ബോസ് LE, LX ശ്രേണിയുടെ ബിഎസ് VI മോഡലുകൾ പുറത്തിറക്കി അശോക് ലെയ്‌ലാൻഡ്

അശോക് ലെയ്‌ലാൻഡ് ബോസ് LE, LX ശ്രേണിയിലുള്ള ബിഎസ് VI ട്രക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്റർമീഡിയറ്റ് കൊമേർഷ്യൽ വെഹിക്കിൾ (ICV) വിഭാഗത്തിൽ അശോക് ലെയ്‌ലാൻഡ് ബോസ് ശ്രേണിയിലുള്ള വാഹനങ്ങൾ 18 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് വിൽക്കുന്നു.

ബോസ് LE, LX ശ്രേണിയുടെ ബിഎസ് VI മോഡലുകൾ പുറത്തിറക്കി അശോക് ലെയ്‌ലാൻഡ്

11.1 ടൺ മുതൽ 14.05 ടൺ വരെയുള്ള വിവിധ ഭാര ശേഷിയിൽ ബോസ് മോഡൽ ലഭ്യമാണ്. 14 അടി മുതൽ 24 അടി വരെ ലോഡിംഗ് ബേ പോലുള്ള ഒന്നിലധികം കോമ്പിനേഷനുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

ബോസ് LE, LX ശ്രേണിയുടെ ബിഎസ് VI മോഡലുകൾ പുറത്തിറക്കി അശോക് ലെയ്‌ലാൻഡ്

ഹൈ സൈഡ് ഡെക്ക്, ഫിക്‌സഡ് സൈഡ് ഡെക്ക്, ഡ്രോപ്പ് സൈഡ് ഡെക്ക്, ക്യാബ് ചേസിസ്, കണ്ടെയ്നർ, ടിപ്പർ എന്നിങ്ങനെ ബോസ് ICV ശ്രേണി വിവിധ തരം ബോഡി ഓപ്ഷനുകളിലും ലഭ്യമാണ്. പാർസൽ, കൊറിയർ, കോഴി, വൈറ്റ് ഗുഡ്സ്, അഗ്രി-പെരിഷബിൾ, ഇ-കൊമേർസ്, FMCG, ഓട്ടോ പാർട്സ്, റീഫർ എന്നിവയുൾപ്പെടെ ഒന്നിലധികം ആപ്ലിക്കേഷനുകൾ ബോസ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.

MOST READ: ഒരു ദശലക്ഷം യൂണിറ്റ് ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ട് സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമി

ബോസ് LE, LX ശ്രേണിയുടെ ബിഎസ് VI മോഡലുകൾ പുറത്തിറക്കി അശോക് ലെയ്‌ലാൻഡ്

ബോസ് CV ശ്രേണി ഡ്രൈവറിനായി ക്ലാസ് ലീഡിംഗ് എർഗോണോമിക്, സുരക്ഷാ സവിശേഷതകൾക്കൊപ്പം പൂർണ്ണമായും നിർമ്മിച്ച ഓപ്ഷനായി ലഭ്യമാകും. i-അലേർട്ട്, റിമോർട്ട് ഡയഗ്നോസ്റ്റിക്സ് പോലുള്ള ഡിജിറ്റൽ പരിഹാരങ്ങളും CV ശ്രേണിയിൽ ഉൾക്കൊള്ളുന്നു. രണ്ട് വ്യത്യസ്ത ക്യാബിൻ ലേയൗട്ട് ഓപ്ഷനുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

ബോസ് LE, LX ശ്രേണിയുടെ ബിഎസ് VI മോഡലുകൾ പുറത്തിറക്കി അശോക് ലെയ്‌ലാൻഡ്

ബോസ് ട്രക്ക് ശ്രേണിയിൽ നാല് സിലിണ്ടർ കോമൺ-റെയിൽ ടർബോ-ഡീസൽ എഞ്ചിനാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്, കൂടാതെ ബ്രാൻഡിന്റെ i-ജെൻ 6 സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നു. ആറ് സ്പീഡ് ഗിയർ‌ബോക്‌സിലേക്ക് ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ പരമാവധി 149 bhp കരുത്തും 450 Nm torque ഉം നിർമ്മിക്കുന്നു.

