Just In
- 17 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 20 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ എൻട്രി ലെവൽ 2 സീരീസ് ഗ്രാൻ കൂപ്പെ വിപണിയിലേക്ക്; ബുക്കിംഗ് ആരംഭിച്ചു
ഇന്ത്യയിൽ ഒരു പുതിയ എൻട്രി ലെവൽ കാർ പുറത്തിറക്കുന്നതിനുള്ള ശ്രമത്തിലാണ് ബിഎംഡബ്ല്യു. 2019 LA ഓട്ടോ ഷോയിൽ അരങ്ങേറ്റം കുറിച്ച 2 സീരീസ് ഗ്രാൻ കൂപ്പെയാണ് ബ്രാൻഡിന്റെ നിരയിൽ നിന്നും ഏറ്റവും താങ്ങാനാവുന്ന ഓഫറായി വിപണിയിൽ എത്താൻ ഒരുങ്ങുന്നത്.

ഒക്ടോബർ 15 ന് രാജ്യത്ത് ഔദ്യോഗികമായി അവതരിപ്പിക്കുന്ന 2 സീരീസ് ഗ്രാൻ കൂപ്പെയ്ക്കായുള്ള ബുക്കിംഗ് ബിഎംഡബ്ല്യു സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. 50,000 രൂപ ടോക്കൺ തുക നൽകി കമ്പനിയുടെ വെബ്സൈറ്റിലൂടെ മാത്രമാണ് ഉപഭോക്താക്കൾക്ക് ആഢംബര സെഡാൻ ബുക്ക് ചെയ്യാൻ സാധിക്കൂ.

അവതരണത്തിന് മുന്നോടിയായി ബിഎംഡബ്ല്യു 2 സീരീസ് രാജ്യത്ത് ഒരു ബ്ലൂ പെയിന്റ് സ്കീമിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു. ഇത് വിദേശ വിപണികളിൽ കാറിനൊപ്പം വാഗ്ദാനം ചെയ്യുന്ന ‘മിസാനോ ബ്ലൂ മെറ്റാലിക്' കളർ ഓപ്ഷനായിരിക്കാമെന്നാണ് നിഗമനം.
MOST READ: ഒന്നാമനായി ഹോണ്ട സിറ്റി; സെപ്റ്റംബറിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട സി-സെഗ്മെന്റ് സെഡാൻ

വരാനിരിക്കുന്ന 2 സീരീസ് ഗ്രാൻ കൂപ്പെ ഇന്ത്യൻ ലൈനപ്പിലെ 3 സീരീസിന് താഴെയായി സ്ഥാപിക്കും. മാത്രമല്ല വരാനിരിക്കുന്ന മെർസിഡീസ് ബെൻസ് എ-ക്ലാസ് ലിമോസിൻ, ഔഡി A3 എന്നിവയ്‌ക്കെതിരെയും ഇത് തെരഞ്ഞെടുക്കപ്പെടും. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് 2 സീരീസ് ഒരുങ്ങുന്നത്.

കൂടാതെ ചരിഞ്ഞ മേൽക്കൂര രൂപകൽപ്പനയാണ് വാഹനത്തിന് സമ്മാനിച്ചിരിക്കുന്നത്. എന്നിരുന്നാലും അതിന്റെ പ്രധാന ആകർഷണം ഫ്രെയിംലെസ് വിൻഡോകളും പില്ലറുകൾ കുറവുള്ള ഡോറുകളുമാണ്. ചരിഞ്ഞ മേൽക്കൂര പിൻ ഹെഡ്‌റൂമിലേക്ക് വ്യാപിക്കുന്നു.
MOST READ: ഇന്നോവ ക്രിസ്റ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റുമായി ടൊയോട്ട

എന്നാൽ കാറിന്റെ ആക്രമണാത്മക സ്റ്റൈലിംഗിനെ ഇതിന് ഒരു പരിധിവരെ സഹായിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. 4,526 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 2,670 മില്ലീമീറ്റർ വീൽബേസുമാണ് ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയ്ക്കുള്ളത്. അതേസമയം 430 ലിറ്ററാണ് ബൂട്ട് സ്പേസ്.

2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയ്ക്ക് കരുത്തേകുന്നത്. ഇത് പരമാവധി 190 bhp പവറാണ് വാഗ്‌ദാനം ചെയ്യുന്നത്. ലോഞ്ച് ചെയ്യുമ്പോൾ 220d ഗ്രാൻ കൂപ്പെ എന്ന ഏക വേരിയന്റിൽ മാത്രമായിരിക്കും ഇത് വാഗ്ദാനം ചെയ്യുകയെന്നാണ് സൂചന.
MOST READ: ഐ-പേസ് ഇലക്ട്രിക് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് ജാഗ്വർ

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുള്ള 220i ഗ്രാൻ കൂപ്പെ പിന്നീട് മാത്രമായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക. ഇത് 192 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിൽ നിന്നും വരാനിരിക്കുന്ന എൻട്രി ലെവൽ കൂപ്പെയ്ക്കായി ഏകദേശം 33 മുതൽ 35 ലക്ഷം രൂപ വരെ മുടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ എൻട്രി ലെവൽ ബിഎംഡബ്ല്യു കാറായ 3 സീരീസ് 41.7 ലക്ഷം രൂപക്കാണ് ഇന്ത്യയിൽ വിൽക്കുന്നത്.