90'കളിലെ ഡിഫെൻഡറിന്റെ രൂപം, ഇലക്‌ട്രിക് കരുത്ത്; ട്വിസ്റ്റഡ് NAS-E പുറത്തിറക്കി ലാൻഡ് റോവർ

ലാൻഡ് റോവറിന്റെ ഒറിജിനൽ നോർത്ത് അമേരിക്കൻ സ്‌പെസിഫിക്കേഷൻ ഡിഫെൻഡറിനെ അടിസ്ഥാനമാക്കിയുള്ള ലിമിറ്റഡ് റൺ ഇലക്ട്രിക് എസ്‌യുവിയായ ട്യൂണർ ട്വിസ്റ്റഡ് NAS-E പുറത്തിറക്കി JLR.

90'കളിലെ ഡിഫെൻഡറിന്റെ രൂപം, ഇലക്‌ട്രിക് കരുത്ത്; ട്വിസ്റ്റഡ് NAS-E പുറത്തിറക്കി ലാൻഡ് റോവർ

ഇലക്ട്രിക് 4x4 വാഹനത്തിന്റെ 30 യൂണിറ്റുകൾ മാത്രമാകും ലാൻഡ് റോവർ നിരത്തിലെത്തിക്കുക. അമേരിക്കൻ വിപണിയിൽ ട്യൂണർ ട്വിസ്റ്റഡ് NAS-E മോഡലിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് NAS-E, എക്സ്ക്ലൂസീവ് NAS-E പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

90'കളിലെ ഡിഫെൻഡറിന്റെ രൂപം, ഇലക്‌ട്രിക് കരുത്ത്; ട്വിസ്റ്റഡ് NAS-E പുറത്തിറക്കി ലാൻഡ് റോവർ

1993 നും 1997 നും ഇടയിൽ യുഎസിൽ വിപണനം ചെയ്തിരുന്ന ഒറിജിനൽ NAS ഡിഫെൻഡറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഹ്രസ്വ വീൽബേസ് സോഫ്റ്റ് ടോപ്പ് ബോഡിയാണ് NAS-E സ്പോർട്സ് മുന്നോട്ടുകൊണ്ടു പോകുന്നത്.

MOST READ: കാർ ഇൻഫോടെയ്ൻമെന്റ് വിപ്ലവം; അലക്സാ ബിൽറ്റ്-ഇൻ സിസ്റ്റങ്ങളുമായി പയനിയർ

90'കളിലെ ഡിഫെൻഡറിന്റെ രൂപം, ഇലക്‌ട്രിക് കരുത്ത്; ട്വിസ്റ്റഡ് NAS-E പുറത്തിറക്കി ലാൻഡ് റോവർ

മാലിബു യെല്ലോ, യോസെമൈറ്റ് ഗ്രീൻ, ടാഹ്ലോ ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ട്യൂണർ ട്വിസ്റ്റഡ് NAS-E വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാം. ഇവ ഓരോന്നും കാലിഫോർണിയ ലാൻഡ്‌സ്കേപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. 30 യൂണിറ്റിന്റെ പ്രാരംഭ ഉത്പാദനത്തിൽ‌ ഓരോ നിറത്തിലും 10 എണ്ണം വീതമാകും നിർമിക്കുക.

90'കളിലെ ഡിഫെൻഡറിന്റെ രൂപം, ഇലക്‌ട്രിക് കരുത്ത്; ട്വിസ്റ്റഡ് NAS-E പുറത്തിറക്കി ലാൻഡ് റോവർ

നാസ്-ഇ പ്ലസ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ഒരു ബ്രഷ് ബാർ, സൈഡ് സ്റ്റെപ്പുകൾ, റോൾ-ബാർ സ്പോട്ട്ലൈറ്റുകൾ, ബ്ലാക്ക് സൈഡ് സിൽസ്, എക്സ്ക്ലൂസീവ് ബോഡി സ്ട്രൈപ്പ് ഡെക്കൽ എന്നിവ ലഭിക്കും.

MOST READ: വാണിജ്യ വാഹന നിരയ്ക്കായി കണക്ടഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ഐഷർ

90'കളിലെ ഡിഫെൻഡറിന്റെ രൂപം, ഇലക്‌ട്രിക് കരുത്ത്; ട്വിസ്റ്റഡ് NAS-E പുറത്തിറക്കി ലാൻഡ് റോവർ

ക്രീം ലെതർ സീറ്റുകൾ, ഒരു പൂർണ്ണ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇവി സവിശേഷതകൾ നിയന്ത്രിക്കുന്നതിനുള്ള ടച്ച്സ്ക്രീൻ, സിൽവർ ഫിനിഷ്ഡ് ട്വിസ്റ്റഡ് സ്പോർട്സ് സ്റ്റിയറിംഗ് വീൽ എന്നിവ ഉപയോഗിച്ച് ക്യാബിൻ കമ്പനി നവീകരിച്ചത് ഏറെ ശ്രദ്ധേയമാണ്. ഒരു റോൾ കൂട്ടും ബിമിനി ഹുഡും സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്.

90'കളിലെ ഡിഫെൻഡറിന്റെ രൂപം, ഇലക്‌ട്രിക് കരുത്ത്; ട്വിസ്റ്റഡ് NAS-E പുറത്തിറക്കി ലാൻഡ് റോവർ

റെമി ബോർഗ് വാർണർ ഇലക്ട്രിക് മോട്ടോറിലാണ് ഇലക്ട്രിക് NAS-E പ്രവർത്തിക്കുന്നത്. ഇത് 217 bhp കരുത്തും 380 Nm torque ഉം ഉത്പാദിപ്പിക്കാൻ ശഏഷിയുള്ളതാണ്. അതേസമയം മറുവശത്ത് NAS-E പ്ലസ് 324 bhp പവറും 419 Nm torque ഉം വികസിപ്പിക്കും. രണ്ട് വേരിയന്റുകളും 322 കിലോമീറ്റർ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: 2020 GSX-R 1000 R മോട്ടോജിപി പതിപ്പ് ജപ്പാനിൽ പുറത്തിറക്കി സുസുക്കി

90'കളിലെ ഡിഫെൻഡറിന്റെ രൂപം, ഇലക്‌ട്രിക് കരുത്ത്; ട്വിസ്റ്റഡ് NAS-E പുറത്തിറക്കി ലാൻഡ് റോവർ

ഇഷ്‌ടാനുസൃതമായി നിർമിക്കുന്ന ഓരോ മോഡലും ബുക്ക് ചെയ്തതിനു ശേഷം ഒമ്പത് മാസം എടുക്കും നിരത്തിലെത്താൻ. 2020 ഒക്ടോബറോടെ ആദ്യത്തെ കാറുകൾ വിൽപ്പനക്ക് സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

90'കളിലെ ഡിഫെൻഡറിന്റെ രൂപം, ഇലക്‌ട്രിക് കരുത്ത്; ട്വിസ്റ്റഡ് NAS-E പുറത്തിറക്കി ലാൻഡ് റോവർ

ഡിഫെൻഡറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലേക്ക് എത്തുമോ എന്ന കാര്യം ലാൻഡ് റോവർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിൽ ആഭ്യന്തര വിപണിയിൽ പുതിയ ലാൻഡ് റോവർ ഡിഫെൻഡർ സ്റ്റാൻഡേർഡ് 90,110 എന്നീ മോഡലുകളിൽ ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land Rover Tuner Twisted Unveiled The NAS-E SUV. Read in Malayalam
Story first published: Thursday, July 23, 2020, 11:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X