MOST READ: മാഗ്നൈറ്റിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി നിസാന്‍; വീഡിയോ

ബോസ് LE, LX ശ്രേണിയുടെ ബിഎസ് VI മോഡലുകൾ പുറത്തിറക്കി അശോക് ലെയ്‌ലാൻഡ്

i-ജെൻ 6 സാങ്കേതികവിദ്യ ബിഎസ് IV എഞ്ചിനേക്കാൾ ഗണ്യമായ പുരോഗതി വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. 30 ശതമാനം വരെ ദൈർഘ്യമുള്ള സേവന ഇടവേള, ഏഴ് ശതമാനം വരെ ഉയർന്ന ഫ്ലുവിഡ് കാര്യക്ഷമത, അഞ്ച് ശതമാനം വരെ മികച്ച ടയർ ലൈഫ്, കുറഞ്ഞ പരിപാലന ചെലവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ബോസ് LE, LX ശ്രേണിയുടെ ബിഎസ് VI മോഡലുകൾ പുറത്തിറക്കി അശോക് ലെയ്‌ലാൻഡ്

ആറ് വർഷം വരെ നീട്ടാൻ കഴിയുന്ന നാല് വർഷം / നാല് ലക്ഷം കിലോമീറ്റർ വാറണ്ടിയോടെ കമ്പനി ബോസ് LE, LX ശ്രേണി വാഗ്ദാനം ചെയ്യുന്നു. തകരാറുണ്ടായാൽ നാല് മണിക്കൂർ പ്രതികരണ സമയവും 48 മണിക്കൂറിനുള്ളിൽ വഹാന പുനരുധാരണവും വാഗ്ദാനവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: റാപ്റ്റർ പിക്ക്-അപ്പ്, ബ്രോങ്കോ എസ്‌യുവി മോഡലുകളെ ഇന്ത്യയിലേക്ക് എത്തിക്കാൻ ഫോർഡ്

ബോസ് LE, LX ശ്രേണിയുടെ ബിഎസ് VI മോഡലുകൾ പുറത്തിറക്കി അശോക് ലെയ്‌ലാൻഡ്

ഈ വാഹനങ്ങളുടെ ഉയർന്ന സമയ ആവശ്യകത കണക്കിലെടുക്കുമ്പോൾ, ഇതിനെ ‘ക്വിക്ക് അപകട റിപ്പയർ' പിന്തുണയ്‌ക്കുകയും, കൂടാതെ വർക്ക്‌ഷോപ്പുകളിൽ ഇവയ്ക്ക് എക്‌സ്‌ക്ലൂസീവ് ബേ ഉണ്ടായിരിക്കുകയും ചെയ്യും.

ബോസ് LE, LX ശ്രേണിയുടെ ബിഎസ് VI മോഡലുകൾ പുറത്തിറക്കി അശോക് ലെയ്‌ലാൻഡ്

വിൽപ്പനയ്ക്കും ആഫ്റ്റർസെയിൽസുകൾക്കും ഉപയോക്താക്കൾക്ക് 3000 -ലധികം ടച്ച് പോയിൻറുകൾ ഉണ്ട്, 24x7 കസ്റ്റമർ അസിസ്റ്റ് അപ്‌ടൈം സൊല്യൂഷൻ സെന്റർ, സർവീസ് മന്തി നെറ്റ്‌വർക്ക് എന്നിവ പിന്തുണയ്ക്കുന്നു.

Most Read Articles

Malayalam
English summary
Ashok Leyland Launched BS6 Boss ICV Trucks. Read in Malayalam.
Story first published: Friday, October 23, 2020, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X