3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷനുമായി ബിഎംഡബ്ല്യു; വില 42.50 ലക്ഷം രൂപ
പുതിയ 3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷൻ രാജ്യത്ത് അവതരിപ്പിച്ച് ബിഎംഡബ്ല്യു. ബ്രാൻഡിന്റെ എല്ലാ ഡീലർഷിപ്പുകളിലും പെട്രോൾ വേരിയന്റിൽ ഈ പതിപ്പ് ലഭ്യമാകും.

പുതിയ 3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷന് 42.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ആൽപൈൻ വൈറ്റ്, ബ്ലാക്ക് സഫയർ മെറ്റാലിക്, മെൽബൺ റെഡ് മെറ്റാലിക്, എസ്റ്റോറിൽ ബ്ലൂ മെറ്റാലിക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ആഢംബര വാഹനം തെരഞ്ഞെടുക്കാൻ സാധിക്കും.

അതോടൊപ്പം അപ്ഹോൾസ്റ്ററി തെരഞ്ഞെടുക്കലിൽ സെൻസെടെക് ബ്ലാക്ക് / റെഡ് ഹൈലൈറ്റ്, ബ്ലാക്ക് സെൻസറ്റെക് വെനെറ്റോ ബീജും/ വെനെറ്റോ ബീജ് എന്നിവയും ലഭ്യമാണ്. 3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷന് 2.0 ലിറ്റർ, 4 സിലിണ്ടർ ട്വിൻപവർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു അവതരിപ്പിക്കുന്നത്.
MOST READ: 2020 മഹീന്ദ്ര ഥാറിന്റെ മുഖഭാവം മാറ്റിമറിക്കുന്ന പുത്തൻ ഗ്രില്ലുകൾ

ഇത് 252 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വെറും 6.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സ്റ്റിയറിംഗ് വീൽ മൗണ്ട് ചെയ്ത പാഡിൽ ഷിഫ്റ്ററുകളുള്ള എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട്ട് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
MOST READ: 2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; മൈലേജിന്റ കാര്യത്തിൽ മുമ്പത്തേതിനേക്കാൾ കേമൻ

ഗ്ലോസി-ബ്ലാക്ക് ഫിനിഷ്ഡ് ഡിസൈൻ ഘടകങ്ങളിൽ പൂർത്തിയാക്കിയിരിക്കുന്ന ഷാഡോ എഡിഷനിൽ ഒമ്പത് സ്ലേറ്റുകളുള്ള കിഡ്നി ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ എന്നിവയുണ്ട്. ജെറ്റ് ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ 18 ഇഞ്ച് സ്റ്റാർ-സ്‌പോക്ക് അലോയ് വീലുകളും കൂപ്പെ ശൈലിയുള്ള സെഡാനെ വശങ്ങളെ മനോഹരമാക്കുന്നു.

ക്യാബിനകത്ത് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷന് അലുമിനിയം ഡോർ സിൽ പ്ലേറ്റുകൾ, എം സ്പോർട്സ് ലെതർ സ്റ്റിയറിംഗ് വീൽ, ആംബിയന്റ് ലൈറ്റിംഗ്, ക്രോംഡ് എയർ-കോൺ വെന്റുകൾ എന്നിവ ലഭിക്കുന്നു. ഇതിന് കോംപ്ലിമെന്ററി ആക്സസറിയായി യൂണിവേഴ്‌സൽ വയർലെസ് ചാർജിംഗും ഇടംപിടിക്കുന്നുണ്ട്.
MOST READ: 2020 ഹോണ്ട സിറ്റി RS i-MMD ഹൈബ്രിഡ് പതിപ്പിന്റെ ആഗോള അരങ്ങേറ്റം ഈ വര്‍ഷം

സുരക്ഷയുടെ കാര്യത്തിൽ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ടൂറിസ്മോ ഷാഡോ എഡിഷന് ആറ് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഉറപ്പുള്ള സൈഡ്‌വാളുകളുള്ള റൺഫ്ലാറ്റ് ടയറുകൾ തുടങ്ങിയവ ലഭ്യമാകും.

8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം 3D മാപ്പുകൾ, ബിഎംഡബ്ല്യു അപ്ലിക്കേഷനുകൾ, പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, പിൻ ക്യാമറ, ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത് എന്നിവയുൾപ്പെടെയുള്ള ടച്ച് പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള ബിഎംഡബ്ല്യു നാവിഗേഷൻ സിസ്റ്റവും ഈ 3 സീരീസിനെ ആകർഷകമാക്കുന്നു.


Click it and Unblock the Notifications








