാന വലുപ്പത്തിലുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഇടംപിടിച്ചിരിക്കുന്നു. അഞ്ച് സീറ്റുകളും ഓപ്ഷണൽ ആറ് സീറ്റ് കോൺഫിഗറേഷനുമായി കിയ 2020 മൊഹാവെ തെരഞ്ഞെടുക്കാം.

Most Read: ഹ്യുണ്ടായിയുടെ കീഴിലുള്ള പുതിയ ജെനസിസ് G80 ആഢംബര സെഡാൻ ഇന്ത്യയിലേക്ക്

കിയ മൊഹാവെ ഫുൾ-സൈസ് എസ്‌യുവി; അറിയേണ്ടതെല്ലാം

ദക്ഷിണ കൊറിയൻ പതിപ്പ് മൊഹാവെയിൽ 3.0 ലിറ്റർ V6 ടർബോ ഡീസൽ എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് പരമാവധി 260 bhp കരുത്തിൽ 560 Nm torque ഉത്പാദിപ്പിക്കുന്നു. ഈ യൂണിറ്റ് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഇത് സ്റ്റാൻഡേർഡായി ഫോർ വീൽ ഡ്രൈവ് നൽകുന്നു.

Most Read: വിപണിയിൽ എത്താനൊരുങ്ങുന്ന സ്കോഡ എസ്‌യുവികൾ

കിയ മൊഹാവെ ഫുൾ-സൈസ് എസ്‌യുവി; അറിയേണ്ടതെല്ലാം

ആറ് വ്യത്യസ്‌ത ഡ്രൈവ് മോഡുകൾ, അതായത് കംഫർട്ട്, ഇക്കോ, സ്പോർട്ട്, സാൻഡ്, മഡ്, സ്നോ എന്നിവയും താഴ്ന്ന ശ്രേണിയിലുള്ള ഫോർ വീൽ ഡ്രൈവ് മോഡും മൊഹാവെ ഓഫർ ചെയ്യുന്നു. ദക്ഷിണ കൊറിയയിൽ, കിയ 2020 മൊഹാവെയുടെ പ്രാരംഭ 4,70,00,000 കൊറിയൻ വോനാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 28.97 ലക്ഷം രൂപയാണ്.

Most Read: ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി നിസാൻ പട്രോൾ എസ്‌യുവി

കിയ മൊഹാവെ ഫുൾ-സൈസ് എസ്‌യുവി; അറിയേണ്ടതെല്ലാം

സമാന വലിപ്പത്തിലുള്ള ടെല്ലുറൈഡ് എസ്‌യുവി ഇതിനകം തന്നെ ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്നുണ്ട്. അതിനാൽ കിയ മൊഹാവെയെ ആഭ്യന്തര വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

Most Read Articles

Malayalam
English summary
All things to know about Kia Mohave flagship SUV. Read in Malayalam
Story first published: Tuesday, March 31, 2020, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X